#drugcase | മയക്കുമരുന്ന് കടത്ത് കേസിൽ മുൻ ഡി.എം.കെ പ്രവർത്തകനെതിരെ കുറ്റപത്രം സമർപ്പിച്ചു

#drugcase | മയക്കുമരുന്ന് കടത്ത് കേസിൽ മുൻ ഡി.എം.കെ പ്രവർത്തകനെതിരെ കുറ്റപത്രം സമർപ്പിച്ചു
Apr 15, 2024 10:08 PM | By Susmitha Surendran

ന്യൂഡൽഹി: (truevisionnews.com) 2000 കോടി രൂപയുടെ മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡി.എം.കെ നേതാവ് ജാഫർ സാദിഖിനും മറ്റ് നാല് പേർക്കുമെതിരെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) കുറ്റപത്രം സമർപ്പിച്ചു.

നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് നിയമത്തിൻ്റെ വിവിധ വകുപ്പുകൾ പ്രകാരം ഫെഡറൽ ആൻ്റി നാർക്കോട്ടിക്സ് ഏജൻസിയാണ് ഡൽഹിയിലെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.

ജാഫർ സാദിഖിനെയും അദ്ദേഹത്തിൻ്റെ നാല് കൂട്ടാളികളെയും ചാർജ് ഷീറ്റിൽ പ്രതികളാക്കിയിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. 2,000 കോടി രൂപയിലധികം വിലമതിക്കുന്ന 3,500 കിലോഗ്രാം സ്യൂഡോഫെഡ്രിൻ കള്ളക്കടത്തുമായി ബന്ധപ്പെട്ട് തമിഴ് ചലച്ചിത്ര നിർമ്മാതാവിനെ കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തിരുന്നു.

തുടർന്ന് ഫെബ്രുവരിയിൽ തമിഴ്‌നാട് സ്വദേശികളായ മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ഡൽഹിയിലെ ബസായി ദാരാപൂർ ഏരിയയിലെ സാദിഖിൻ്റെ കമ്പനിയായ അവെൻ്റയുടെ ഗോഡൗണിൽ നടത്തിയ റെയ്ഡിൽ 50 കിലോ മയക്കുമരുന്ന് ഉണ്ടാക്കുന്ന രാസവസ്തുവായ സ്യൂഡോഫെഡ്രിൻ പിടികൂടുകയും ചെയ്തതിന് പിന്നാലെയാണ് ഇയാളുടെ അറസ്റ്റ്.

അന്താരാഷ്ട്ര വിപണിയിൽ 2,000 കോടി രൂപ വിലമതിക്കുന്ന 3,500 കിലോഗ്രാം സ്യൂഡോഫെഡ്രിൻ അടങ്ങിയ 45 സ്യൂഡോഫെഡ്രിൻ ചരക്കുകൾ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ പ്രതികൾ അയച്ചതായി എൻ.സി.ബി പറഞ്ഞു.

തമിഴ്, ഹിന്ദി സിനിമാ ധനസഹായം നൽകുന്നവരുമായും ചില ഉന്നതരുമായുള്ള സാദിഖി​ന്റെ ബന്ധവും രാഷ്ട്രീയ ഫണ്ടിംഗിന്റെ വിശദാംശങ്ങളും തങ്ങളുടെ നിരീക്ഷണത്തിലാണെന്ന് എൻ.സി.ബി പറഞ്ഞു.

സാദിഖിൻ്റെ പേരും മയക്കുമരുന്ന് ശൃംഖലയുമായുള്ള ബന്ധവും എൻ.സി.ബി പരാമർശിച്ചതിനെ തുടർന്ന് ഫെബ്രുവരിയിൽ ഡി.എംകെ ഇയാളെ പാർട്ടിയിൽനിന്ന് പുറത്താക്കിയിരുന്നു.

#charge #sheet #filed #against #former #DMK #activist #drug #trafficking #case

Next TV

Related Stories
#crime |ഭാര്യയുമായി സംസാരിക്കാറുണ്ടെന്ന് സംശയം; സുഹൃത്തിനെ ക്രൂരമായി കൊലപ്പെടുത്തി 39-കാരൻ

Apr 29, 2024 10:02 PM

#crime |ഭാര്യയുമായി സംസാരിക്കാറുണ്ടെന്ന് സംശയം; സുഹൃത്തിനെ ക്രൂരമായി കൊലപ്പെടുത്തി 39-കാരൻ

തന്റെ ഭാര്യയിൽനിന്ന് അകന്നുനിൽക്കാൻ ​ഗുലാബ് മനോജിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു....

Read More >>
#NarendraModi  |തീവ്രവാദം വളർന്നപ്പോൾ കോൺഗ്രസ് ഗൂഢാലോചന നടത്തി ഹിന്ദുക്കളെ വേട്ടയാടി -  നരേന്ദ്ര മോദി

Apr 29, 2024 09:26 PM

#NarendraModi |തീവ്രവാദം വളർന്നപ്പോൾ കോൺഗ്രസ് ഗൂഢാലോചന നടത്തി ഹിന്ദുക്കളെ വേട്ടയാടി - നരേന്ദ്ര മോദി

കാവി ഭീകരത എന്ന പേരു പറഞ്ഞ് രാജ്യത്തെ ഹിന്ദുക്കളെ കോൺഗ്രസ്...

Read More >>
#ooty | രണ്ട് മാസത്തേക്ക് ഊട്ടി, കൊടൈക്കനാല്‍ യാത്രകള്‍ക്ക് നിയന്ത്രണം; പ്രവേശിക്കണമെങ്കിൽ ഇനി പാസ്

Apr 29, 2024 08:30 PM

#ooty | രണ്ട് മാസത്തേക്ക് ഊട്ടി, കൊടൈക്കനാല്‍ യാത്രകള്‍ക്ക് നിയന്ത്രണം; പ്രവേശിക്കണമെങ്കിൽ ഇനി പാസ്

മേയ് ഏഴ് മുതല്‍ ജൂണ്‍ 30 വരെ ഇ പാസ് മുഖേന മാത്രമാണ് ഇരുസ്ഥലങ്ങളിലേക്കും സഞ്ചാരികള്‍ക്ക് പ്രവേശനം...

Read More >>
#AmitShah |'അമിത് ഷായുടെ ഹെലികോപ്റ്റര്‍ ടേക്ക് ഓഫിനിടെ ആടിയുലഞ്ഞു, നിയന്ത്രണം വിട്ടു'; 'അത്ഭുതകരമായ രക്ഷപ്പെടല്‍', വീഡിയോ

Apr 29, 2024 07:53 PM

#AmitShah |'അമിത് ഷായുടെ ഹെലികോപ്റ്റര്‍ ടേക്ക് ഓഫിനിടെ ആടിയുലഞ്ഞു, നിയന്ത്രണം വിട്ടു'; 'അത്ഭുതകരമായ രക്ഷപ്പെടല്‍', വീഡിയോ

പൈലറ്റിന്റെ സമയോചിത ഇടപെടലിലൂടെ വന്‍ അപകടം ഒഴിവായിയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്....

Read More >>
#attack | മലയാളിയായ വനിതാ റെയിൽവേ ഗാർഡിനെ ആക്രമിച്ച് മദ്യപസംഘം

Apr 29, 2024 07:46 PM

#attack | മലയാളിയായ വനിതാ റെയിൽവേ ഗാർഡിനെ ആക്രമിച്ച് മദ്യപസംഘം

കൈക്കും തലയിലും പരിക്കേറ്റ രാഖിയെ റെയിൽവേ ആശുപത്രിയിൽ ചികിത്സയ്ക്ക്...

Read More >>
#holyday |കൊടുംചൂട്; സ്കൂളുകളുടെ അവധി നീട്ടി ത്രിപുര സർക്കാർ

Apr 29, 2024 01:40 PM

#holyday |കൊടുംചൂട്; സ്കൂളുകളുടെ അവധി നീട്ടി ത്രിപുര സർക്കാർ

വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സർക്കാർ, എയ്ഡഡ് സ്കൂളുകൾക്കും സ്വകാര്യ സ്കൂളുകള്‍ക്കും അവധി ബാധകമായിക്കുമെന്ന് ത്രിപുര വിദ്യാഭ്യാസ...

Read More >>
Top Stories