#deliverydeath |മൊബൈൽ ടോർച്ചിന്റെ വെളിച്ചത്തിൽ പ്രസവ ശസ്ത്രക്രിയയെന്ന് ആരോപണം, ​യുവതിക്കും കുഞ്ഞിനും ദാരുണാന്ത്യം

#deliverydeath |മൊബൈൽ ടോർച്ചിന്റെ വെളിച്ചത്തിൽ പ്രസവ ശസ്ത്രക്രിയയെന്ന് ആരോപണം, ​യുവതിക്കും കുഞ്ഞിനും ദാരുണാന്ത്യം
May 2, 2024 09:49 PM | By Susmitha Surendran

മുംബൈ: (truevisionnews.com)   മുംബൈയിലെ സർക്കാർ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയക്കിടെ യുവതിയും കുഞ്ഞും മരിച്ച സംഭവത്തിൽ അന്വേഷണം.

വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് ഡോക്ടർമാർ സെൽഫോൺ ടോർച്ച് ഉപയോഗിച്ചാണ് സിസേറിയൻ നടത്തിയതെന്ന് കുടുംബം ആരോപിച്ചു.

മുംബൈയിലെ ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷന്റെ ആശുപത്രിയിലാണ് ദാരുണ സംഭവം. ഭിന്നശേഷിക്കാരിയായ 26കാരി സഹിദൂനാണ് മരിച്ചത്. സുഷമ സ്വരാജ് മെറ്റേണിറ്റി ഹോമിലാണ് പ്രസവത്തിനായി പ്രവേശിപ്പിച്ചത്. യുവതിയുടെ വിവാഹം കഴിഞ്ഞിട്ട് 11 മാസമേ ആയിട്ടുള്ളൂ.

ഓപ്പറേഷൻ തിയറ്ററിൽ വൈദ്യുതി നിലച്ചെന്നും മൂന്ന് മണിക്കൂറോളം ജനറേറ്റർ പ്രവർത്തിപ്പിച്ചില്ലെന്നും കുടുംബം ആരോപിച്ചു. ഇരുട്ടിൽ മൊബൈൽ ടോർച്ചിന്റെ വെളിച്ചത്തിലാണ് ശസ്ത്രക്രിയ നടത്തിയെന്നും കുടുംബം പറഞ്ഞു.

കുടുംബാംഗങ്ങൾ ആശുപത്രിക്ക് പുറത്ത് പ്രതിഷേധിച്ചതിനെ തുടർന്ന് ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) അന്വേഷണത്തിന് ഉത്തരവിട്ടു.

മരുമകൾ പൂർണ ആരോഗ്യവതിയായിരുന്നെന്നും പ്രസവത്തിനായി ഏപ്രിൽ 29 ന് രാവിലെ 7 മണിക്ക് ആശുപത്രിയിലെത്തിച്ചെന്നും ഭർതൃമാതാവ് പറഞ്ഞു. രാത്രി 8 മണിക്ക്, എല്ലാം ശരിയാണെന്ന് ഡോക്ടർമാർ ഞങ്ങളോട് പറഞ്ഞു.

കാണാൻ ചെന്നപ്പോൾ അവൾ രക്തത്തിൽ കുളിച്ചിരിക്കുന്നതായി കണ്ടു. ശസ്ത്രക്രിയക്കിടെ ഓപ്പറേഷൻ തിയേറ്ററിൽ വൈദ്യുതി മുടങ്ങി. പിന്നീട് ടോർച്ചിൻ്റെ സഹായത്തോടെയായിരുന്നു ശസ്ത്രക്രിയ.

ഇതിനിടെ കുട്ടി മരിച്ചു, ഞങ്ങൾ ബഹളം വെച്ചപ്പോൾ സിയോൺ ഹോസ്പിറ്റലിലേക്ക് റഫർ ചെയ്തു. അവിടെ എത്തിയപ്പോഴേക്കും മരിച്ചു- അവർ ആരോപിച്ചു. സെൽഫോൺ ടോർച്ചിൻ്റെ സഹായത്തോടെ അതേ ഓപ്പറേഷൻ തിയറ്ററിൽ മറ്റൊരു പ്രസവം നടക്കുന്നതിൻ്റെ ഫോട്ടോകളും വീഡിയോകളും കുടുംബം പുറത്തുവിട്ടു.

#alleged #birth #surgery #done #light #mobile #torch #youngwoman #child #ended #tragically

Next TV

Related Stories
#Suicide | ഓണ്‍ലൈന്‍ റമ്മിയില്‍ പണം നഷ്ടപ്പെട്ടു; ഫിസിയോതെറാപ്പി വിദ്യാര്‍ത്ഥി വീട്ടില്‍ ജീവനൊടുക്കി

May 17, 2024 02:14 PM

#Suicide | ഓണ്‍ലൈന്‍ റമ്മിയില്‍ പണം നഷ്ടപ്പെട്ടു; ഫിസിയോതെറാപ്പി വിദ്യാര്‍ത്ഥി വീട്ടില്‍ ജീവനൊടുക്കി

പോലീസ് എത്തി കതകുപൊളിച്ച് നോക്കിയിപ്പോഴാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി സ്റ്റാന്‍ലി മെഡിക്കല്‍ കോളേജിലേക്ക്...

Read More >>
#RapeCase | തീർഥമെന്ന് വിശ്വസിപ്പിച്ച് മയക്കുമരുന്ന് നൽകി; ടി.വി. അവതാരകയെ പീഡിപ്പിച്ചതിന് പൂജാരിക്കെതിരെ കേസ്

May 17, 2024 02:09 PM

#RapeCase | തീർഥമെന്ന് വിശ്വസിപ്പിച്ച് മയക്കുമരുന്ന് നൽകി; ടി.വി. അവതാരകയെ പീഡിപ്പിച്ചതിന് പൂജാരിക്കെതിരെ കേസ്

ഒരിക്കല്‍ ക്ഷേത്രം സന്ദര്‍ശിച്ച് തിരികെപ്പോവുമ്പോള്‍ വീട്ടില്‍ വിടാമെന്നു പറഞ്ഞ് യുവതിയെ കാര്‍ത്തിക് തന്റെ കാറില്‍ കയറ്റിയശേഷം തീര്‍ഥം...

Read More >>
#founddead | സ്കൂളിന്റെ ഓടയിൽ ഏഴു വയസ്സുകാരന്റെ മൃതദേഹം; രോഷാകുലരായ നാട്ടുകാർ സ്കൂളിന് തീയിട്ടു

May 17, 2024 01:05 PM

#founddead | സ്കൂളിന്റെ ഓടയിൽ ഏഴു വയസ്സുകാരന്റെ മൃതദേഹം; രോഷാകുലരായ നാട്ടുകാർ സ്കൂളിന് തീയിട്ടു

സ്കൂളിനു പുറത്തും തിരച്ചിൽ നടത്തി. പിന്നീട് ഓടയിൽ തിരഞ്ഞപ്പോഴാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പൊലീസ് അന്വേഷണം...

Read More >>
#Suspension | ബലാത്സം​ഗക്കേസ് പ്രതി കസ്റ്റഡിയിലിരിക്കെ തൂങ്ങി മരിച്ചു; അസിസ്റ്റൻ്റ് കമീഷണർ ഉൾപ്പെടെ ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ

May 17, 2024 10:06 AM

#Suspension | ബലാത്സം​ഗക്കേസ് പ്രതി കസ്റ്റഡിയിലിരിക്കെ തൂങ്ങി മരിച്ചു; അസിസ്റ്റൻ്റ് കമീഷണർ ഉൾപ്പെടെ ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ

യുവതിയുടെ പരാതി വ്യാജമാണെന്നും യുവാവിന്റെ മരണത്തിന് ഉത്തരവാദി പരാതിക്കാരിയാണെന്നും സഹോദരൻ...

Read More >>
#PriyankaGandhi | 'സഹോദരിയെന്ന നിലയിൽ രാഹുൽ വിവാഹിതനാകാനും അവന് കുട്ടികളുണ്ടാകാനും ആഗ്രഹിക്കുന്നു' - പ്രിയങ്ക ​ഗാന്ധി

May 17, 2024 09:43 AM

#PriyankaGandhi | 'സഹോദരിയെന്ന നിലയിൽ രാഹുൽ വിവാഹിതനാകാനും അവന് കുട്ടികളുണ്ടാകാനും ആഗ്രഹിക്കുന്നു' - പ്രിയങ്ക ​ഗാന്ധി

ഇന്ത്യ സഖ്യം സർക്കാർ രൂപീകരിക്കുമെന്നും ആദ്യ മൂന്നു ഘട്ട തെരഞ്ഞെടുപ്പുകളിൽ നിന്ന് തന്നെ ഇന്ത്യ സഖ്യം അധികാരത്തിലേറുമെന്ന് വ്യക്തമായതായും രാഹുൽ...

Read More >>
#death | ഡോക്ടറാവാൻ ആ​ഗ്രഹിച്ചെങ്കിലും വിധി കനിഞ്ഞില്ല, ഉയർന്ന മാർക്ക് നേടിയ പെൺകുട്ടിയുടെ അവയവങ്ങൾ ദാനം ചെയ്ത് കുടുംബം

May 17, 2024 08:52 AM

#death | ഡോക്ടറാവാൻ ആ​ഗ്രഹിച്ചെങ്കിലും വിധി കനിഞ്ഞില്ല, ഉയർന്ന മാർക്ക് നേടിയ പെൺകുട്ടിയുടെ അവയവങ്ങൾ ദാനം ചെയ്ത് കുടുംബം

അതിനാൽ അവൾക്ക് ഡോക്ടറാകാൻ കഴിഞ്ഞില്ലെങ്കിലും, മറ്റ് ജീവൻ രക്ഷിക്കാൻ അവൾക്ക് സഹായിക്കാനാകും," അവളുടെ പിതാവ്...

Read More >>
Top Stories