#FireForce | സ്മാർട്ട് സിറ്റി ജോലിക്കിടെ അപകടം: അഞ്ചടി താഴ്ചയിൽ കുഴി; നെഞ്ചോളം മണ്ണിനടിയിൽ, രക്ഷകരായി ഫയർഫോഴ്സ്

#FireForce | സ്മാർട്ട് സിറ്റി ജോലിക്കിടെ അപകടം: അഞ്ചടി താഴ്ചയിൽ കുഴി; നെഞ്ചോളം മണ്ണിനടിയിൽ, രക്ഷകരായി ഫയർഫോഴ്സ്
Apr 16, 2024 05:03 PM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) തലസ്ഥാനത്ത് പുരോഗമിക്കുന്ന സ്മാർട്ട് സിറ്റി പദ്ധതിയുടെ ജോലിക്കിടെ അപകടം. കുഴിയിൽ വീണ് നെഞ്ച് വരെ മണ്ണ് മൂടിയ അവസ്ഥയിലായിരുന്ന തൊഴിലാളിയെ ഫയർഫോഴ്സ് എത്തിയാണ് രക്ഷപ്പെടുത്തിയത്.

സ്മാർട്ട്‌ സിറ്റി പദ്ധതിക്ക് വേണ്ടി കിളിമാനൂർ ന്യൂടെക് കമ്പനി തൊഴിലാളികൾ ജനറൽ ആശുപത്രി വഞ്ചിയൂർ റോഡിൽ പൈപ്പ് ലൈൻ ഇടുന്നതിനായി അഞ്ചടി താഴ്ചയിൽ നീളത്തിൽ കുഴിയെടുത്തിരുന്നു.

ഇതിൽ ഇറങ്ങി നിന്ന് പൈപ്പ് ലൈൻ ഇടുന്ന ജോലികളിലായിരുന്നു തൊഴിലാളിയായ കാട്ടാക്കട സ്വദേശി വിഷ്ണു. ഇതിനിടെ ഇരുവശത്തുനിന്നും മണ്ണിടിഞ്ഞ് അതിവേഗം ഇദ്ദേഹത്തിന്റെ നെഞ്ച് ഭാഗം വരെ താഴ്ന്നു നിൽക്കുന്ന അവസ്ഥയിലായി.

തുടർന്ന് എത്തിയ ഫയർഫോഴ്സ് കൈകൾ കൊണ്ട് മണ്ണി നീക്കി വിഷ്ണുവിനെ രക്ഷപ്പെടുത്തുകയായിരുന്നു. വിഷ്ണു തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.

തിരുവനന്തപുരം ഫയർ സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ നിധിൻ രാജിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അനിൽകുമാർ, സീനിയർ ഫയർ റെസ്ക്യൂ ഓഫീസർ ഷാഫി എം, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ അരുൺ കുമാർ,

രതീഷ്, അനീഷ്, മഹേഷ് ,വിഷ്ണുനാരായണൻ, ശ്രീജിൻ, വിജിൻ, അനു, സവിൻ,വിനോദ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

#Accident #during #SmartCitywork: #Pit #fivefeet #deep; #Chest-deep #under #ground, #firemen #rescuers

Next TV

Related Stories
#TreatmentFailure | ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്

May 21, 2024 11:23 AM

#TreatmentFailure | ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്

അതേസമയം കുഞ്ഞിന്‍റെ മരണകാരണം അറിയാനുള്ള നിര്‍ണായകമായ പത്തോളജിക്കൽ ഓട്ടോപ്സി ഇന്ന്...

Read More >>
#goldrate | സ്വർണവില വീണു; റെക്കോർഡ് വിലയിൽ നിന്നും താഴേക്ക്

May 21, 2024 11:07 AM

#goldrate | സ്വർണവില വീണു; റെക്കോർഡ് വിലയിൽ നിന്നും താഴേക്ക്

ഇന്ന് കേരള വിപണിയിൽ വില കുറഞ്ഞതോടു കൂടി വില 55 000 ത്തിന്...

Read More >>
#Accident | കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ടിടങ്ങളിലായി ബൈക്ക് യാത്രക്കാരായ രണ്ട് പേര്‍ മരിച്ചു

May 21, 2024 11:06 AM

#Accident | കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ടിടങ്ങളിലായി ബൈക്ക് യാത്രക്കാരായ രണ്ട് പേര്‍ മരിച്ചു

മറ്റു വാഹനങ്ങളുമായി കൂട്ടിയിടിക്കുകയായിരുന്നു. മൂന്ന് കാര്‍, രണ്ട് ബൈക്ക്, ഒരു ഓട്ടോറിക്ഷ എന്നിവയാണ്...

Read More >>
#founddeath | കൊച്ചിയിൽ കിണറ്റിൽ മൃതദേഹം കണ്ടെത്തി

May 21, 2024 11:00 AM

#founddeath | കൊച്ചിയിൽ കിണറ്റിൽ മൃതദേഹം കണ്ടെത്തി

സംഭവത്തിൽ പൊലീസ് പരിശോധന...

Read More >>
#ksudhakaran|  കെ സുധാകരന് ആശ്വാസം; ഇപി ജയരാജൻ വധശ്രമക്കേസിൽ കുറ്റവിമുക്തൻ

May 21, 2024 10:51 AM

#ksudhakaran| കെ സുധാകരന് ആശ്വാസം; ഇപി ജയരാജൻ വധശ്രമക്കേസിൽ കുറ്റവിമുക്തൻ

ജസ്റ്റിസ് സിയാദ് റഹ്മാനാണ് ഉത്തരവിറക്കിയത്.കേസില്‍ ഗൂഢാലോചന കുറ്റമാണ് സുധാകരനെതിരെ...

Read More >>
#ksrtc | കെ.എസ്.ആര്‍.ടി.സി. ബസിനുള്ളില്‍ കുടുംബവഴക്ക്; ഭര്‍ത്താവ് ജനാലവഴി റോഡിലേക്ക് ചാടി, കാലൊടിഞ്ഞു

May 21, 2024 10:46 AM

#ksrtc | കെ.എസ്.ആര്‍.ടി.സി. ബസിനുള്ളില്‍ കുടുംബവഴക്ക്; ഭര്‍ത്താവ് ജനാലവഴി റോഡിലേക്ക് ചാടി, കാലൊടിഞ്ഞു

ഇടത് കാലിന് ഒടിവുണ്ടെന്നും രോഗി തീവ്രപരിചരണവിഭാഗത്തിൽ നിരീക്ഷണത്തിലാണെന്നും മെഡിക്കൽ കോളേജ് അധികൃതർ...

Read More >>
Top Stories