#VDSatheesan | വടകരയിൽ കെ കെ ശൈലജ നുണ ബോംബ് പൊട്ടിച്ചു - പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

#VDSatheesan | വടകരയിൽ കെ കെ ശൈലജ നുണ ബോംബ് പൊട്ടിച്ചു - പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
Apr 21, 2024 01:16 PM | By VIPIN P V

മലപ്പുറം: (truevisionnews.com) കെ.കെ.ശൈലജ ഉന്നയിച്ചത് നുണ ബോംബാണ്. അതു പൊട്ടിപ്പോയി. വിഡിയോ ഇല്ലെന്ന് ശൈലജ തന്നെ ഒടുവിൽ പറഞ്ഞു.

കെ.കെ.ശൈലജയെ അപമാനിക്കും വിധം വിഡിയോ പ്രചരിപ്പിച്ചെന്ന് ആരോപിച്ചെടുത്ത കേസ് പിൻവലിക്കണമെന്നും വി.ഡി.സതീശൻ ആവശ്യപ്പെട്ടു. രാഹുലിനെ വ്യക്തിഹത്യ നടത്താൻ ബിജെപി നടത്തുന്ന ആക്ഷേപം സിപിഎം ഏറ്റെടുത്തെന്ന് സതീശൻ ചൂണ്ടിക്കാട്ടി.

രാഹുൽ വയനാട്ടിൽ മത്സരിക്കുന്നത് ബിജെപിയേക്കാൾ അലോസരപ്പെടുത്തുന്നത് സിപിഎമ്മിനെയാണെന്നും സതീശൻ പറഞ്ഞു. പിണറായിക്കും മോദിക്കും ഒരേ സ്വരമാണ്. രാഹുൽ ഒളിച്ചോടിയെന്ന് മോദി പറയുന്നു, പിണറായിയും അതു തന്നെ പറയുന്നു.

രണ്ടു പേരുടെയും ലക്ഷ്യം രാഹുൽ ഗാന്ധിയാണ്. എതിർക്കുന്നവരുടെയെല്ലാം സമനില തെറ്റിയെന്ന് പിണറായി പറയുന്നു. എന്റെ സമനില തെറ്റിയെന്ന് ഒൻപതു തവണയാണ് മുഖ്യമന്ത്രി പറഞ്ഞത്, ഞാൻ എണ്ണി.

ഇങ്ങനെ എല്ലാവരുടെയും സമനില തെറ്റിയെന്നു പറയുന്നയാളാണ് ഡോക്ടറെ കാണേണ്ടത്. നട്ടാൽ കുരുക്കാത്ത നുണ പറയുന്നത് മുഖ്യമന്ത്രിയാണെന്നും സതീശൻ പറഞ്ഞു. ഗാന്ധിജിയെയും നെഹ്റുവിനെയും രൂക്ഷമായി വിമർശിച്ചത് കമ്യൂണിസ്റ്റ് പാർട്ടിയാണ്.

കമ്യൂണിസ്റ്റ് പാർട്ടികളും ഹിന്ദുത്വശക്തികളുമെല്ലാം അന്ന് ഒരുമിച്ചായിരുന്നു. സിപിഎം ഇപ്പോൾ നടത്തുന്നത് മുസ്‌ലിം വോട്ട് കിട്ടാനുള്ള ശ്രമമാണ്. പൗരത് വനിയമത്തിനെതിരായ സമരത്തിലെ എത്ര കേസുകൾ പിൻവലിച്ചെന്നും സതീശൻ ചോദിച്ചു.

#KKShailaja #blasted #lie #bomb #Vadakara - #Opposition #leader #VDSatheesan

Next TV

Related Stories
സ്വന്തം അച്ഛനെ ആക്ഷേപിച്ച മുരളീധരന്റെ വാക്കുകളിൽ അത്ഭുതമില്ല - മന്ത്രി വി ശിവൻകുട്ടി

May 5, 2025 07:25 PM

സ്വന്തം അച്ഛനെ ആക്ഷേപിച്ച മുരളീധരന്റെ വാക്കുകളിൽ അത്ഭുതമില്ല - മന്ത്രി വി ശിവൻകുട്ടി

മുരളീധരൻ മുഖ്യമന്ത്രിയെ ആക്ഷേപിക്കുന്നതിൽ അത്ഭുതമില്ലെന്ന് മന്ത്രി വി...

Read More >>
'നേതാക്കൾക്ക് പക്വത വേണം'; കോൺ​ഗ്രസ് നേതൃത്വത്തിനെതിരെ പരസ്യ വിമർശനവുമായി യൂത്ത് കോൺഗ്രസ്

May 5, 2025 02:41 PM

'നേതാക്കൾക്ക് പക്വത വേണം'; കോൺ​ഗ്രസ് നേതൃത്വത്തിനെതിരെ പരസ്യ വിമർശനവുമായി യൂത്ത് കോൺഗ്രസ്

കോൺ​ഗ്രസ് നേതൃത്വത്തിനെതിരെ പരസ്യ വിമർശനവുമായി യൂത്ത്...

Read More >>
Top Stories










Entertainment News