#ArvindKejriwal | പ്രമേഹം കൂട്ടി ജാമ്യം ലഭിക്കാന്‍ കെജ്‌രിവാള്‍ ജയിലില്‍ മാങ്ങയും മധുരവും കഴിക്കുന്നു - ഇ.ഡി കോടതിയില്‍

#ArvindKejriwal | പ്രമേഹം കൂട്ടി ജാമ്യം ലഭിക്കാന്‍ കെജ്‌രിവാള്‍ ജയിലില്‍ മാങ്ങയും മധുരവും കഴിക്കുന്നു - ഇ.ഡി കോടതിയില്‍
Apr 18, 2024 03:26 PM | By VIPIN P V

ന്യൂഡല്‍ഹി: (truevisionnews.com) ഡല്‍ഹി മദ്യനയ കേസില്‍ ജയിലില്‍ കഴിയുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ മാങ്ങയും മധുരവും നിരന്തരം കഴിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയര്‍ത്തുന്നുവെന്ന് ഇ.ഡി കോടതിയില്‍.

പ്രമേഹ രോഗിയായ കെജ്‌രിവാള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടി ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ജാമ്യം കിട്ടാന്‍ വേണ്ടിയാണിതെന്നും ഇ.ഡി ആരോപിച്ചു.

പൂരിയും ഉരുളക്കിഴങ് കറിയും നിരന്തരം കഴിക്കുന്നുവെന്നും ഇ.ഡി കോടതിയെ അറിയിച്ചു.

ഡോക്ടറുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ കണ്‍സള്‍ട്ടേഷനും, നിരന്തരം രക്ത പരിശോധന നടത്തുന്നതിനും അനുമതി തേടി കെജ്‌രിവാള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് ഇ.ഡി യുടെ അഭിഭാഷകന്‍ ഈ ആരോപണം ഉന്നയിച്ചത്.

സ്പെഷ്യല്‍ ജഡ്ജി കാവേരി ബവേജയ്ക്ക് മുമ്പാകെയാണ് ഇ.ഡി യുടെ അഭിഭാഷകന്‍ സൊഹേബ് ഹൊസൈന്‍ ഈ ആരോപണം ഉന്നയിച്ചത്.

തിഹാര്‍ ജയിലില്‍ കഴിയുന്ന കെജ്‌രിവാളിന് വീട്ടില്‍ പാചകം ചെയ്യുന്ന ഭക്ഷണം കഴിക്കാന്‍ കോടതി അനുമതി നല്‍കിയിരുന്നു. ഉയര്‍ന്ന പ്രമേഹമുണ്ടെന്ന കെജ്‌രിവാളിന്റെ അപേക്ഷ പരിഗണിച്ചായിരുന്നു കോടതി ഈ ഇളവ് അനുവദിച്ചിരുന്നത്.

എന്നാല്‍ പ്രമേഹം കൂട്ടുന്നതിന് കെജ്‌രിവാള്‍ മാങ്ങ കഴിക്കുകയും, ചായയില്‍ പഞ്ചസാര ഇട്ട് കുടിക്കുകയും ചെയ്യുന്നുവെന്നാണ് ഇ.ഡി കോടതിയെ അറിയിച്ചത്.

ജയില്‍ അധികൃതരില്‍ നിന്നാണ് ഇക്കാര്യം തങ്ങള്‍ മനസിലാക്കിയതെന്നും ഇ.ഡി കോടതിയെ അറിയിച്ചു.

കെജ്‌രിവാളിന്റെ ഡയറ്റ് ചാര്‍ട്ടും ഇ.ഡി കോടതിക്ക് കൈമാറി. എന്നാല്‍ മാധ്യമങ്ങള്‍ക്ക് വേണ്ടിയാണ് ഇ.ഡി ഇത്തരം ആരോപണം ഉന്നയിക്കുന്നതെന്ന് അരവിന്ദ് കെജ്‌രിവാളിന്റെ അഭിഭാഷകന്‍ ആരോപിച്ചു.

#Kejriwal #eats #mangoes #sweets #jail #get #bail #due #diabetes - #ED #court

Next TV

Related Stories
#ManishSisodia  | മദ്യനയക്കേസ്; മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ തളളി ദില്ലി ഹൈക്കോടതി

May 21, 2024 08:11 PM

#ManishSisodia | മദ്യനയക്കേസ്; മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ തളളി ദില്ലി ഹൈക്കോടതി

മദ്യനയം രൂപീകരിക്കുന്നതിനായി പക്ഷപാതപരമായ നടപടികളെടുത്തെന്ന് തെളിവുകളിലൂടെ വ്യക്തമായി....

Read More >>
#rape|അശ്ലീല വീഡിയോ കണ്ട് 15കാരിയായ സഹോദരിയെ ബലാത്സം​ഗം ചെയ്ത് ​ഗർഭിണിയാക്കി; 13കാരനെതിരെ കേസ്

May 21, 2024 08:03 PM

#rape|അശ്ലീല വീഡിയോ കണ്ട് 15കാരിയായ സഹോദരിയെ ബലാത്സം​ഗം ചെയ്ത് ​ഗർഭിണിയാക്കി; 13കാരനെതിരെ കേസ്

ഒരുമിച്ച് അശ്ലീല വീഡിയോ കണ്ടതിനു ശേഷം ഇളയ സഹോദരൻ തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് പെൺകുട്ടി പൊലീസിന് മൊഴി നൽകിയതായി...

Read More >>
#missingcase | കാണാതായത് 13 വര്‍ഷം മുമ്പ്; കുട്ടിയെ കണ്ടെത്താന്‍ എ.ഐ. ചിത്രവുമായി പോലീസ്

May 21, 2024 07:56 PM

#missingcase | കാണാതായത് 13 വര്‍ഷം മുമ്പ്; കുട്ടിയെ കണ്ടെത്താന്‍ എ.ഐ. ചിത്രവുമായി പോലീസ്

കുട്ടിയുടെ പഴയ ചിത്രങ്ങള്‍ ഉപയോഗിച്ചാണ് 14-15 വയസ്സുള്ള ചിത്രം...

Read More >>
#bodyfound | പോളിംഗ് ഏജന്‍റ് ബൂത്തിലെ ശുചിമുറിയില്‍ മരിച്ചനിലയില്‍; അന്വേഷണവുമായി പൊലീസ്

May 21, 2024 04:31 PM

#bodyfound | പോളിംഗ് ഏജന്‍റ് ബൂത്തിലെ ശുചിമുറിയില്‍ മരിച്ചനിലയില്‍; അന്വേഷണവുമായി പൊലീസ്

ശുചിമുറിയില്‍ ബോധരഹിതനായി മനോഹര്‍ കിടക്കുന്നതാണ് സഹപ്രവര്‍ത്തകര്‍...

Read More >>
#AbhijitGangopadhyay | മമതക്കെതിരെ അധിക്ഷേപ പരാമര്‍ശം; അഭിജിത് ​ഗം​ഗോപാധ്യായക്ക് പ്രചാരണ വിലക്കേര്‍പ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍

May 21, 2024 04:25 PM

#AbhijitGangopadhyay | മമതക്കെതിരെ അധിക്ഷേപ പരാമര്‍ശം; അഭിജിത് ​ഗം​ഗോപാധ്യായക്ക് പ്രചാരണ വിലക്കേര്‍പ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍

അതിനിടയിലാണ് സ്ഥാനാർത്ഥിയുടെ പരാമർശവും പാര്‍ട്ടിയെ വെട്ടിലാക്കുന്നത്. കല്‍ക്കട്ട ഹൈക്കോടതി ജ‍ഡ‍്ജി ആയിരുന്ന അഭിജിത്ത് ഗംഗോപാധ്യായ സ്ഥാനം...

Read More >>
#attack | അർധരാത്രി കാമുകിയെ കാണാനെത്തി, യുവാവിന്റെ മേൽ തിളച്ച വെള്ളമൊഴിച്ച് പിതാവ്; 20കാരന് ​ഗുരുതര പരിക്ക്

May 21, 2024 03:39 PM

#attack | അർധരാത്രി കാമുകിയെ കാണാനെത്തി, യുവാവിന്റെ മേൽ തിളച്ച വെള്ളമൊഴിച്ച് പിതാവ്; 20കാരന് ​ഗുരുതര പരിക്ക്

പിതാവിന്റെ ആക്രമണത്തിൽ 20കാരനായ സുഹൈൽ എന്ന യുവാവിന് ​ഗുരുതരമായി...

Read More >>
Top Stories