വടകര : (truevisionnews.com) മുയിപ്പോത്ത് ടൗണില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞ് അക്രമിക്കാൻ ശ്രമിച്ച സംഭവത്തില്‍ കേസെടുക്കാന്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് പോലിസിന് നിര്‍ദ്ദേശം നല്‍കി.
പൊതുസ്ഥലത്ത് സ്ഥാപിച്ച കൊടിതോരണങ്ങള്‍ മാറ്റാന്‍ ആവശ്യപ്പെട്ട തെരഞ്ഞെടുപ്പ് ഫ്‌ളയിംഗ് സ്‌ക്വാഡ് ഉദ്യോഗസ്ഥരെ തടയുകയും അവരോട് മോശമായി പെരുമാറുകയും ചെയ്ത സംഭവത്തിലാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരേ നടപടിക്ക് നിര്‍ദ്ദേശം നല്‍കിയത്. ഇന്ന് വൈകിട്ടാണ് സംഭവം.
#Attempted #violence #against #election #officials #Vadakara #Collector's #direction #sue