#udf | തലശ്ശേരിയിൽ ഇലക്ഷൻ ഉദ്യോഗസ്ഥർ സി പി എമ്മിനെ സഹായിക്കുന്നതായി പരാതി

#udf | തലശ്ശേരിയിൽ ഇലക്ഷൻ ഉദ്യോഗസ്ഥർ സി പി എമ്മിനെ സഹായിക്കുന്നതായി പരാതി
Apr 19, 2024 03:10 PM | By Athira V

തലശ്ശേരി : ( www.truevisionnews.com ) വടകര ലോകസഭാ മണ്ഡലത്തില്‍ സെക്ടറല്‍ ഓഫീസര്‍മാരും ബി.എല്‍.ഒ മാരും സി.പി.എമ്മിന് അനുകൂലമായി പ്രവര്‍ത്തിക്കുനെന്ന് പരാതി.

സംഭവം സംബന്ധിച്ച് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന്റെ തെരഞ്ഞെടുപ്പ് കമ്മറ്റി കണ്‍വീനര്‍ അഡ്വ സി. ടി സജിത്ത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കും ഇതോടൊപ്പം സംസ്ഥാന ഇലക്ടറല്‍ ഓഫീസര്‍ക്കും വടകര പാർല്ലി മെൻ്റ് റിട്ടേണിംഗ് ഓഫീസര്‍ക്കും പരാതി നല്‍കി.

വടകര പാര്‍ലമെന്റ് മണ്ഡലത്തിലെ തലശ്ശേരി അസംബ്ലി സെഗ്മെന്റില്‍ 85 വയസിന് മുകളിലുള്ളവര്‍ക്കും വിഗലാംഗര്‍ക്കും വീട്ടിലെത്തി വോട്ടുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ വ്യാപകമായ ക്രമക്കേടുകള്‍ നടന്നതായാണ് പരാതി.

വടകര പാര്‍ലമെന്റ് മണ്ഡലത്തില്‍ പോളിംഗ് ഡ്യൂട്ടിയിലുള്ള സെക്ടറല്‍ ഓഫീസര്‍മാരും ബിഎല്‍ഒമാരും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ (മാര്‍ക്സിസ്റ്റ്) സ്ഥാനാര്‍ത്ഥി കെകെ ശൈലജയ്ക്ക് അനുകൂലമായി പക്ഷപാതപരമായി പ്രവര്‍ത്തിക്കുന്നുവെന്ന റിപ്പോര്‍ട്ട് വളരെ ഞെട്ടിപ്പിക്കുന്നതാണെന്നും 85 വയസ്സിന് മുകളിലുള്ളവര്‍ക്കും വികലാംഗരായ വോട്ടര്‍മാരെയും വോട്ട് ചെയ്യിക്കാന്‍ വീടുകളിലെത്തുമ്പോള്‍ യു.ഡി.എഫ് ബി.എല്‍ എമാരെ അറിയിക്കുന്നില്ലെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി.

തലശ്ശേരിയിലെ 109-ാം നമ്പര്‍ ബൂത്തില്‍ മാലതി എന്ന പേരില്‍ 85 വയസ്സിനു മുകളിലുള്ള ഒര് സ്ത്രീയു ടെ വോട്ട് ഒരു പ്രത്യേക സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി ബി.എല്‍.ഒ തന്നെ രജിസ്റ്റര്‍ ചെയ്തതായും റിപ്പോര്‍ട്ടുണ്ട്.

ഈ നടപടി വളരെ നിയമവിരുദ്ധവും അന്യായവുമാണ്, ഈ സാഹചര്യത്തില്‍, ചീഫ് ഇലക്ഷൻ കമ്മീഷന്റെ അടിയന്തിര ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍. വടകരയിലെ തലശ്ശേരി നിയമസഭാ മണ്ഡലത്തില്‍ ഇത്തരം വോട്ടുകള്‍ അനധികൃതമായി രജിസ്റ്റര്‍ ചെയ്യുപ്പെടും.

അതിനാല്‍, സ്ഥാനാര്‍ത്ഥിയെ പ്രതിനിധീകരിക്കുന്ന ബി.എല്‍.എ മാരുടെ സാന്നിധ്യം ഉറപ്പാക്കാതെ, അനധികൃത വോട്ടുകള്‍ സെക്ടറല്‍ ഓഫീസര്‍മാര്‍ / ബി. എൽ. ഒ മാര്‍ രേഖപ്പെടുത്തുന്നതില്‍ നിന്ന് സെക്ടറല്‍ ഓഫീസര്‍മാരെയും/ബിഎല്‍ഒമാരെയും തടഞ്ഞുകൊണ്ടുള്ള അടിയന്തര ഉത്തരവുകള്‍ പുറപ്പെടുവിക്കണമെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി.

#Complaint #election #officials #are #helping #CPM #Thalassery

Next TV

Related Stories
#KSurendran | 'ഇത് പാലക്കാട്ടുകാർ തിരിച്ചറിയും; രാഹുലിന്‍റെ വീഡിയോ സിപിഎം പത്തനംതിട്ട പേജില്‍ വന്നത് ഡീലിന്‍റെ ഭാഗം' - കെ.സുരേന്ദ്രൻ

Nov 10, 2024 02:32 PM

#KSurendran | 'ഇത് പാലക്കാട്ടുകാർ തിരിച്ചറിയും; രാഹുലിന്‍റെ വീഡിയോ സിപിഎം പത്തനംതിട്ട പേജില്‍ വന്നത് ഡീലിന്‍റെ ഭാഗം' - കെ.സുരേന്ദ്രൻ

യുഡിഎഫ്- എൽഡിഎഫ് സ്ഥാനാർത്ഥികൾ ഈ വിഷയത്തിൽ നിന്നും ഒളിച്ചോടുകയാണ്. അവർ വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്നും കെ.സുരേന്ദ്രൻ...

Read More >>
#fireforce | 50അടി താഴ്ചയുള്ള കിണറ്റിലേക്ക് വീട്ടമ്മയെ രക്ഷിച്ച് ഫയര്‍ഫോഴ്സ്

Nov 10, 2024 02:31 PM

#fireforce | 50അടി താഴ്ചയുള്ള കിണറ്റിലേക്ക് വീട്ടമ്മയെ രക്ഷിച്ച് ഫയര്‍ഫോഴ്സ്

വീഴ്ചയിൽ മോട്ടോര്‍ പമ്പിന്‍റെ പൈപ്പിൽ പിടിച്ച് തൂങ്ങി...

Read More >>
#elephant | കാട്ടകാമ്പാൽ ക്ഷേത്രത്തിന് സമീപം ആനയിടഞ്ഞു

Nov 10, 2024 02:24 PM

#elephant | കാട്ടകാമ്പാൽ ക്ഷേത്രത്തിന് സമീപം ആനയിടഞ്ഞു

ദിവസങ്ങളായി ആനയെ കാട്ടകാമ്പാൽ ക്ഷേത്രത്തിന് സമീപത്തെ പറമ്പിലാണ്...

Read More >>
#crime | ഭാര്യയെ കുത്തിക്കൊന്ന ശേഷം ഭർത്താവ് വിഷം കഴിച്ചു

Nov 10, 2024 02:05 PM

#crime | ഭാര്യയെ കുത്തിക്കൊന്ന ശേഷം ഭർത്താവ് വിഷം കഴിച്ചു

വിഷം കഴിച്ച മുഹർ അലി പെരുമ്പാവൂരിലെ ആശുപത്രിയിൽ...

Read More >>
#vandebharat | കോഴിക്കോട് വന്ദേഭാരത് ട്രെയിൻ തട്ടി ഒരാള്‍ മരിച്ചു

Nov 10, 2024 01:59 PM

#vandebharat | കോഴിക്കോട് വന്ദേഭാരത് ട്രെയിൻ തട്ടി ഒരാള്‍ മരിച്ചു

കഴിഞ്ഞ വര്‍ഷം കോഴിക്കോട് എലത്തൂരിലും വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ തട്ടി ഒരാൾ...

Read More >>
#arrest |   പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസ്;  ഓട്ടോ ഡ്രൈവര്‍ പിടിയിൽ

Nov 10, 2024 01:19 PM

#arrest | പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസ്; ഓട്ടോ ഡ്രൈവര്‍ പിടിയിൽ

എടവണ്ണ സ്വദേശി സഫീറാണ് പോക്സോ കേസിൽ അറസ്റ്റിലായത്....

Read More >>
Top Stories