#arrest |ബത്തേരി സ്റ്റേഷൻ പരിധിയിൽ രണ്ടിടത്ത് പൊലീസിന്റെ വാഹനപരിശോധന, മൂന്നുപേർ അകത്ത്, മൂവരുടെയും കയ്യിൽ കഞ്ചാവ്

#arrest |ബത്തേരി സ്റ്റേഷൻ പരിധിയിൽ രണ്ടിടത്ത് പൊലീസിന്റെ വാഹനപരിശോധന, മൂന്നുപേർ അകത്ത്, മൂവരുടെയും കയ്യിൽ കഞ്ചാവ്
Apr 18, 2024 06:36 AM | By Susmitha Surendran

സുൽത്താൻ ബത്തേരി:(truevisionnews.com)   രണ്ട് സംഭവങ്ങളിലായി കഞ്ചാവുമായി മൂന്നുപേർ പിടിയിലായി. ബത്തേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ കഞ്ചാവുമായി മധ്യവയസ്‌കനും രണ്ട് യുവാക്കളുമാണ് പിടിയിലായത്.

മണിച്ചിറ, മൂലയില്‍വീട്ടില്‍ റഷീദ് (51) നെയാണ് ബത്തേരി സബ് ഇന്‍സ്പെക്ടര്‍ എ. സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.

കഴിഞ്ഞ ദിവസം ഉച്ചയോടെ മുത്തങ്ങ തകരപ്പാടിയിലെ പൊലീസ് എയ്ഡ് പോസ്റ്റിനു സമീപം നടത്തിയ വാഹന പരിശോധനക്കിടെയാണ് ഇയാള്‍ പിടിയിലാകുന്നത്. ഇയാളുടെ പാന്റിന്റെ പോക്കറ്റില്‍ നിന്നും 30 ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്.

മറ്റൊരു സംഭവത്തിൽ കണിയാമ്പറ്റ, കരണി, ചേലക്കോടന്‍ വീട്ടില്‍ മുഹമ്മദ് അനീസ്(30), ബത്തേരി പൂമല കടുക്കാത്തൊടി വീട്ടില്‍ പി. മുസ്തഫ (40) എന്നിവരെയും ആണ് ബത്തേരി എസ്ഐ എ സന്തോഷ്‌ കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

16ന് വൈകുന്നേരം മുത്തങ്ങ പൊലീസ് എയ്ഡ് പോസ്റ്റിനു സമീപം നടത്തിയ വാഹന പരിശോധനക്കിടെയാണ് ഇരുവരും പിടിയിലാകുന്നത്. മൈസുരുവിൽ നിന്ന് ബത്തേരിയിലേക്ക് വരുകയായിരുന്ന സംഘത്തിൽ നിന്ന് 90 ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. സിപിഒമാരായ ഷാന്‍, ഷബീര്‍അലി എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.

#Three #people #arrested #cannabis #two #incidents.

Next TV

Related Stories
#attack | വെട്ടേറ്റ മുൻ പഞ്ചായത്തംഗത്തിന്റെ നില ഗുരുതരം; ഗുണ്ടാസംഘത്തിലെ നാലു​പേർ കസ്റ്റഡിയിൽ

May 1, 2024 09:18 AM

#attack | വെട്ടേറ്റ മുൻ പഞ്ചായത്തംഗത്തിന്റെ നില ഗുരുതരം; ഗുണ്ടാസംഘത്തിലെ നാലു​പേർ കസ്റ്റഡിയിൽ

ഒപ്പമുണ്ടായിരുന്ന മറ്റുമൂന്നു പേർക്കും മർദനമേറ്റു. ചുറ്റിക കൊണ്ട് സുലൈമാന്റെ തലയ്ക്ക് അടിച്ചു...

Read More >>
#dengue |മലപ്പുറത്ത് ഡെങ്കിപ്പനി പടരുന്നു; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

May 1, 2024 09:09 AM

#dengue |മലപ്പുറത്ത് ഡെങ്കിപ്പനി പടരുന്നു; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

കടുത്ത വേനലിലും മലപ്പുറം ജില്ലയിലെ വിവിധ മേഖലകളിൽ ഡെങ്കിപ്പനി...

Read More >>
#BODYFOUND | വടകരയിൽ വീണ്ടും മരണം; ലഹരികുത്തിവെച്ചെന്ന് സംശയം, ഓട്ടോറിക്ഷയിൽ യുവാവ് മരിച്ച നിലയിൽ

May 1, 2024 08:50 AM

#BODYFOUND | വടകരയിൽ വീണ്ടും മരണം; ലഹരികുത്തിവെച്ചെന്ന് സംശയം, ഓട്ടോറിക്ഷയിൽ യുവാവ് മരിച്ച നിലയിൽ

അമിതമായി ലഹരി കുത്തിവച്ചതിനെ തുടർന്നാണ് മരണമെന്നാണ് പോലീസ്...

Read More >>
#founddead |അച്ഛനു ഭക്ഷണത്തിൽ വിഷം കൊടുത്തു കൊലപ്പെടുത്തിയ കേസിലെ പ്രതി മരിച്ച നിലയിൽ

May 1, 2024 08:43 AM

#founddead |അച്ഛനു ഭക്ഷണത്തിൽ വിഷം കൊടുത്തു കൊലപ്പെടുത്തിയ കേസിലെ പ്രതി മരിച്ച നിലയിൽ

ഒരു വർഷം മുൻപാണ് ഇയാൾ അച്ഛനു പ്രാതലിൽ വിഷം നൽകി കൊലപ്പെടുത്തിയ കേസിൽ...

Read More >>
#congress |'എസ്ഐ വിജയന്റെ ആത്മഹത്യാശ്രമത്തിന് പിന്നിൽ സിപിഎം സമ്മര്‍ദ്ദം', ആരോപണവുമായി കോണ്‍ഗ്രസ്

May 1, 2024 08:38 AM

#congress |'എസ്ഐ വിജയന്റെ ആത്മഹത്യാശ്രമത്തിന് പിന്നിൽ സിപിഎം സമ്മര്‍ദ്ദം', ആരോപണവുമായി കോണ്‍ഗ്രസ്

ഇന്നലെയാണ് ബേഡകം അഡീഷണല്‍ എസ്ഐ വിജയനെ വിഷം കഴിച്ച നിലയില്‍ ക്വാര‍്ട്ടേഴ്സില്‍...

Read More >>
#navakeralasadas | 'നവകേരള ബസ്' സർവീസ് ഇന്ന് തിരുവനന്തപുരത്ത് നിന്ന് കോഴിക്കോടേക്ക്

May 1, 2024 08:33 AM

#navakeralasadas | 'നവകേരള ബസ്' സർവീസ് ഇന്ന് തിരുവനന്തപുരത്ത് നിന്ന് കോഴിക്കോടേക്ക്

പ്രത്യേക സർവീസ് ആയാണ് ബസ് കോഴിക്കോടേക്ക്...

Read More >>
Top Stories