#arrest | ഭർത്താവിന് വിവാഹേതര ബന്ധമെന്ന് സംശയം; തിളച്ച വെള്ളം ഒഴിച്ച് ഭാര്യ, ടെറസിൽ നിന്ന് തള്ളിയിട്ടു, അറസ്റ്റ്

#arrest |  ഭർത്താവിന് വിവാഹേതര ബന്ധമെന്ന് സംശയം; തിളച്ച വെള്ളം ഒഴിച്ച് ഭാര്യ, ടെറസിൽ നിന്ന് തള്ളിയിട്ടു, അറസ്റ്റ്
Apr 16, 2024 11:12 AM | By Athira V

ലക്നൗ: ( www.truevisionnews.com ) വിവാഹേതര ബന്ധമുണ്ടെന്നാരോപിച്ച് ഭർത്താവിനെ തിളച്ച വെള്ളമൊഴിച്ച് പൊള്ളലേൽപ്പിച്ച് ഭാര്യ. ഭാര്യ തിളച്ച വെള്ളം ഒഴിച്ചതിനെ തുടർന്ന് യുവാവിന് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു.

ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഭാര്യയുടെ ബന്ധുക്കൾ ടെറസിൽ നിന്ന് യുവാവിനെ തള്ളിയിടുകയും ചെയ്തുവെന്ന് യുവാവ് പറഞ്ഞു. ആശിഷ് റായ് എന്ന യുവാവിനാണ് ഭാര്യയുടേയും ബന്ധുക്കളുടേയും ആക്രമണത്തിൽ പരിക്കേറ്റത്.

ഉത്തർപ്രദേശിലാണ് സംഭവം. സംഭവത്തെത്തുടർന്ന് ആശിഷിനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് പ്രാഥമിക ചികിത്സ നൽകിയ ശേഷം കൂടുതൽ പരിചരണത്തിനായി നഗരത്തിലെ മഹർഷി ദേവ്രഹ ബാബ മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോയി.

അസുഖബാധിതനായ സഹോദരനെ കാണാൻ ഭാര്യ അമൃതയുടെ അഭ്യർത്ഥനപ്രകാരം ഏപ്രിൽ 13ന് ഭാര്യയുടെ വീട്ടിലെത്തിയപ്പോഴാണ് സംഭവം നടന്നതെന്ന് ആശിഷ് പറയുന്നു. വീട്ടിൽ എത്തിയപ്പോൾ രാത്രി താമസിക്കാൻ ആവശ്യപ്പെടുകയായിരുന്നു. അന്ന് രാത്രി അമൃത അടുക്കളയിൽ നിന്ന് തിളച്ച വെള്ളം എടുത്ത് തൻ്റെ മേൽ ഒഴിക്കുകയായിരുന്നുവെന്ന് ആശിഷ് പറയുന്നു.

ഓടാൻ ശ്രമിച്ചപ്പോൾ ഭാര്യാപിതാവ് തന്നെ മർദിച്ചെന്നും ഭാര്യാസഹോദരൻ തന്നെ ടെറസിൽ നിന്ന് തള്ളിയിട്ടെന്നും ആഷിഷ് കൂട്ടിച്ചേർത്തു.

സംഭവവുമായി ബന്ധപ്പെട്ട് നാല് പേർക്കെതിരെയും ഐപിസി വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ടെന്ന് അഡീഷണൽ പൊലീസ് സൂപ്രണ്ട് ഭീം കുമാർ ഗൗതം അറിയിച്ചു. സംഭവത്തിൽ ഭാര്യ അറസ്റ്റിലായിട്ടുണ്ട്. മറ്റുള്ളവർക്കെതിരേയും നടപടിയെടുക്കുമെന്നും തുടർനടപടികൾ നടന്നുവരികയാണെന്നും പൊലീസ് പറഞ്ഞു.


#wife #scalds #husband #pouring #boiling #water #him #having #extramarital #affair

Next TV

Related Stories
#crime |ഭാര്യയുമായി സംസാരിക്കാറുണ്ടെന്ന് സംശയം; സുഹൃത്തിനെ ക്രൂരമായി കൊലപ്പെടുത്തി 39-കാരൻ

Apr 29, 2024 10:02 PM

#crime |ഭാര്യയുമായി സംസാരിക്കാറുണ്ടെന്ന് സംശയം; സുഹൃത്തിനെ ക്രൂരമായി കൊലപ്പെടുത്തി 39-കാരൻ

തന്റെ ഭാര്യയിൽനിന്ന് അകന്നുനിൽക്കാൻ ​ഗുലാബ് മനോജിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു....

Read More >>
#NarendraModi  |തീവ്രവാദം വളർന്നപ്പോൾ കോൺഗ്രസ് ഗൂഢാലോചന നടത്തി ഹിന്ദുക്കളെ വേട്ടയാടി -  നരേന്ദ്ര മോദി

Apr 29, 2024 09:26 PM

#NarendraModi |തീവ്രവാദം വളർന്നപ്പോൾ കോൺഗ്രസ് ഗൂഢാലോചന നടത്തി ഹിന്ദുക്കളെ വേട്ടയാടി - നരേന്ദ്ര മോദി

കാവി ഭീകരത എന്ന പേരു പറഞ്ഞ് രാജ്യത്തെ ഹിന്ദുക്കളെ കോൺഗ്രസ്...

Read More >>
#ooty | രണ്ട് മാസത്തേക്ക് ഊട്ടി, കൊടൈക്കനാല്‍ യാത്രകള്‍ക്ക് നിയന്ത്രണം; പ്രവേശിക്കണമെങ്കിൽ ഇനി പാസ്

Apr 29, 2024 08:30 PM

#ooty | രണ്ട് മാസത്തേക്ക് ഊട്ടി, കൊടൈക്കനാല്‍ യാത്രകള്‍ക്ക് നിയന്ത്രണം; പ്രവേശിക്കണമെങ്കിൽ ഇനി പാസ്

മേയ് ഏഴ് മുതല്‍ ജൂണ്‍ 30 വരെ ഇ പാസ് മുഖേന മാത്രമാണ് ഇരുസ്ഥലങ്ങളിലേക്കും സഞ്ചാരികള്‍ക്ക് പ്രവേശനം...

Read More >>
#AmitShah |'അമിത് ഷായുടെ ഹെലികോപ്റ്റര്‍ ടേക്ക് ഓഫിനിടെ ആടിയുലഞ്ഞു, നിയന്ത്രണം വിട്ടു'; 'അത്ഭുതകരമായ രക്ഷപ്പെടല്‍', വീഡിയോ

Apr 29, 2024 07:53 PM

#AmitShah |'അമിത് ഷായുടെ ഹെലികോപ്റ്റര്‍ ടേക്ക് ഓഫിനിടെ ആടിയുലഞ്ഞു, നിയന്ത്രണം വിട്ടു'; 'അത്ഭുതകരമായ രക്ഷപ്പെടല്‍', വീഡിയോ

പൈലറ്റിന്റെ സമയോചിത ഇടപെടലിലൂടെ വന്‍ അപകടം ഒഴിവായിയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്....

Read More >>
#attack | മലയാളിയായ വനിതാ റെയിൽവേ ഗാർഡിനെ ആക്രമിച്ച് മദ്യപസംഘം

Apr 29, 2024 07:46 PM

#attack | മലയാളിയായ വനിതാ റെയിൽവേ ഗാർഡിനെ ആക്രമിച്ച് മദ്യപസംഘം

കൈക്കും തലയിലും പരിക്കേറ്റ രാഖിയെ റെയിൽവേ ആശുപത്രിയിൽ ചികിത്സയ്ക്ക്...

Read More >>
#holyday |കൊടുംചൂട്; സ്കൂളുകളുടെ അവധി നീട്ടി ത്രിപുര സർക്കാർ

Apr 29, 2024 01:40 PM

#holyday |കൊടുംചൂട്; സ്കൂളുകളുടെ അവധി നീട്ടി ത്രിപുര സർക്കാർ

വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സർക്കാർ, എയ്ഡഡ് സ്കൂളുകൾക്കും സ്വകാര്യ സ്കൂളുകള്‍ക്കും അവധി ബാധകമായിക്കുമെന്ന് ത്രിപുര വിദ്യാഭ്യാസ...

Read More >>
Top Stories