മലപ്പുറം: (truevisionnews.com) നരേന്ദ്രമോദി സര്‍ക്കാരിന്റെ ഭരണത്തില്‍ രാജ്യം ഡിജിറ്റലൈസായെന്നും ഇന്ത്യ 5ജി സേവനത്തില്‍ നിന്നും 6ജിയിലേക്ക് കടക്കാന്‍ ഒരുങ്ങുകയാണെന്നും കേന്ദ്ര മന്ത്രി വി.കെ. സിംഗ്.
മലപ്പുറം ലോക്സഭാമണ്ഡലത്തില്‍ എടവണ്ണപ്പാറ വാഴക്കാട് നടന്ന ലീഡേഴ്സ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗ്രാമങ്ങളില്‍ ഉള്‍പ്പടെ സാമൂഹ്യമാധ്യമങ്ങള്‍ ഉപയോഗിക്കാനുള്ള അവസരം ഉണ്ടായത് നരേന്ദ്രമോദി അധികാരത്തില്‍ വന്ന ശേഷമാണ്. ഇന്ന് നമ്മുടെ ഗ്രാമങ്ങള്‍ എല്ലാം ഡിജിറ്റലായിരിക്കുന്നു.
2014ല്‍ ഇന്റര്‍നെറ്റ് ഡാറ്റ ഉപയോഗിക്കാനുള്ള ചിലവും ഇന്നത്തെ നിരക്കും പരിശോധിച്ചാല്‍ പ്രതിമാസം 3000 രൂപയുടെ വ്യത്യാസം കാണാനാവും.
രാജ്യത്ത് 60 ശതമാനം പേരും യുപിഐ പേമെന്റ് ഉള്‍പ്പടെയുള്ള ഡിജിറ്റല്‍ ട്രാന്‍സാക്ഷനാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഡിജിറ്റല്‍ സേവനം ഉപയോഗപ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ വളരെ വേഗം കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടു പോകുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇപ്പോഴും പൂര്‍ണമായി ഓണ്‍ലൈന്‍ സേവനത്തിലേക്ക് മാറിയിട്ടില്ല.
അതു കൊണ്ടു തന്നെ ഇപ്പോഴും കേരളത്തില്‍ പലകാര്യങ്ങളും സമയബന്ധിതമായി പൂര്‍ത്തീകരിക്കാനാകുന്നില്ല. 2014ല്‍ ഇന്ത്യപാസ്പോര്ട്ടിന് ലോകരാജ്യങ്ങള്‍ക്കിടയില്‍ അത്ര വിലയുണ്ടായിരുന്നില്ല.
എന്നാല്‍ ഇന്ന് ഇന്ത്യന്‍ പാസ്പോര്‍ട്ടുമായി യാത്രചെയ്യുന്നവര്‍ക്ക് ലഭിക്കുന്ന പരിഗണവളരെ വലുതാണ്. വീട്ടില്‍ ശുദ്ധജലം ലഭിക്കുന്ന പദ്ധതിയായ ജല്‍ജീവന്‍ മിഷന്‍വഴി കേരളത്തില്‍ 20 ലക്ഷം കണക്ഷനുകള്‍ നല്കി.
മത്സ്യബന്ധന മേഖലയിലുള്ളവരുടെ ജീവിതസാഹചര്യങ്ങള്‍ ഉയര്‍ത്തുന്നതിന് വേണ്ടി രണ്ട് ലക്ഷം പേര്‍ക്ക് വിവിധ പദ്ധതികള്‍ വഴി ഗുണം ലഭിച്ചിട്ടുണ്ട്.
നമ്മുടെ സമൂഹത്തിത്തിലും സ്വന്തം ജീവിതത്തിലും മാറ്റങ്ങള്‍ ഉണ്ടാകണമെങ്കില്‍ മൂന്നാമതും മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്ന് അദ്ദേഹം വ്യക്തമാക്കി.
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് വി.വി. രാജന്, മേഖലാ ജനറല്‍ സെക്രട്ടറി പ്രേമന്, ചീഫ് ഇലക്ഷന് ഏജന്റ് കെ. രാമചന്ദ്രന്, സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. ശ്രീപ്രകാശ്, മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡന്റ് ദീപാ പുഴക്കല്‍, മണ്ഡലം പ്രസിഡന്റ് ഷിബു, ജനറല്‍ സെക്രട്ടറി സുരേഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
#Country #digitalized #under #Modi's #rule - #VKSingh