#clash | ഇന്ത്യ സഖ്യറാലിയിൽ തമ്മിലടിച്ച് കോൺ​ഗ്രസ് ആർ‍ജെ‍‍ഡി പ്രവർത്തകർ; സംഘർഷം സീറ്റിനെ ചൊല്ലി തർക്കമെന്ന് സൂചന

#clash | ഇന്ത്യ സഖ്യറാലിയിൽ തമ്മിലടിച്ച് കോൺ​ഗ്രസ് ആർ‍ജെ‍‍ഡി പ്രവർത്തകർ; സംഘർഷം സീറ്റിനെ ചൊല്ലി തർക്കമെന്ന് സൂചന
Apr 21, 2024 08:51 PM | By VIPIN P V

ദില്ലി: (truevisionnews.com) ഇന്ത്യ സഖ്യത്തില്‍ ഭിന്നത തുടരുന്നതിനിടെ ജാര്‍ഖണ്ഡ് റാലിയില്‍ ഏറ്റുമുട്ടി കോണ്‍ഗ്രസ് ആര്‍ജെഡി പ്രവര്‍ത്തകര്‍. സീറ്റ് വിഭജനത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്.

സഖ്യം പൊള്ളയാണെന്നും തെരഞ്ഞെടുപ്പ് കഴിയുന്നതോടെ തല്ലി പിരിയുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പരിഹസിച്ചു. ശക്തി പ്രകടനത്തിനായി നടന്ന ഇന്ത്യ സഖ്യ റാലിയില്‍ തമ്മിലടി.

ജാര്‍ഖണ്ഡിലെ ചത്ര സീറ്റില്‍ കോണ്‍ഗ്രസ് ഏകപക്ഷീയമായി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതാണ് ആര്‍ജെഡിയെ പ്രകോപിപ്പിച്ചത്. നേതാക്കള്‍ വേദിയിലിരിക്കുമ്പോള്‍ അസഭ്യം പറഞ്ഞും കസേര വലിച്ചെറിഞ്ഞും പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി.

രണ്ട് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. രാജസ്ഥാനിലെ റാലിയില്‍ ഇന്ത്യ സഖ്യത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി പരിഹാസമുയര്‍ത്തി.

അധികാരക്കൊതിയന്മാരായ നേതാക്കളാണ് സഖ്യമെന്ന പേരില്‍ ഒത്തു കൂടിയിരിക്കുന്നതെന്നും ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ട് കഴിഞ്ഞെന്നും പ്രധാനമന്ത്രി വിമര്‍ശിച്ചു മോദിക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ ഇന്ത്യ സഖ്യ റാലിയില്‍ രൂക്ഷ വിമര്‍ശനമുയര്‍ന്നു.

വീണ്ടും അധികാരത്തിലെത്തിയാല്‍ മോദി ഭരണഘടന തിരുത്തിയെഴുതുമെന്നും സംവരണം ഇല്ലാതാക്കുമെന്നും നേതാക്കള്‍ പറഞ്ഞു. അരവിന്ദ് കെജരിവാളിനെ കൊല്ലാന്‍ ജയിലില്‍ ശ്രമം നടക്കുകയാണെന്ന് ഭാര്യ സുനിത കെജരിവാള്‍ ആശങ്കപ്പെട്ടു.

ആരോഗ്യകാരണങ്ങളാല്‍ രാഹുല്‍ ഗാന്ധിയും പ്രചാരണത്തിരക്ക് പറഞ്ഞ് മമത ബാനര്‍ജി, സീതാറാം യെച്ചൂരി തുടങ്ങിയ നേതാക്കളും റാലിക്കെത്തിയില്ല.

അതേ സമയം റാലിയില്‍ പ്രകടനപത്രിക പുറത്തിറക്കാനുള്ള നീക്കം മമതയുടെ പ്രതിഷേധത്തെ തുടര്‍ന്ന് നടന്നില്ല. ജാതിസെന്‍സെസ് വാഗ്ദാനം അംഗീകരിക്കനാവില്ലെന്നാണ് മമതയുടെ നിലപാട്.

#Congress #RJD #workers #clashed #IndiaAllianceRally; #indicated #conflict #dispute #over #seat

Next TV

Related Stories
#accident | ജമ്മു കശ്മീരിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; മരണം 21 ആയി

May 30, 2024 07:02 PM

#accident | ജമ്മു കശ്മീരിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; മരണം 21 ആയി

പരിക്കേറ്റവരിൽ പലരുടെയും നില അതീവ ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ്...

Read More >>
#Goldsmuggling | സ്വർണ്ണം കടത്തിയക്കേസ്; ശശി തരൂരിൻ്റെ പിഎയെ ചോദ്യം ചെയ്യലിന് ശേഷം ജാമ്യത്തിൽ വിട്ടു

May 30, 2024 05:19 PM

#Goldsmuggling | സ്വർണ്ണം കടത്തിയക്കേസ്; ശശി തരൂരിൻ്റെ പിഎയെ ചോദ്യം ചെയ്യലിന് ശേഷം ജാമ്യത്തിൽ വിട്ടു

അന്വേഷണത്തോട് പൂർണമായും സഹകരിക്കുമെന്നും തരൂർ അറിയിച്ചു. സംഭവം സിപിഎമ്മും ബിജെപിയും തരൂരിനെതിരെ...

Read More >>
#Madrasateacher | റോഡ‍് മുറിച്ചുകടക്കവെ 2.43 ലക്ഷം രൂപ വീണുകിട്ടി; ഉടമസ്ഥനെ തിരിച്ചേൽപ്പിച്ച് മദ്റസാ അധ്യാപകൻ

May 30, 2024 04:05 PM

#Madrasateacher | റോഡ‍് മുറിച്ചുകടക്കവെ 2.43 ലക്ഷം രൂപ വീണുകിട്ടി; ഉടമസ്ഥനെ തിരിച്ചേൽപ്പിച്ച് മദ്റസാ അധ്യാപകൻ

വീട്ടിലെത്തിയപ്പോഴാണ് 15 പവനോളം സ്വര്‍ണാഭരണങ്ങളുള്ള ബാഗ് നഷ്ടപ്പെട്ട വിവരമറിഞ്ഞത്. പലയിടത്തും അന്വേഷിച്ചെങ്കിലും...

Read More >>
#pancard | പാനും ആധാറും തമ്മില്‍ ബന്ധിപ്പിച്ചില്ലേ? ഇരട്ടി നികുതി നല്‍കേണ്ടി വരും, അവസാന തിയതി നാളെ

May 30, 2024 01:54 PM

#pancard | പാനും ആധാറും തമ്മില്‍ ബന്ധിപ്പിച്ചില്ലേ? ഇരട്ടി നികുതി നല്‍കേണ്ടി വരും, അവസാന തിയതി നാളെ

ആദായനികുതി നിയമം അനുസരിച്ച് പാന്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ ഇരട്ടി നിരക്കിലായിരിക്കും ടിഡിഎസ് ഈടാക്കുക....

Read More >>
#complaint |  മൂത്രക്കല്ലിന് ചികിത്സ തേടിയെത്തിയ 30 കാരിയുടെ വൃക്ക നീക്കം ചെയ്തു; പുറത്ത് പറയാതിരിക്കാൻ പണം വാഗ്ദാനം ചെയ്ത് ഡോക്ടർ

May 30, 2024 01:25 PM

#complaint | മൂത്രക്കല്ലിന് ചികിത്സ തേടിയെത്തിയ 30 കാരിയുടെ വൃക്ക നീക്കം ചെയ്തു; പുറത്ത് പറയാതിരിക്കാൻ പണം വാഗ്ദാനം ചെയ്ത് ഡോക്ടർ

ഡോ.സഞ്ജയ് ധൻഖറിന്റെ ഉടമസ്ഥതയിലുള്ള ധൻഖർ ആശുപത്രിയിലാണ് സംഭവം നടന്നത്. നുവാ ഗ്രാമത്തിലെ ഈദ് ബാനോ എന്ന യുവതി സ്ത്രീക്ക് മൂത്രക്കല്ല് മൂലം നിരവധി...

Read More >>
Top Stories

GCC News