#ISL | ഒഡീഷക്കെതിരെ ലീഡെടുത്തശേഷം തോൽവി; ഐ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് സെമി കാണാതെ പുറത്ത്

#ISL | ഒഡീഷക്കെതിരെ ലീഡെടുത്തശേഷം തോൽവി; ഐ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് സെമി കാണാതെ പുറത്ത്
Apr 19, 2024 10:31 PM | By VIPIN P V

ഭുവനേശ്വർ: (truevisionnews.com) ഐ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് സെമി കാണാതെ പുറത്ത്. അധിക സമയത്തേക്ക് നീണ്ട പ്ലേഓഫ് പോരാട്ടത്തിൽ ഒഡിഷ എഫ്.സിയോട് ഒന്നിനെതിരെ രണ്ടു ഗോളിനാണ് മഞ്ഞപ്പട തോറ്റത്.

നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം അധികസമയത്തേക്ക് കടന്നത്. 98ാം മിനിറ്റിൽ ഇസക്ക് വൻലാൽറുഅത്‌ഫെലാണ് ഒഡിഷയുടെ വിജയ ഗോൾ നേടിയത്.

ഗോൾ മടക്കാൻ ബ്ലാസ്റ്റേഴ്സ് താരങ്ങൾ കിണഞ്ഞുശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. മത്സരത്തിൽ ഒഡിഷ നേടിയ രണ്ടു ഗോളുകൾക്കും റോയ് കൃഷ്ണയാണ് വഴിയൊരുക്കിയത്.

നിശ്ചിത സമയത്ത് ബ്ലാസ്റ്റേഴ്സിനായി ഫെദോർ സെർനിച്ചും ഒഡിഷക്കായി ഡീഗോ മൗറീഷ്യോയും വലകുലുക്കി. സെമിയിൽ ഒഡിഷ നിലവിലെ ജേതാക്കളായ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സുമായി ഏറ്റുമുട്ടും.

ആക്രമണ, പ്രത്യാക്രമണങ്ങളുമായി ഇരുടീമുകളും കളംനിറഞ്ഞെങ്കിലും ആദ്യ പകുതി ഗോൾരഹിതമായിരുന്നു. 67ാം മിനിറ്റിൽ സെർനിച്ചിലൂടെ ബ്ലാസ്റ്റേഴ്സാണ് ആദ്യം ലീഡെടുത്തത്.

മുഹമ്മദ് അയ്മൻ ബോക്സിനുള്ളിലേക്ക് നൽകിയ പന്ത് ഒരു നിലംപറ്റെയുള്ള ഷോട്ടിലാണ് താരം വലയിലെത്തിച്ചത്. നിശ്ചിത സമയം തീരാൻ മൂന്നു മിനിറ്റ് ബാക്കി നിൽക്കെ ഡീഗോ മൗറീഷ്യോയുടെ ഗോളിലൂടെ ഒഡിഷ സമനില പിടിച്ചു.

റോയ് കൃഷ്ണ ബോക്സിന്‍റെ വലതു പാർശ്വത്തിൽനിന്ന് നൽകിയ ക്രോസിന് മൗറീഷ്യോക്ക് കാല് വെച്ചുകൊടുക്കേണ്ട ആവശ്യമേ ഉണ്ടായിരുന്നുള്ളു. 81ാം മിനിറ്റിൽ സെർനിച്ചിന് പകരക്കാരനായി അഡ്രിയാൻ ലൂണ കളത്തിലിറങ്ങി.

ത്സരത്തിന്‍റെ 23ാം മിനിറ്റിൽ മൊർത്താദ ഫാൾ ഒഡിഷക്കായി വലകുലുക്കിയെങ്കിലും ബ്ലാസ്റ്റേഴ്സ് താരങ്ങൾ ഓഫ്സൈഡിനായി റഫറിയോട് വാദിച്ചു. ലൈൻ റഫറിയുമായി സംസാരിച്ചതിനൊടുവിൽ റഫറി ഓഫ്സൈഡ് അനുവദിക്കുകയായിരുന്നു.

അയ്മന് മികച്ച അവസരം ലഭിച്ചെങ്കിലും താരത്തിന്‍റെ ഷോട്ട് ഗോളിയുടെ കാലിൽ തട്ടി പോസ്റ്റിൽ തട്ടി മടങ്ങി. റോയ് കൃഷ്ണയെ കേന്ദ്രീകരിച്ചായിരുന്നു ഒഡീഷയുടെ മുന്നേറ്റങ്ങൾ.

നാലാം മിനിറ്റിൽ തന്നെ സെർണിചിന്റെ മികച്ച ഷോട്ട് പോസ്റ്റിനെ തൊട്ടുരുമ്മി പുറത്തേക്ക് പോയിരുന്നു. പരിക്കേറ്റ് ആറു മാസത്തോളം പുറത്തിരുന്നശേഷമാണ് ലൂണ ടീമിൽ മടങ്ങിയെത്തുന്നത്.

പരിക്കേറ്റ ദിമത്രിയോസ് ഡയമന്റകോസ് ടീമിലുണ്ടായിരുന്നില്ല. 104ാം മിനിറ്റിൽ കെ.പി. രാഹുലിന്‍റെ ബോക്സിന്‍റെ മധ്യത്തിൽനിന്നുള്ള കിടിലൻ ഹെഡ്ഡർ ഓഡിഷ ഗോളി തട്ടിയകറ്റി. തൊട്ടുപിന്നാലെ ഡെയ്സുകെ സകായിയുടെ ഷോട്ടും ഗോളി തട്ടിമാറ്റി.

#Lose #after #taking #lead #against #Odisha; #KeralaBlasters #out #ISL #seeing #semis

Next TV

Related Stories
#INDvsAUS | അഡ്ലെയ്ഡ് ടെസ്റ്റിൽ ഇന്ത്യക്ക് തോൽവി; ഓസിസ് ജയം പത്ത് വിക്കറ്റിന്, പരമ്പരയിൽ  ഒപ്പത്തിനൊപ്പം

Dec 8, 2024 11:30 AM

#INDvsAUS | അഡ്ലെയ്ഡ് ടെസ്റ്റിൽ ഇന്ത്യക്ക് തോൽവി; ഓസിസ് ജയം പത്ത് വിക്കറ്റിന്, പരമ്പരയിൽ ഒപ്പത്തിനൊപ്പം

ആദ്യ ഇന്നിങ്സില്‍ 180ന് പുറത്തായിരുന്നു ഇന്ത്യ. ഡിസംബർ പതിനാല് മുതൽ മെൽബണിലാണ് മൂന്നാം...

Read More >>
#Isl | ഛേത്രിക്ക് ഹാട്രിക്; പൊരുതിക്കളിച്ചിട്ടും ബംഗ്ലൂരുവിനോട് തോറ്റ് ബ്ലാസ്റ്റേഴ്സ്

Dec 7, 2024 11:28 PM

#Isl | ഛേത്രിക്ക് ഹാട്രിക്; പൊരുതിക്കളിച്ചിട്ടും ബംഗ്ലൂരുവിനോട് തോറ്റ് ബ്ലാസ്റ്റേഴ്സ്

ബംഗളൂരു എഫ്സിയോട് സീസണിലെ രണ്ടാം പരാജയവും ഏറ്റുവാങ്ങി കേരള...

Read More >>
#ILeague | ഐ ​ലീ​ഗ്: ഗോ​കു​ലം കേ​ര​ള​ക്ക് തോ​ൽ​വി

Dec 7, 2024 11:12 PM

#ILeague | ഐ ​ലീ​ഗ്: ഗോ​കു​ലം കേ​ര​ള​ക്ക് തോ​ൽ​വി

ഐ ​ലീ​ഗി​ലെ ര​ണ്ടാം ഹോം ​മാ​ച്ചി​ൽ ഗോ​കു​ലം കേ​ര​ള​ക്ക്...

Read More >>
#Islfootball | ഐ എസ് എലിൽ  200-ാം മത്സരം; ബ്ലാസ്റ്റേഴ്‌സ് ഇന്ന്  ബംഗളുരുവിനെതിരെ

Dec 7, 2024 03:09 PM

#Islfootball | ഐ എസ് എലിൽ 200-ാം മത്സരം; ബ്ലാസ്റ്റേഴ്‌സ് ഇന്ന് ബംഗളുരുവിനെതിരെ

ബെംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ രാത്രി ഏഴരയ്ക്കാണ്...

Read More >>
#UrvilPatel | ഐപിഎൽ ലേലത്തിൽ ആർക്കും വേണ്ട; രണ്ട് സെഞ്ചറികളുമായി റെക്കോർഡിട്ട് ഇന്ത്യൻ യുവതാരം

Dec 3, 2024 07:38 PM

#UrvilPatel | ഐപിഎൽ ലേലത്തിൽ ആർക്കും വേണ്ട; രണ്ട് സെഞ്ചറികളുമായി റെക്കോർഡിട്ട് ഇന്ത്യൻ യുവതാരം

സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റിൽ ആറു ദിവസത്തിനിടെ രണ്ട് സെഞ്ചറികളാണ് താരം...

Read More >>
Top Stories










Entertainment News