May 2, 2024 09:42 PM

കൊച്ചി: (truevisionnews.com)  മേയര്‍ ആര്യാ രാജേന്ദ്രനെതിരായ സൈബര്‍ ആക്രമണത്തില്‍ ഒരാള്‍ പിടിയില്‍.

വാട്‌സ്ആപ്പില്‍ അശ്ലീല സന്ദേശം അയച്ചയാളാണ് പിടിയിലായിരിക്കുന്നത്. എറണാകുളം സ്വദേശി ശ്രീജിത്തിനെയാണ് തിരുവനന്തപുരം സൈബര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

സാമൂഹിക മാധ്യമങ്ങളിലെ സൈബര്‍ ആക്രമണത്തില്‍ ആര്യ രാജേന്ദ്രന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് മേധാവിക്കും മ്യൂസിയം പൊലീസിനുമാണ് പരാതി നല്‍കിയത്.

കെഎസ്ആര്‍ടിസി ബസ് ഡ്രൈവറുമായുള്ള പ്രശ്നങ്ങള്‍ക്ക് പിന്നാലെയാണ് സൈബര്‍ ആക്രമണം തുടങ്ങിയതെന്ന് പരാതിയില്‍ പറയുന്നു. സഹോദരനൊപ്പമുള്ള ചിത്രത്തിനും മറ്റ് ഫേസ്ബുക്ക് പോസ്റ്റുകള്‍ക്കും കീഴില്‍ അശ്ലീല കമന്റുകള്‍ നിറയുന്നെന്ന് പരാതിയില്‍ പറഞ്ഞിരുന്നു.

അതേസമയം മേയര്‍ ആര്യാ രാജേന്ദ്രനും കെഎസ്ആര്‍ടിസി താല്‍ക്കാലിക ഡ്രൈവര്‍ യദുവുമായുള്ള തര്‍ക്കത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

ഡ്രൈവര്‍ യദുവിന്റെ പരാതിയിലാണ് നടപടി. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറും കെഎസ്ആര്‍ടിസി സിഎംഡിയും സംഭവത്തില്‍ ഒരാഴ്ച്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചു. മെയ് 9 ന് തിരുവനന്തപുരത്തെ സിറ്റിംഗില്‍ കേസ് പരിഗണിക്കും.


#AryaRajendran #arrested #sending #abusive #message #WhatsApp

Next TV

Top Stories