കടുത്തുരുത്തി (കോട്ടയം): (truevisionnews.com) തിരഞ്ഞെടുപ്പ് വീഡിയോ നീരീക്ഷക സംഘത്തിന്‍റെ വാഹനത്തിന് മുകളിലേക്ക് കൂറ്റന്‍ വാകമരം വീണ് അപകടം.

ഈ സമയം കാറിനുള്ളില്‍ ആരുമില്ലാതിരുന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ ഇരവിമംഗലം സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിന് മുന്‍പിലാണ് അപകടമുണ്ടായത്.
അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. ക്ഷേത്രത്തിന്റെ മുന്‍വശത്തെ പറമ്പില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് മുകളിലേക്കാണ് മരം മറിഞ്ഞുവീണത്.
വാഹനത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ റോഡിന് സമീപമുള്ള പറമ്പില്‍ കെട്ടിയിരുന്ന രാഷ്ട്രീയ പ്രചാരണ ബോര്‍ഡുകളുടെ ചിത്രം പകര്‍ത്തുന്നതിനായി വാഹനം നിര്‍ത്തി ഇറങ്ങിയതായിരുന്നു.
ചിത്രങ്ങള്‍ എടുത്തശേഷം ഇവര്‍ തിരികെ വാഹനത്തിനടുത്തേക്ക് നടന്നുവരുമ്പോഴാണ് അപകടം. ചുവട് ദ്രവിച്ച മരം മറിഞ്ഞ് കാറിനു മുകളിലേക്കു വീഴുകയായിരുന്നു.
കുറവിലങ്ങാട് നസ്രത്തുഹില്‍ വാക്കയില്‍ ജോഷിയുടെ ടൊയോട്ട എറ്റിയോസ് കാറാണ് അപകടത്തില്‍ തകര്‍ന്നത്.
#accident #occurred #huge #tree #fell #vehicle #election #video #monitoring #team.
