ബംഗളൂരു: ( www.truevisionnews.com ) മാണ്ഡ്യ നാഗമംഗല ടൗണിൽ യുവതിയെയും രണ്ട് മക്കളെയും വിഷം അകത്തു ചെന്ന് മരിച്ചനിലയിൽ കണ്ടെത്തി. കീർത്തന (23), ജയസിംഹ (നാല്), ഋഷിക (ഒന്ന്) എന്നിവരാണ് മരിച്ചത്.
കീർത്തനയുടെ ഭർത്താവ് കെ.വി. നരസിംഹയെ (28) വിഷം അകത്തു ചെന്ന നിലയിൽ നാഗമംഗല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഭാര്യക്കും മക്കൾക്കും കീടനാശിനി കലർത്തിയ പാനീയം നൽകിയശേഷം നരസിംഹ സ്വയം കുടിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ബാർബർ തൊഴിലാളിയും സലൂൺ ഉടമയുമായ നരസിംഹ അഞ്ചു വർഷം മുമ്പാണ് വിവാഹിതനായത്. ദമ്പതികൾ തമ്മിൽ വഴക്ക് പതിവായിരുന്നു എന്ന് അയൽവാസികൾ പൊലീസിനോട് പറഞ്ഞു.
#young #woman #her #two #children #are #dead