#ooty | രണ്ട് മാസത്തേക്ക് ഊട്ടി, കൊടൈക്കനാല്‍ യാത്രകള്‍ക്ക് നിയന്ത്രണം; പ്രവേശിക്കണമെങ്കിൽ ഇനി പാസ്

#ooty | രണ്ട് മാസത്തേക്ക് ഊട്ടി, കൊടൈക്കനാല്‍ യാത്രകള്‍ക്ക് നിയന്ത്രണം; പ്രവേശിക്കണമെങ്കിൽ ഇനി പാസ്
Apr 29, 2024 08:30 PM | By Athira V

ചെന്നൈ: ( www.truevisionnews.com  ) ‌ഊട്ടി, കൊടൈക്കനാല്‍ എന്നിവിടങ്ങളിലേക്കുള്ള യാത്രകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി മദ്രാസ് ഹൈക്കോടതി. അവധിക്കാലത്തെ വിനോദസഞ്ചാരികളുടെ തിരക്ക് നിയന്ത്രിക്കാന്‍ വേണ്ടിയാണ് ഊട്ടിയിലും കൊടൈക്കനാലിലും പ്രവേശിക്കാന്‍ ഇ-പാസ് സംവിധാനം ഏര്‍പ്പെടുത്താന്‍ മദ്രാസ് ഹൈക്കോടതി തീരുമാനിച്ചത്.

മേയ് ഏഴ് മുതല്‍ ജൂണ്‍ 30 വരെ ഇ പാസ് മുഖേന മാത്രമാണ് ഇരുസ്ഥലങ്ങളിലേക്കും സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിക്കുക. ഇക്കാര്യത്തില്‍ രാജ്യവ്യാപകമായി വിശദമായ പരസ്യം നല്‍കണമെന്നും നീലഗിരി, ദിണ്ടിഗല്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കി.

ഒരു ദിവസം എത്ര പേര്‍ക്ക് പ്രവേശനം നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടില്ല. ഏതുതരം വാഹനം, യാത്ര ചെയ്യുന്നവരുടെ എണ്ണം, പകല്‍ മാത്രമാണോ യാത്ര അതോ രാത്രി തങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ടോ തുടങ്ങിയ വിവരങ്ങള്‍ ശേഖരിക്കാനും കോടതി കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.

പരിസ്ഥിതി സംരക്ഷണം സംബന്ധിച്ചുള്ള ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതി നിര്‍ദേശം. ഒരു ദിവസം രണ്ട് സ്ഥലങ്ങളിലേക്കും വരുന്ന വാഹനങ്ങളുടെ കണക്കുകള്‍ ഭയാനകമാണെന്ന് കോടതി പറഞ്ഞു. ആറോളം ചെക്കുപോസ്റ്റുകളിലൂടെ ദിനംപ്രതി 20,000 വാഹനങ്ങളാണ് ഊട്ടിയിലും കൊടൈക്കനാലിലും എത്തുന്നത്.

ഇത് ജനജീവിതത്തെയും പരിസ്ഥിതി-വന്യജീവി എന്നിവയെ പ്രതികൂലമായി ബാധിക്കുമെന്നും കോടതി നിരീക്ഷിച്ചു. അതേസമയം, പ്രദേശവാസികള്‍ക്ക് ഇ പാസ് നിയന്ത്രണം ബാധകമല്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ എന്‍.സതീഷ് കുമാര്‍, ഡി.ഭരത ചക്രവര്‍ത്തി എന്നിവരടങ്ങിയ പ്രത്യേക ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.

#epass #mandatory #enter #ooty #kodaikanal #says #madras #high #court

Next TV

Related Stories
#founddead |കമ്പത്തെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയവര്‍ കോട്ടയം കാഞ്ഞിരത്തുംമൂട് സ്വദേശികള്‍

May 16, 2024 12:47 PM

#founddead |കമ്പത്തെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയവര്‍ കോട്ടയം കാഞ്ഞിരത്തുംമൂട് സ്വദേശികള്‍

ഇവരെ കാണാനില്ല എന്ന പരാതിയില്‍ വാകത്താനം പൊലീസ് മിസ്സിങ്ങ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു....

Read More >>
#DEATH | പൊടിക്കാറ്റ് വന്നതോടെ പമ്പിലേക്ക് കയറി; പരസ്യബോർഡ് വീണ് മരിച്ചവരിൽ റിട്ടയേർഡ് ഉദ്യോഗസ്ഥനും ഭാര്യയും

May 16, 2024 12:23 PM

#DEATH | പൊടിക്കാറ്റ് വന്നതോടെ പമ്പിലേക്ക് കയറി; പരസ്യബോർഡ് വീണ് മരിച്ചവരിൽ റിട്ടയേർഡ് ഉദ്യോഗസ്ഥനും ഭാര്യയും

തിങ്കളാഴ്ചയാണ് 16 പേർ മരിച്ച അപകടം മുംബൈയിൽ ഉണ്ടായത്. പെട്രോൾ പമ്പിൽ കൂറ്റൻ പരസ്യ ബോർഡ് വീണതിനെ തുടർന്ന് അവശിഷ്ടങ്ങൾക്കടിയിൽ നൂറോളം പേരാണ്...

Read More >>
#NarendraModi  |പൗരത്വ നിയമ ഭേദഗതി ഇല്ലാതാക്കാൻ ധൈര്യമുള്ള ആരെങ്കിലും ജനിച്ചിട്ടുണ്ടോ? വെല്ലുവിളിച്ച് പ്രധാനമന്ത്രി

May 16, 2024 12:11 PM

#NarendraModi |പൗരത്വ നിയമ ഭേദഗതി ഇല്ലാതാക്കാൻ ധൈര്യമുള്ള ആരെങ്കിലും ജനിച്ചിട്ടുണ്ടോ? വെല്ലുവിളിച്ച് പ്രധാനമന്ത്രി

ആയിരക്കണക്കിന് അഭയാർത്ഥികൾക്ക് പൗരത്വം നല്കും. ഭരണഘടനയുടെ 370ആം അനുച്ഛേദം തിരികെ കൊണ്ടുവരാനും ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം...

Read More >>
#colonialauthority |  ആദിവാസി യുവാവിന്റെ മൃതദേഹം വികൃതമാക്കിയ കൊളോണിയൽ അധികാരിയുടെ പ്രതിമ നശിപ്പിച്ച് അജ്ഞാതർ

May 16, 2024 11:50 AM

#colonialauthority | ആദിവാസി യുവാവിന്റെ മൃതദേഹം വികൃതമാക്കിയ കൊളോണിയൽ അധികാരിയുടെ പ്രതിമ നശിപ്പിച്ച് അജ്ഞാതർ

വർഷങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ വില്യം ക്രൌത്തറിന്റെ പൂർണകായ പ്രതിമ സ്ഥിരമായി നീക്കാൻ ഇത് സംബന്ധിയായ ട്രൈബ്യൂണൽ തീരുമാനം എടുത്തിരുന്നു....

Read More >>
#airindiaflight |ദില്ലിയിൽ നിന്ന് പുറപ്പെടാനിരുന്ന എയര്‍ ഇന്ത്യ വിമാനത്തിൻ്റെ ശുചിമുറിയിൽ ബോംബ് എന്ന് എഴുതിയ കടലാസ്; പരിശോധന

May 16, 2024 11:38 AM

#airindiaflight |ദില്ലിയിൽ നിന്ന് പുറപ്പെടാനിരുന്ന എയര്‍ ഇന്ത്യ വിമാനത്തിൻ്റെ ശുചിമുറിയിൽ ബോംബ് എന്ന് എഴുതിയ കടലാസ്; പരിശോധന

വിമാനത്തിനകത്തും പുറത്തും വിശദമായ പരിശോധന നടത്തിയെങ്കിലും സംശയിക്കത്തക്കതായി യാതൊന്നും...

Read More >>
#accident | ഓടിക്കൊണ്ടിരിക്കെ കാർ രണ്ട് ട്രക്കുകൾക്കിടയിൽപ്പെട്ട് തകർന്നു; കുട്ടി ഉൾപ്പെടെ ആറ് യാത്രക്കാർക്ക് ദാരുണാന്ത്യം

May 16, 2024 11:19 AM

#accident | ഓടിക്കൊണ്ടിരിക്കെ കാർ രണ്ട് ട്രക്കുകൾക്കിടയിൽപ്പെട്ട് തകർന്നു; കുട്ടി ഉൾപ്പെടെ ആറ് യാത്രക്കാർക്ക് ദാരുണാന്ത്യം

മറ്റൊരിടത്ത് താമസിച്ചിരുന്ന കുടുംബം സ്വന്തം ഗ്രാമത്തിലേക്കുള്ള യാത്രയ്ക്കിടെയാണ്...

Read More >>
Top Stories