#NimishaPriyaCase | ഏഴ് വർഷത്തെ കാത്തിരിപ്പ്, മകളെ കാണണം, യെമൻ ജനതയോട് മാപ്പ് പറയണം'; നിമിഷപ്രിയയുടെ അമ്മ യെമനിലേക്ക് തിരിച്ചു

#NimishaPriyaCase | ഏഴ് വർഷത്തെ കാത്തിരിപ്പ്, മകളെ കാണണം, യെമൻ ജനതയോട് മാപ്പ് പറയണം'; നിമിഷപ്രിയയുടെ അമ്മ യെമനിലേക്ക് തിരിച്ചു
Apr 20, 2024 07:20 PM | By VIPIN P V

മുംബൈ: (truevisionnews.com) വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയെ കാണാൻ അമ്മ പ്രേമകുമാരി യെമനിലേക്ക് തിരിച്ചു.

സൗദിയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട അബ്ദുൾ റഹീമിനുളള ദയാധനമായ 34 കോടി സ്വരൂപിക്കാൻ വേണ്ടി കൈകോർത്ത മലയാളികൾ നിമിഷ പ്രിയയെയും സഹായിക്കണമെന്ന് പ്രേമകുമാരി പറഞ്ഞു.

സേവ് നിമിഷ പ്രിയ ആക്ഷൻ കൗൺസിന്റെ ഭാഗമായ സാമുവൽ ജെറോമും യെമനിലേക്ക് പ്രേമകുമാരിക്കൊപ്പമുണ്ട്. ഏഴ് വർഷത്തെ കാത്തിരിപ്പിനൊടുവിൽ മകളെ കാണാനാകുമെന്ന പ്രതീക്ഷയിലാണ് പ്രേമകുമാരിയുടെ യാത്ര.

പുലർച്ചെ മുംബൈയിലെത്തിയ പ്രേമകുമാരി വൈകീട്ട് അ‌‌‌ഞ്ചുമണിക്ക് യമനിലേക്ക് തിരിച്ചു. മകളെ കാണാനും യെമൻ ജനതയോട് മാപ്പ് പറയാനും വേണ്ടിയാണ് ഈ യാത്രയെന്ന് പ്രേമകുമാരി പറഞ്ഞു.

ഇരുവരുടേയും യെമനിലെ യാത്ര വിവരങ്ങൾ ജിബൂട്ടിയിലെ ഇന്ത്യൻ എംബസി അന്വേഷിച്ചു. യെമനിലെത്തിയ ശേഷം കരമാർഗം സനയിലേക്ക് പോകും.

ജയിലിലെത്തി നിമിഷ പ്രിയയെ സന്ദർശിച്ച ശേഷം ഗോത്ര നേതാക്കളെയും യെമൻ പൗരന്റെ കുടുംബത്തെയും സന്ദർശിക്കും. ഇതുവരെ നടന്ന ചർച്ചകളിൽ നിമിഷപ്രിയയുടെ കുടുംബത്തിനും ആക്ഷൻ കൗൺസിലിനും പ്രതീക്ഷയുണ്ട്.

നയതന്ത്ര ചർച്ചകൾക്ക് പോലും വിദൂര സാധ്യതയുളള കേസിൽ പ്രതീക്ഷ നൽകുന്ന ചുവടുവെയ്പ്പാണ് പ്രേമകുമാരിയുടെ യെമനിലേക്കുളള യാത്ര.

#Seven #years #waiting,#see #daughter, #apologize #Yemeni #people'; #Nihimipriya #mother #returned #Yemen

Next TV

Related Stories
#ShafiParambil | വിമാന കമ്പനികളുടെ കൊള്ള: ഷാഫിയുടെ പ്രമേയത്തിൽ നടപടി; കമ്പനികളുടെ യോഗം വിളിക്കാൻ നിർദേശം

Jul 26, 2024 11:27 PM

#ShafiParambil | വിമാന കമ്പനികളുടെ കൊള്ള: ഷാഫിയുടെ പ്രമേയത്തിൽ നടപടി; കമ്പനികളുടെ യോഗം വിളിക്കാൻ നിർദേശം

ഗൾഫ് മേഖലയിലെ വിമാന കമ്പനികൾ ഈടാക്കുന്ന നിരക്ക് പകൽ കൊള്ളക്ക് സമാനമാണ്. ഗൾഫ് യാത്രികരെ ചൂഷണം ചെയ്യുന്ന വിമാന കമ്പനികളുടെ നടപടി നിയന്ത്രിക്കാൻ...

Read More >>
#viral | ഭര്‍ത്താവ് സ്ഥലത്തില്ലാത്തപ്പോള്‍ ഭാര്യയും ഭര്‍തൃസഹോദരനും ക്ഷേത്രത്തില്‍ വച്ച് വിവാഹിതരായി

Jul 26, 2024 11:03 PM

#viral | ഭര്‍ത്താവ് സ്ഥലത്തില്ലാത്തപ്പോള്‍ ഭാര്യയും ഭര്‍തൃസഹോദരനും ക്ഷേത്രത്തില്‍ വച്ച് വിവാഹിതരായി

എന്നാല്‍ ഇവര്‍ ബന്ധുക്കളാണെന്ന് തിരിച്ചറിഞ്ഞതോടെ വിഷയം വളരെ വേഗം ഗ്രാമത്തില്‍ പരക്കുകയും ആള് കൂടുകയും ചെയ്തത് ചെറിയൊരു സംഘര്‍ഷത്തിന്...

Read More >>
#kanwaryatra | പള്ളിയും ശവകുടീരവും തുണികൊണ്ട് കെട്ടിമറച്ച് ഉത്തരാഖണ്ഡ് സർക്കാർ, നടപടി വിവാദത്തിൽ

Jul 26, 2024 08:18 PM

#kanwaryatra | പള്ളിയും ശവകുടീരവും തുണികൊണ്ട് കെട്ടിമറച്ച് ഉത്തരാഖണ്ഡ് സർക്കാർ, നടപടി വിവാദത്തിൽ

ഇതിനിടെ കന്‍വാര്‍ യാത്ര വഴിയിലെ ഹോട്ടലുടമകളുടെ പേര് പ്രദര്‍ശിപ്പിക്കണമെന്ന ഉത്തരവിന് സുപ്രീംകോടതിയുടെ സ്റ്റേ തുടരുകയാണ്. ഓഗസ്റ്റ്...

Read More >>
#BennyBehanan | കോണ്‍ഗ്രസിലെ കൂടോത്ര വിവാദത്തിനിടെ അന്ധവിശ്വാസങ്ങള്‍ക്കെതിരെ സ്വകാര്യ ബില്ലുമായി ബെന്നി ബഹന്നാന്‍

Jul 26, 2024 08:09 PM

#BennyBehanan | കോണ്‍ഗ്രസിലെ കൂടോത്ര വിവാദത്തിനിടെ അന്ധവിശ്വാസങ്ങള്‍ക്കെതിരെ സ്വകാര്യ ബില്ലുമായി ബെന്നി ബഹന്നാന്‍

കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ വീട്ടില്‍ നിന്ന് കൂടോത്രമെന്ന് പറയുന്ന വസ്തുക്കള്‍ കണ്ടെത്തിയ വിഡിയോ പുറത്തുവന്നതിന് പിന്നാലെ ബില്ലിനായി...

Read More >>
#ArjunMissing | കാണാതായവരെ കണ്ടെത്താൻ ശ്രമം തുടരുമെന്ന് മന്ത്രി റിയാസ്; നാവികർക്ക് ഇറങ്ങാൻ ഫ്ലോട്ടിങ് പൊൻടൂൺ കൊണ്ടുവരും - സതീഷ് സെയിൽ എംഎൽഎ

Jul 26, 2024 04:49 PM

#ArjunMissing | കാണാതായവരെ കണ്ടെത്താൻ ശ്രമം തുടരുമെന്ന് മന്ത്രി റിയാസ്; നാവികർക്ക് ഇറങ്ങാൻ ഫ്ലോട്ടിങ് പൊൻടൂൺ കൊണ്ടുവരും - സതീഷ് സെയിൽ എംഎൽഎ

ഈ പൊൻടൂൻ പാലം വെള്ളത്തിൽ ഉറപ്പിച്ച് നിർത്താൻ മാർഗങ്ങൾ ആലോചിക്കും. കാലാവസ്ഥ അനുകൂലമായാലെ അതിനും സാധ്യത...

Read More >>
Top Stories