#SugandhagiriTreeCutCase | സു​ഗന്ധ​ഗിരി മരംമുറിക്കേസ്: വനംവകുപ്പ് വാച്ചറെ പ്രതി ചേർത്തേക്കും

#SugandhagiriTreeCutCase | സു​ഗന്ധ​ഗിരി മരംമുറിക്കേസ്: വനംവകുപ്പ് വാച്ചറെ പ്രതി ചേർത്തേക്കും
Apr 17, 2024 07:04 AM | By VIPIN P V

കൽപ്പറ്റ: (truevisionnews.com) സുഗന്ധഗിരി മരംമുറിക്കേസിൽ വനം വാച്ചറെ വനംവകുപ്പ് കേസിൽ പ്രതി ചേർത്തേക്കും. വാച്ചർ ജോൺസനെ പ്രതി ചേർക്കാൻ വിജിലൻസ് ശുപാർശ ചെയ്തതിന് പിന്നാലെയാണ് തീരുമാനം.

സസ്പെൻഷൻ നേരിട്ട കൽപറ്റ ഫോറസ്റ്റ് സെക്ഷൻ ഓഫീസറെ പ്രതി ചേർക്കുന്നത് പരിശോധിക്കും. സംഭവത്തിൽ11 ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയേക്കുമെന്നും സൂചനയുണ്ട്. കൽപറ്റ റേഞ്ചിലെ 6 ബിഎഫ്ഒ, 5 വാച്ചർമാർ എന്നിവർക്കെതിരെയാകും നടപടി.

സു​ഗന്ധ​ഗിരി മരംമുറി കേസിലെ പ്രതികളുടെ മുൻകൂർ ജാമ്യം കോടതി നിഷേധിച്ചിരുന്നു. 6 പ്രതികളുടെ ജാമ്യാപേക്ഷയാണ് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി തളളിയത്. തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന പ്രൊസിക്യൂഷൻ വാദം കോടതി ശരി വെച്ചു.

അതേ സമയം, സുഗന്ധഗിരി മരംമുറി കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ വനം വകുപ്പ് നിയോഗിച്ചിട്ടുണ്ട്. മൂന്ന് ഫ്ലയിങ് സ്ക്വാഡ് ഡിഎഫ്ഒമാരെ പ്രത്യേക അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തി.

വീടിന് മുകളിലേക്ക് ചരിഞ്ഞു നിൽക്കുന്ന 20 മരംമുറിക്കാൻ കിട്ടിയ അനുമതിയുടെ മറവിൽ കൂടുതൽ മരം മുറിച്ചു കടത്തിയെന്നാണ് കേസ്. മരത്തിന്റെ കൂടുതൽ ഭാഗം ഇനിയും കണ്ടെത്താനുണ്ട്.

വാര്യാട് സ്വദേശി ഇബ്രാഹിം, മീനങ്ങാടി സ്വദേശി അബ്ദുൽ മജീദ്, മാണ്ടാട് സ്വദേശി ചന്ദ്രദാസ്, മണൽവയൽ സ്വദേശി അബ്ദുന്നാസർ, കൈതപ്പൊയിൽ സ്വദേശി അസ്സൻകുട്ടി,

എരഞ്ഞിക്കൽ സ്വദേശി ഹനീഫ എന്നിവരാണ് ജാമ്യം തേടി കോടതിയെ സമീപിച്ചത്. എന്നാൽ കോടതി ജാമ്യാപേക്ഷ തളളുകയാണുണ്ടായത്.

#Sugandhagiri #logging #case: #Forestdepartment #watcher #may #added #accused

Next TV

Related Stories
#kpcc | കെപിസിസി നേതൃമാറ്റത്തിന് കളമൊരുങ്ങുന്നു; നേതാക്കളോട് അഭിപ്രായം തേടി എഐസിസി

Jan 20, 2025 07:18 PM

#kpcc | കെപിസിസി നേതൃമാറ്റത്തിന് കളമൊരുങ്ങുന്നു; നേതാക്കളോട് അഭിപ്രായം തേടി എഐസിസി

കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിന് ശേഷമുള്ള വാർത്ത സമ്മേളനം മാറ്റിയത് നേതാക്കൾ തമ്മിലുള്ള അഭിപ്രായ ഭിന്നതയെ തുടർന്നെന്ന്...

Read More >>
#needlefound | കുഞ്ഞിന്‍റെ കാലിൽ സൂചിക്കഷ്ണം; ഡോക്ടർക്കും നഴ്സിനുമെതിരെ കേസ്, 24 ദിവസം കാലിൽ സൂചിയുണ്ടായിരുന്നുവെന്ന് എഫ്ഐആർ

Jan 20, 2025 07:12 PM

#needlefound | കുഞ്ഞിന്‍റെ കാലിൽ സൂചിക്കഷ്ണം; ഡോക്ടർക്കും നഴ്സിനുമെതിരെ കേസ്, 24 ദിവസം കാലിൽ സൂചിയുണ്ടായിരുന്നുവെന്ന് എഫ്ഐആർ

ആശുപത്രിയിലെ കാഷ്വാലിറ്റിയിൽ പോയി കാണിച്ച് പഴുപ്പ് കുത്തിയെടുത്തപ്പോഴാണ് സൂചി പുറത്തുവന്നതെന്നും കുട്ടിയുടെ അച്ഛൻ...

Read More >>
#arrest | കണ്ണൂരിൽ നിന്ന് അടിച്ച് മാറ്റിയ ക്രെയിൻ കണ്ടെത്തിയത് കോട്ടയത്ത്; ഒരാൾ പിടിയിൽ

Jan 20, 2025 07:08 PM

#arrest | കണ്ണൂരിൽ നിന്ന് അടിച്ച് മാറ്റിയ ക്രെയിൻ കണ്ടെത്തിയത് കോട്ടയത്ത്; ഒരാൾ പിടിയിൽ

ദേശീയപാത നിർമാണത്തിനെത്തിച്ച ക്രെയിൻ ഞായറാഴ്ച പുലർച്ചെ ഒന്നരയോടെയാണ് മോഷണം...

Read More >>
#sharonrajmurdercase | ലൈംഗിക ബന്ധത്തിനായി ഷാരോണിനെ വിളിച്ചുവരുത്തി, സ്നേഹം നടിച്ച് വിഷം കലർത്തിയ കഷായം കുടിക്കാൻ വെല്ലുവിളിച്ചു; വിധി പകര്‍പ്പ് പുറത്ത്

Jan 20, 2025 05:17 PM

#sharonrajmurdercase | ലൈംഗിക ബന്ധത്തിനായി ഷാരോണിനെ വിളിച്ചുവരുത്തി, സ്നേഹം നടിച്ച് വിഷം കലർത്തിയ കഷായം കുടിക്കാൻ വെല്ലുവിളിച്ചു; വിധി പകര്‍പ്പ് പുറത്ത്

വിഷം നൽകി കൊലപ്പെടുത്താനായി ഗ്രീഷ്മ ഗവേഷണം നടത്തിയെന്നും ഷരോണിനെ കൊലപ്പെടുത്താൻ ഗ്രീഷ്മക്ക് കൃത്യമായ പദ്ധതിയുണ്ടായിരുന്നുവെന്നും വിധിയിൽ...

Read More >>
#Fellintosea | സുഹൃത്തിനൊപ്പം കാപ്പാട് ബീച്ചിലെത്തിയ എത്തിയ പെൺകുട്ടി കടലിൽ വീണു, അപകടം  ഫോണ്‍ ചെയ്യുന്നതിനിടെ

Jan 20, 2025 05:10 PM

#Fellintosea | സുഹൃത്തിനൊപ്പം കാപ്പാട് ബീച്ചിലെത്തിയ എത്തിയ പെൺകുട്ടി കടലിൽ വീണു, അപകടം ഫോണ്‍ ചെയ്യുന്നതിനിടെ

കാപ്പാട് തുവ്വപ്പാറ ഭാഗത്ത് പാറയിൽ നിന്നും ഫോൺ ചെയ്യുന്നതിനിടെ കടലിലേയ്ക്ക് വീണ്...

Read More >>
#theft |  തളിപ്പറമ്പിൽ  ദേശീയപാത നിർമാണത്തിന് എത്തിച്ച ക്രെയിൻ മോഷ്ടിച്ചു കടത്തി

Jan 20, 2025 04:54 PM

#theft | തളിപ്പറമ്പിൽ ദേശീയപാത നിർമാണത്തിന് എത്തിച്ച ക്രെയിൻ മോഷ്ടിച്ചു കടത്തി

ഞായറാഴ്ച പുലർച്ചെയാണ് ക്രെയിൻ മോഷ്ടിച്ച് കടത്തിയത്. 25 ലക്ഷം രൂപ വിലവരുന്ന എസിഇ കമ്പനിയുടെ 2022 മോഡൽ ക്രെയിനാണ് മോഷണം...

Read More >>
Top Stories