#FireForce | സ്മാർട്ട് സിറ്റി ജോലിക്കിടെ അപകടം: അഞ്ചടി താഴ്ചയിൽ കുഴി; നെഞ്ചോളം മണ്ണിനടിയിൽ, രക്ഷകരായി ഫയർഫോഴ്സ്

#FireForce | സ്മാർട്ട് സിറ്റി ജോലിക്കിടെ അപകടം: അഞ്ചടി താഴ്ചയിൽ കുഴി; നെഞ്ചോളം മണ്ണിനടിയിൽ, രക്ഷകരായി ഫയർഫോഴ്സ്
Apr 16, 2024 05:03 PM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) തലസ്ഥാനത്ത് പുരോഗമിക്കുന്ന സ്മാർട്ട് സിറ്റി പദ്ധതിയുടെ ജോലിക്കിടെ അപകടം. കുഴിയിൽ വീണ് നെഞ്ച് വരെ മണ്ണ് മൂടിയ അവസ്ഥയിലായിരുന്ന തൊഴിലാളിയെ ഫയർഫോഴ്സ് എത്തിയാണ് രക്ഷപ്പെടുത്തിയത്.

സ്മാർട്ട്‌ സിറ്റി പദ്ധതിക്ക് വേണ്ടി കിളിമാനൂർ ന്യൂടെക് കമ്പനി തൊഴിലാളികൾ ജനറൽ ആശുപത്രി വഞ്ചിയൂർ റോഡിൽ പൈപ്പ് ലൈൻ ഇടുന്നതിനായി അഞ്ചടി താഴ്ചയിൽ നീളത്തിൽ കുഴിയെടുത്തിരുന്നു.

ഇതിൽ ഇറങ്ങി നിന്ന് പൈപ്പ് ലൈൻ ഇടുന്ന ജോലികളിലായിരുന്നു തൊഴിലാളിയായ കാട്ടാക്കട സ്വദേശി വിഷ്ണു. ഇതിനിടെ ഇരുവശത്തുനിന്നും മണ്ണിടിഞ്ഞ് അതിവേഗം ഇദ്ദേഹത്തിന്റെ നെഞ്ച് ഭാഗം വരെ താഴ്ന്നു നിൽക്കുന്ന അവസ്ഥയിലായി.

തുടർന്ന് എത്തിയ ഫയർഫോഴ്സ് കൈകൾ കൊണ്ട് മണ്ണി നീക്കി വിഷ്ണുവിനെ രക്ഷപ്പെടുത്തുകയായിരുന്നു. വിഷ്ണു തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.

തിരുവനന്തപുരം ഫയർ സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ നിധിൻ രാജിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അനിൽകുമാർ, സീനിയർ ഫയർ റെസ്ക്യൂ ഓഫീസർ ഷാഫി എം, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ അരുൺ കുമാർ,

രതീഷ്, അനീഷ്, മഹേഷ് ,വിഷ്ണുനാരായണൻ, ശ്രീജിൻ, വിജിൻ, അനു, സവിൻ,വിനോദ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

#Accident #during #SmartCitywork: #Pit #fivefeet #deep; #Chest-deep #under #ground, #firemen #rescuers

Next TV

Related Stories
#temperature |വേണം പ്രത്യേക ശ്രദ്ധ, രണ്ട് ജില്ലകളിൽ സാധാരണയേക്കാൾ 5.5 ഡിഗ്രി കൂടുതൽ, മറ്റ് 6 ജില്ലകളിലും അസാധാരണ ചൂട്

Apr 29, 2024 10:50 PM

#temperature |വേണം പ്രത്യേക ശ്രദ്ധ, രണ്ട് ജില്ലകളിൽ സാധാരണയേക്കാൾ 5.5 ഡിഗ്രി കൂടുതൽ, മറ്റ് 6 ജില്ലകളിലും അസാധാരണ ചൂട്

കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിൽ ഉയർന്ന താപനില 3 മുതൽ 4 ഡിഗ്രി വരെ അധികം...

Read More >>
#robbery  |വൻ കവർച്ച, 42 പവനോളം സ്വർണാഭരണങ്ങൾ കവര്‍ന്നത് ആളില്ലാത്ത വീട്ടിൽ നിന്ന്

Apr 29, 2024 10:22 PM

#robbery |വൻ കവർച്ച, 42 പവനോളം സ്വർണാഭരണങ്ങൾ കവര്‍ന്നത് ആളില്ലാത്ത വീട്ടിൽ നിന്ന്

വീട്ടിലെ 42 പവൻ സ്വർണാഭരണമാണ് മോഷണം പോയത്. വിളപ്പിൽശാല പൊലീസ് കേസെടുത്ത് അന്വേഷണം...

Read More >>
#CMD |ഡ്രൈവർ യദുവിനെ പിരിച്ചു വിടില്ല; മാറ്റി നിർത്തുമെന്ന് സിഎംഡി

Apr 29, 2024 09:53 PM

#CMD |ഡ്രൈവർ യദുവിനെ പിരിച്ചു വിടില്ല; മാറ്റി നിർത്തുമെന്ന് സിഎംഡി

മേയര്‍ ആരോപിക്കുന്നതുപോലെ ലൈംഗിക ചുവയോടെ ഒരു ആംഗ്യവും കാണിച്ചില്ലെന്നാണ് കെഎസ്ആര്‍ടിസിയിലെ എംപാനല്‍ ജീവനക്കാരനായ യദുവിന്റെ...

Read More >>
#sunburned |'ആദ്യം ചെറിയൊരു അസ്വസ്ഥത, പിന്നീട് കണ്ടത് പൊള്ളിയ പാട്'; ഉടൻ ചികിത്സ തേടിയെന്ന് സൂര്യതാപമേറ്റ വയോധികൻ

Apr 29, 2024 09:20 PM

#sunburned |'ആദ്യം ചെറിയൊരു അസ്വസ്ഥത, പിന്നീട് കണ്ടത് പൊള്ളിയ പാട്'; ഉടൻ ചികിത്സ തേടിയെന്ന് സൂര്യതാപമേറ്റ വയോധികൻ

ആദ്യം വലത് തോളിനോട് ചേര്‍ന്നുള്ള ഭാഗത്ത് അസ്വസ്ഥത തോന്നുകയായിരുന്നുവെന്ന് പുരുഷോത്തമ പണിക്കര്‍...

Read More >>
Top Stories