മല്ലപ്പള്ളി: (truevisionnews.com) കോട്ടാങ്ങൽ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഏഴുപേരെ കടിച്ച കുറുനരിക്ക് പേവിഷബാധയുണ്ടായിരുന്നതായി കണ്ടെത്തി.
തിരുവനന്തപുരം പാലോട് അനിമൽ ഡിസീസ് സെന്ററിൽ നടത്തിയ പോസ്റ്റ് മോർട്ടത്തിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്.
ആക്രമണമുണ്ടായ പ്രദേശങ്ങൾ ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തിലാണ്.
കടിയേറ്റതിനെ തുടർന്ന് പ്രതിരോധ കുത്തിവെപ്പ് എടുത്തവരെ നിരീക്ഷിക്കുന്നതിന് ആശാപ്രവർത്തകരുടെ സ്ക്വാഡ് രൂപവത്കരിച്ചു.
#fox #bit #seven #people #diagnosed #rabies