#Masapadicase | 'ആരോഗ്യപ്രശ്നങ്ങളുണ്ട്, ചോദ്യം ചെയ്യലിൽ നിന്ന് ഒഴിവാക്കണം'; മാസപ്പടി കേസിൽ ഇ‍ഡി സമൻസിനെതിരെ കർത്ത കോടതിയിൽ

#Masapadicase | 'ആരോഗ്യപ്രശ്നങ്ങളുണ്ട്, ചോദ്യം ചെയ്യലിൽ നിന്ന് ഒഴിവാക്കണം'; മാസപ്പടി കേസിൽ ഇ‍ഡി സമൻസിനെതിരെ കർത്ത കോടതിയിൽ
Apr 16, 2024 03:26 PM | By VIPIN P V

കൊച്ചി: (truevisionnews.com) മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസില്‍ ഇ‍ഡി സമന്‍സിനെതിരെ സിഎംആർഎൽ എംഡി സി എൻ ശശിധരൻ കർത്ത വീണ്ടും ഹൈക്കോടതിയിൽ.

ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ശശിധരൻ കർത്ത ഹർജി നല്‍കിയിരിക്കുന്നത്. ചോദ്യം ചെയ്യൽ നിന്ന് ഒഴിവാക്കണമെന്നാണ് ആവശ്യം. സിഎംആർഎൽ ജീവനക്കാരും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

ചോദ്യം ചെയ്യലിന്റെ പേരിൽ ഇ‍ഡി ഉദ്യോഗസ്ഥർ പീഡിപ്പിച്ചെന്നാണ് സിഎംആർഎൽ ജീവനക്കാര്‍ ആരോപിക്കുന്നത്. സിഎംആർഎൽ വിവിധ വ്യക്തികളും കമ്പനികളുമായി 135 കോടിയുടെ ഇടപാട് നടത്തിയിട്ടുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തൽ.

ഇക്കാര്യത്തിൽ വിശദീകരണം നൽകാനാണ് സിഎംആർഎൽ എംഡി ശശിധരൻ കർത്തയെ ഇഡി വിളിപ്പിച്ചത്. മാസപ്പടി കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ശശിധരൻ കർത്തയ്ക്ക് ഇഡി നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും ഹാജരായിരുന്നില്ല.

ചോദ്യം ചെയ്യലിന് തിങ്കളാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും കർത്ത ഹാജരായിരുന്നില്ല. ഇന്ന് വീണ്ടും നോട്ടീസ് നൽകിയെങ്കിലും ആരോഗ്യ കാരണങ്ങൾ ചൂണ്ടികാട്ടി വിട്ട് നിൽക്കുകയായിരുന്നു ശശിധരൻ കർത്ത.

കർത്തയുടെ നിസ്സഹകരണം കോടതിയെ അറിയിക്കാനും ഇഡി ആലോചിക്കുന്നുണ്ട്.

#health #problems #excluded #questioning'; #Karta #court #ED #summons #Masapadicase

Next TV

Related Stories
#complaint   | മെഡിക്കൽ കോളേജിലെ 4 വയസുകാരിയുടെ ചികിത്സാ പിഴവ് ;കുടുംബം പരാതി നൽകി

May 16, 2024 05:23 PM

#complaint | മെഡിക്കൽ കോളേജിലെ 4 വയസുകാരിയുടെ ചികിത്സാ പിഴവ് ;കുടുംബം പരാതി നൽകി

ചെറുവണ്ണൂർ മധുര ബസാറിലെ 4 വയസുകാരിയാണ് മെഡിക്കൽ കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ ചികിത്സ പിഴവിന് ഇരയാകേണ്ടിവന്നത്...

Read More >>
#sexualasult | പതിനൊന്ന് വയസുകാരിയെ പ്രണയം നടിച്ച് ബലാത്സംഗം ചെയ്ത കേസ്; ശിക്ഷ വിധിച്ച് നാദാപുരം കോടതി

May 16, 2024 05:18 PM

#sexualasult | പതിനൊന്ന് വയസുകാരിയെ പ്രണയം നടിച്ച് ബലാത്സംഗം ചെയ്ത കേസ്; ശിക്ഷ വിധിച്ച് നാദാപുരം കോടതി

2020 ഒക്ടോബർ മുതൽ 2021 ഫെബ്രുവരി വരെ പല ദിവസങ്ങളിലായി ലൈംഗിക അതിക്രമവും ബലാൽസംഗവും...

Read More >>
#dead|ലോറി സ്കൂട്ടറിൽ ഇടിച്ച് വീട്ടമ്മ മരിച്ചു

May 16, 2024 04:59 PM

#dead|ലോറി സ്കൂട്ടറിൽ ഇടിച്ച് വീട്ടമ്മ മരിച്ചു

സ്കൂട്ടറിൽ ഉണ്ടായിരുന്ന മകൻ പരിക്കേൽക്കാതെ അത്ഭുതകരമായി...

Read More >>
#jaundice | നിയന്ത്രിക്കാനാകാതെ വേങ്ങൂരിലെ മഞ്ഞപ്പിത്ത വ്യാപനം: അന്വേഷണത്തിന് ഉത്തരവിട്ട് കലക്ടർ

May 16, 2024 04:56 PM

#jaundice | നിയന്ത്രിക്കാനാകാതെ വേങ്ങൂരിലെ മഞ്ഞപ്പിത്ത വ്യാപനം: അന്വേഷണത്തിന് ഉത്തരവിട്ട് കലക്ടർ

മലിനജലത്തിലൂടെയാണു വ്യാപനം ഉണ്ടായതെന്ന് ആരോഗ്യവകുപ്പ് സൂചന നൽകി. തുടർന്നു കടകളിൽ പരിശോധന നടത്തുകയും ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുക്കുകയും...

Read More >>
#CommitSuicide | ഫൈനാൻസുകാരുടെ ഭീഷണി; പാലക്കാട് സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് മധ്യവയസ്കൻ ജീവനൊടുക്കി

May 16, 2024 04:46 PM

#CommitSuicide | ഫൈനാൻസുകാരുടെ ഭീഷണി; പാലക്കാട് സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് മധ്യവയസ്കൻ ജീവനൊടുക്കി

ഇതിൽ മനം നൊന്താണ് ശിവദാസൻ ജീവനൊടുക്കിയതെന്നാണ് പ്രാഥമിക...

Read More >>
Top Stories