#arrest |വീടിനുള്ളിൽ കളിച്ചുകൊണ്ടിരുന്ന രണ്ടര വയസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ

#arrest |വീടിനുള്ളിൽ കളിച്ചുകൊണ്ടിരുന്ന രണ്ടര വയസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ
Apr 14, 2024 06:42 AM | By Susmitha Surendran

ഹരിപ്പാട്: (truevisionnews.com)  രണ്ടര വയസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിൽ ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ.

ജാർഖണ്ഡ് സ്വദേശിയായ ദേവാനന്ദാണ് (30) അറസ്റ്റിലായത്. ഡാണാപ്പടി ജങ്ഷന് സമീപമാണ് സംഭവം. വീടിനുള്ളിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന രണ്ടര വയസുള്ള പെൺകുട്ടിയെ ഇയാൾ എടുത്തുകൊണ്ടു പോകാൻ ശ്രമിക്കുകയായിരുന്നു.

കുട്ടിയുടെ സഹോദരൻ ബഹളം വെച്ചതോടെ നാട്ടുകാർ ഓടിയെത്തുകയും ഇയാൾ കുട്ടിയെ ഉപേക്ഷിച്ച് സമീപത്തുള്ള കടയിൽ കയറി ഒളിക്കുകയുമായിരുന്നു.

തുടർന്ന് നാട്ടുകാരും പൊലിസും ചേർന്ന് ഇയാളെ പിടികൂടി. പരസ്പര വിരുദ്ധമായാണ് ഇയാൾ സംസാരിക്കുന്നതെന്നും അതിനാൽ പേരും മറ്റു വിവരങ്ങളും യഥാർത്ഥമാണോ എന്ന് അന്വേഷണത്തിനുശേഷം മാത്രമേ സ്ഥിരീകരിക്കാനാവൂ എന്നും പൊലിസ് അറിയിച്ചു.

കുട്ടിയെ തട്ടിക്കൊണ്ടുപോയി ഭിക്ഷാടനത്തിനായി ഉപയോഗിക്കാൻ ആണെന്നുള്ള സംശയവും നിലനിൽക്കുന്നതായി പൊലീസ് പറഞ്ഞു.

#attempt #made #abduct #girl #who #playing #inside #house #Non-state #worker #arrested

Next TV

Related Stories
Top Stories










Entertainment News