#seized | 14 കിലോ സ്വര്‍ണം, ഇന്നോവ, ഒന്നരക്കോടി രൂപ, ഡ്രോണുകൾ, ആകെ പിടിച്ചത് 17 കോടിയുടെ മുതൽ

#seized  | 14 കിലോ സ്വര്‍ണം, ഇന്നോവ, ഒന്നരക്കോടി രൂപ, ഡ്രോണുകൾ, ആകെ പിടിച്ചത് 17 കോടിയുടെ മുതൽ
Apr 19, 2024 07:49 PM | By Athira V

മലപ്പുറം: ലോക്‍സഭാ തിരഞ്ഞെടുപ്പിന്റെ സുതാര്യമായ നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിവിധ സ്ക്വാഡുകളുടെയും പൊലീസ്, എക്സൈസ്, ഡി ആര്‍ ഐ തുടങ്ങി വിവിധ വകുപ്പുകളുടെയും നേതൃത്വത്തില്‍ നടത്തിയ പരിശോധനകളില്‍ മലപ്പുറം ജില്ലയില്‍ നിന്നും ഇതു വരെ പിടിച്ചെടുത്തത് 16.86 കോടി രൂപയുടെ വസ്തുക്കള്‍.

മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്ന മാര്‍ച്ച് 16 മുതല്‍ ഏപ്രില്‍ 18 വരെയുള്ള കണക്കാണിത്. മലപ്പുറം ജില്ലയിലെ 16 നിയമസഭാ മണ്ഡലങ്ങളിൽ നടത്തിയ പരിശോധനകളിൽ 1. 53 കോടി രൂപ പണമായും 11.55 ലക്ഷം രൂപ വില വരുന്ന 1214.65 ലിറ്റർ മദ്യവും, 3.80 കോടി രൂപ വിലവരുന്ന കഞ്ചാവ് ഉൾപ്പെടെയുള്ള 22.47 കിലോഗ്രാം മയക്കുമരുന്നും 69. 93 ലക്ഷം രൂപ വില വരുന്ന മറ്റു വസ്തുക്കളും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു.

ഇതോടൊപ്പം 10.71 കോടി രൂപയുടെ 14.68 കിലോ സ്വർണവും പിടിച്ചെടുത്തിട്ടുണ്ട്. കരിപ്പൂർ വിമാനത്താവളത്തിലും കൊണ്ടോട്ടി, മലപ്പുറം മണ്ഡലങ്ങളിലുമുള്ള ഡി. ആർ. ഐ (ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ്) സ്ക്വാഡുകള്‍ അടക്കമുള്ളവയുടെ പരിശോധനകളിലാണ് സ്വർണം പിടിച്ചെടുത്തത്.

കൊണ്ടോട്ടി മണ്ഡലത്തിൽ നിന്നും 5.15 കോടി രൂപ വില വരുന്ന 6.5 കിലോ സ്വർണവും മലപ്പുറം മണ്ഡലത്തിൽ നിന്നും 5.55 കോടി രൂപ വില വരുന്ന 8.17 കിലോ സ്വർണവും പിടികൂടിയിട്ടുണ്ട്.

പെരിന്തൽമണ്ണ, തിരൂരങ്ങാടി, കോട്ടയ്ക്കൽ മണ്ഡലങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ പണം പിടിച്ചെടുത്തിട്ടുള്ളത്. പെരിന്തൽമണ്ണയിൽ നിന്നും 50.24 ലക്ഷം രൂപയും, തിരൂരങ്ങാടിയിൽ നിന്ന് 45.42 ലക്ഷവും കോട്ടയ്ക്കലിൽ നിന്ന് 38.88 ലക്ഷം രൂപയും പിടിച്ചെടുത്തിട്ടുണ്ട്. നിലമ്പൂർ, പെരിന്തൽമണ്ണ ,വണ്ടൂർ മണ്ഡലങ്ങളിൽ നിന്നും യഥാക്രമം 386 , 335, 106 ലിറ്റർ മദ്യവും പിടിച്ചെടുത്തവയിൽ പെടുന്നു.

പൊന്നാനി, മഞ്ചേരി, തവനൂർ മണ്ഡലങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ മയക്കുമരുന്ന് പിടികൂടിയത്. പിസ്റ്റള്‍, ഇന്നോവ കാര്‍, നാലു ഡ്രോണ്‍ ക്യാമറകള്‍ എന്നിവയും പിടിച്ചെടുത്ത വസ്തുക്കളില്‍ ഉള്‍പ്പെടുന്നു.

ലോക്‍സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രചാരണ ചെലവുകളുടെ നിരീക്ഷണം, വോട്ടര്‍മാരെ പണം, മദ്യം, ലഹരി പദാര്‍ത്ഥങ്ങള്‍, മറ്റു സാമ്പത്തിക ഇടപാടുകള്‍ തുടങ്ങിവ ഉപയോഗിച്ച് സ്വാധീനിക്കാന്‍ ശ്രമിക്കുന്നുണ്ടോ എന്ന് അറിയുകയും തടയുകയും ചെയ്യുക എന്നീ ചുമതലകള്‍ നിര്‍വഹിക്കുന്നതിനായി ജില്ലയില്‍ ഓരോ നിയമസഭാ മണ്ഡലത്തിലും ആറു വീതം സ്റ്റാറ്റിക് സര്‍വെയലന്‍സ് ടീം, മൂന്ന് വീതം ഫ്‌ളെയിങ് സ്‌ക്വാഡ്, രണ്ടു വീതം വീഡിയോ സര്‍വെയലന്‍സ് ടീം, ഓരോ വീഡിയോ വ്യൂയിങ് ടീം, എന്നിവയാണ് പ്രവര്‍ത്തിക്കുന്നത്.

ലോക്‍സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എക്സൈസ് സംഘം ഇന്നലെ (ഏപ്രില്‍ 19) ജില്ലയില്‍ നടത്തിയ പരിശോധനകളില്‍ ഏറനാട്, പെരിന്തല്‍മണ്ണ നിയമസഭാ മണ്ഡലത്തില്‍ നിന്നും നാലു ലിറ്റര്‍ വിദേശ മദ്യം വീതവും മഞ്ചേരിയില്‍ നിന്നും 3.5 ലിറ്റര്‍ വിദേശ മദ്യവും പിടികൂടിയിട്ടുണ്ട്.


#loksabha #elections #17 #crore #worth #items #seized #district #far

Next TV

Related Stories
#theftcase |പകല്‍ ബൈക്കില്‍ കറങ്ങി കണ്ടുവെക്കും, ദേവാലയങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം, ആഢംബര ജീവിതം

May 2, 2024 09:59 PM

#theftcase |പകല്‍ ബൈക്കില്‍ കറങ്ങി കണ്ടുവെക്കും, ദേവാലയങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം, ആഢംബര ജീവിതം

പകല്‍ സമയങ്ങളില്‍ ബൈക്കില്‍ കറങ്ങി ദേവാലയങ്ങള്‍ കണ്ടുവെക്കുകയും രാത്രിയെത്തി മോഷണം നടത്തുന്നതുമാണ് പ്രതികളുടെ...

Read More >>
#arrest | ആര്യ രാജേന്ദ്രന് വാട്‌സാപ്പില്‍ അധിക്ഷേപ സന്ദേശം അയച്ച ആള്‍ പിടിയില്‍

May 2, 2024 09:42 PM

#arrest | ആര്യ രാജേന്ദ്രന് വാട്‌സാപ്പില്‍ അധിക്ഷേപ സന്ദേശം അയച്ച ആള്‍ പിടിയില്‍

വാട്‌സാപ്പില്‍ സന്ദേശമയച്ച എറണാകുളം സ്വദേശി ശ്രീജിത്ത് എന്നയാളെയാണ് സൈബര്‍ പൊലീസ്...

Read More >>
#holyday |പ്രൊഫഷണൽ കോളേജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മെയ് 6 വരെ അവധി; ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവ്

May 2, 2024 08:22 PM

#holyday |പ്രൊഫഷണൽ കോളേജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മെയ് 6 വരെ അവധി; ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവ്

പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി...

Read More >>
#stabbed | കുടുംബവഴക്ക്: പാലക്കാട് യുവാവിന് സോഡാക്കുപ്പികൊണ്ട് കുത്തേറ്റു

May 2, 2024 08:21 PM

#stabbed | കുടുംബവഴക്ക്: പാലക്കാട് യുവാവിന് സോഡാക്കുപ്പികൊണ്ട് കുത്തേറ്റു

അപകടനില തരണംചെയ്തതായാണ് വിവരം. ബന്ധുവും അയല്‍വാസിയുമായ യുവാവാണ് കുത്തിയതെന്ന്...

Read More >>
#postercampaign |‘സേവ് മുസ്ലിം ലീഗ്’: എം എസ് എഫ് ദേശീയ വൈസ് പ്രസിഡന്റിനും ലീഗ് നേതൃത്വത്തിനുമെതിരെയും പോസ്റ്റർ പ്രചരണം

May 2, 2024 08:16 PM

#postercampaign |‘സേവ് മുസ്ലിം ലീഗ്’: എം എസ് എഫ് ദേശീയ വൈസ് പ്രസിഡന്റിനും ലീഗ് നേതൃത്വത്തിനുമെതിരെയും പോസ്റ്റർ പ്രചരണം

ലത്തീഫ് തുറയൂരിന് വേണ്ടി കുഴലൂതുന്നവരുടെ താൽപര്യം എന്ത് തുടങ്ങിയ ചോദ്യങ്ങളടങ്ങിയതാണ്...

Read More >>
Top Stories