#SugandhagiriTreeCutCase | സു​ഗന്ധ​ഗിരി മരംമുറിക്കേസ്: വനംവകുപ്പ് വാച്ചറെ പ്രതി ചേർത്തേക്കും

#SugandhagiriTreeCutCase | സു​ഗന്ധ​ഗിരി മരംമുറിക്കേസ്: വനംവകുപ്പ് വാച്ചറെ പ്രതി ചേർത്തേക്കും
Apr 17, 2024 07:04 AM | By VIPIN P V

കൽപ്പറ്റ: (truevisionnews.com) സുഗന്ധഗിരി മരംമുറിക്കേസിൽ വനം വാച്ചറെ വനംവകുപ്പ് കേസിൽ പ്രതി ചേർത്തേക്കും. വാച്ചർ ജോൺസനെ പ്രതി ചേർക്കാൻ വിജിലൻസ് ശുപാർശ ചെയ്തതിന് പിന്നാലെയാണ് തീരുമാനം.

സസ്പെൻഷൻ നേരിട്ട കൽപറ്റ ഫോറസ്റ്റ് സെക്ഷൻ ഓഫീസറെ പ്രതി ചേർക്കുന്നത് പരിശോധിക്കും. സംഭവത്തിൽ11 ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയേക്കുമെന്നും സൂചനയുണ്ട്. കൽപറ്റ റേഞ്ചിലെ 6 ബിഎഫ്ഒ, 5 വാച്ചർമാർ എന്നിവർക്കെതിരെയാകും നടപടി.

സു​ഗന്ധ​ഗിരി മരംമുറി കേസിലെ പ്രതികളുടെ മുൻകൂർ ജാമ്യം കോടതി നിഷേധിച്ചിരുന്നു. 6 പ്രതികളുടെ ജാമ്യാപേക്ഷയാണ് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി തളളിയത്. തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന പ്രൊസിക്യൂഷൻ വാദം കോടതി ശരി വെച്ചു.

അതേ സമയം, സുഗന്ധഗിരി മരംമുറി കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ വനം വകുപ്പ് നിയോഗിച്ചിട്ടുണ്ട്. മൂന്ന് ഫ്ലയിങ് സ്ക്വാഡ് ഡിഎഫ്ഒമാരെ പ്രത്യേക അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തി.

വീടിന് മുകളിലേക്ക് ചരിഞ്ഞു നിൽക്കുന്ന 20 മരംമുറിക്കാൻ കിട്ടിയ അനുമതിയുടെ മറവിൽ കൂടുതൽ മരം മുറിച്ചു കടത്തിയെന്നാണ് കേസ്. മരത്തിന്റെ കൂടുതൽ ഭാഗം ഇനിയും കണ്ടെത്താനുണ്ട്.

വാര്യാട് സ്വദേശി ഇബ്രാഹിം, മീനങ്ങാടി സ്വദേശി അബ്ദുൽ മജീദ്, മാണ്ടാട് സ്വദേശി ചന്ദ്രദാസ്, മണൽവയൽ സ്വദേശി അബ്ദുന്നാസർ, കൈതപ്പൊയിൽ സ്വദേശി അസ്സൻകുട്ടി,

എരഞ്ഞിക്കൽ സ്വദേശി ഹനീഫ എന്നിവരാണ് ജാമ്യം തേടി കോടതിയെ സമീപിച്ചത്. എന്നാൽ കോടതി ജാമ്യാപേക്ഷ തളളുകയാണുണ്ടായത്.

#Sugandhagiri #logging #case: #Forestdepartment #watcher #may #added #accused

Next TV

Related Stories
#missing|ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട 15 വയസ്സുകാരനെ കാണാതായി

May 17, 2024 08:36 PM

#missing|ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട 15 വയസ്സുകാരനെ കാണാതായി

ചെറുതുരുത്തി പടിഞ്ഞാറെ തോപ്പിൽ സുന്ദരന്റെ മകൻ ആര്യനെയാണ്...

Read More >>
#arrest | ഭാര്യയുമായി പിരിഞ്ഞിട്ടും ജീവിതപങ്കാളിയാക്കിയില്ല; കാമുകന്റെ വീടിന് തീയിട്ട യുവതി അറസ്റ്റിൽ

May 17, 2024 08:28 PM

#arrest | ഭാര്യയുമായി പിരിഞ്ഞിട്ടും ജീവിതപങ്കാളിയാക്കിയില്ല; കാമുകന്റെ വീടിന് തീയിട്ട യുവതി അറസ്റ്റിൽ

ഒറ്റക്കായതിനുശേഷവും രാജ്കുമാർ തന്നെ വിവാഹം കഴിക്കാത്തതിന്റെ വിരോധത്തിലാണ് വീടിനും വാഹനത്തിനും...

Read More >>
#forestdepartment|ഹരിപ്പാട് താലൂക്ക് ആശുപത്രി പരിസരത്ത് മൂർഖൻ പാമ്പ്, പിടികൂടി വനംവകുപ്പിനെ ഏൽപ്പിച്ചു

May 17, 2024 08:24 PM

#forestdepartment|ഹരിപ്പാട് താലൂക്ക് ആശുപത്രി പരിസരത്ത് മൂർഖൻ പാമ്പ്, പിടികൂടി വനംവകുപ്പിനെ ഏൽപ്പിച്ചു

ഏകദേശം ഒന്നര അടിയോളം നീളം വരുന്ന മൂർഖൻ പാമ്പിന്റെ കുഞ്ഞിനെയാണ്...

Read More >>
#test|മിന്നൽ പരിശോധന; ഭക്ഷ്യസുരക്ഷാ വകുപ്പ് ഓഫീസുകളിൽ കണ്ടെത്തിയത് വ്യാപക ക്രമക്കേടുകൾ

May 17, 2024 08:17 PM

#test|മിന്നൽ പരിശോധന; ഭക്ഷ്യസുരക്ഷാ വകുപ്പ് ഓഫീസുകളിൽ കണ്ടെത്തിയത് വ്യാപക ക്രമക്കേടുകൾ

ഹോട്ടൽ ഉടമകളിൽ നിന്നും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ ഗൂഗിൾ പേ വഴി പണം സ്വീകരിച്ചതായി...

Read More >>
#founddeath | വീടിന് മുമ്പിൽ നിര്‍ത്തിയ കാറിൽ എസി ഓൺ ചെയ്ത് വിശ്രമിച്ച യുവാവ് മരിച്ച നിലയിൽ

May 17, 2024 08:02 PM

#founddeath | വീടിന് മുമ്പിൽ നിര്‍ത്തിയ കാറിൽ എസി ഓൺ ചെയ്ത് വിശ്രമിച്ച യുവാവ് മരിച്ച നിലയിൽ

ഉടൻതന്നെ ഡാണാപ്പടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും...

Read More >>
#kanjarabdulrazaqmaulavi | പ്രമുഖ ഇസ്‌ലാമിക പണ്ഡിതൻ കാഞ്ഞാർ അബ്ദുറസാഖ് മൗലവി അന്തരിച്ചു

May 17, 2024 07:58 PM

#kanjarabdulrazaqmaulavi | പ്രമുഖ ഇസ്‌ലാമിക പണ്ഡിതൻ കാഞ്ഞാർ അബ്ദുറസാഖ് മൗലവി അന്തരിച്ചു

മുസ്‌ലിം അവകാശ സംരക്ഷ പോരാട്ടങ്ങളിലെ മുന്നണി പോരാളിയായ റസാഖ് മൗലവി ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ തൊടുപുഴ താലൂക്ക് ട്രഷർ ആയി പ്രവർത്തിച്ചു...

Read More >>
Top Stories