#UddhavThackeray | താങ്കളുടെ ഡിഗ്രി പോലെ വ്യാജമല്ല എന്റെ പാർട്ടി'; മോദിക്ക് മറുപടിയുമായി ഉദ്ധവ് താക്കറെ

#UddhavThackeray | താങ്കളുടെ ഡിഗ്രി പോലെ വ്യാജമല്ല എന്റെ പാർട്ടി'; മോദിക്ക് മറുപടിയുമായി ഉദ്ധവ് താക്കറെ
Apr 13, 2024 01:26 PM | By VIPIN P V

മുംബൈ: (truevisionnews.com) ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന വ്യാജ ശിവസേനയാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമർശനത്തിന് മറുപടിയുമായി ഉദ്ധവ് താക്കറെ.

താങ്കളുടെ ഡിഗ്രി പോലെ വ്യാജമല്ല, തന്റെ നേതൃത്വത്തിലുള്ള പാർട്ടിയെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു. 'മോദി വ്യാജമാണെന്ന് വിളിച്ചത് ബാൽത്താക്കറെ സ്ഥാപിച്ച ശിവസേനയാണ്.

ഞങ്ങളുടെ പാർട്ടി നിങ്ങളുടെ വിദ്യാഭ്യാസ ബിരുദം പോലെ വ്യാജമാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ. ഒന്നുകൂടി വ്യക്തമാക്കാം. മഹാരാഷ്ട്ര മോദിയെ അംഗീകരിക്കില്ല. താക്കറെയും പവാറുമായിരിക്കും ഇവിടെ ചലനമുണ്ടാക്കുന്നത്.' അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് മോദി ശിവസേനയെ വ്യാജമെന്ന് വിളിച്ചത്. ഇൻഡ്യ സഖ്യത്തിലുള്ള ഡി.എം.കെ സനാതന ധർമ്മത്തെ തകർക്കാനായി നടക്കുന്നു.

മലേറിയയോടും ഡെങ്കിയോടുമാണ് ഡി.എം.കെ സാനതന ധർമ്മത്തെ ഉപമിക്കുന്നത്. വ്യാജ ശിവസേനയും കോൺഗ്രസും ഇത്തരം ആളുകളുടെ മഹാരാഷ്ട്രയിലെ റാലികൾക്ക് വിളിക്കുന്നുണ്ടെന്നും മോദി ചന്ദ്രാപൂരിൽ നടന്ന റാലിയിൽ പറഞ്ഞു.

വ്യാഴാഴ്ച നന്ദേഡിൽ നടന്ന റാലിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ശിവസേനയെ വ്യാജമെന്ന് വിളിച്ചിരുന്നു. ഉദ്ധവ് താക്കറെയ്ക്കൊപ്പമുള്ള ശിവസേനയും ശരദ് പവാറിനൊപ്പമുള്ള എൻസിപിയും വ്യാജമാണെന്നായിരുന്നു അമിത് ഷാ പറഞ്ഞത്.

'ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള വ്യാജ-ശിവസേനയും ശരദ് പവാറിന്റെ വ്യാജ-എൻസിപിയും മഹാരാഷ്ട്രയിൽ അവശേഷിക്കുന്ന കോൺഗ്രസും ഉണ്ട്. ഈ മൂന്ന് പാർട്ടികളും സ്‌പെയർ പാർട്‌സ് ഒത്തുവരാത്ത ഓട്ടോറിക്ഷ പോലെയാണ്.

അത് എങ്ങനെ പ്രവർത്തിക്കും, മഹാരാഷ്ട്രയ്ക്ക് വേണ്ടി എന്ത് നല്ല കാര്യം ചെയ്യും...? അമിത് ഷാ ചോദിച്ചു.

അമിത്ഷാക്ക് മറുപടിയുമായി എൻ.സി.പി രംഗത്തെത്തി. ആരാണ് വ്യാജൻ, ആരാണ് യഥാർത്ഥമെന്ന് മഹാരാഷ്ട്രയിലെ ജനങ്ങൾ തീരുമാനിക്കട്ടെ. നിങ്ങൾക്കുള്ള മറുപടി ബാലറ്റിലൂടെ ജനങ്ങൾ തരുമെന്ന് എൻസിപിയുടെ സംസ്ഥാന പ്രസിഡന്റ് ജയന്ത് പാട്ടീൽ പറഞ്ഞു.

#My #party #not #fake #like #degree'; #UddhavThackeray #reply #Modi

Next TV

Related Stories
#death | 'ആയിരം തവണ ശ്രമിച്ചാലും വർ​ഗീയ ചാപ്പ വീഴില്ല'; ഇപി ജയരാജന്‍ വിഷയം വഴി തിരിച്ചുവിടാൻ സിപിഎം ശ്രമമെന്നും ഷാഫി

Apr 29, 2024 03:55 PM

#death | 'ആയിരം തവണ ശ്രമിച്ചാലും വർ​ഗീയ ചാപ്പ വീഴില്ല'; ഇപി ജയരാജന്‍ വിഷയം വഴി തിരിച്ചുവിടാൻ സിപിഎം ശ്രമമെന്നും ഷാഫി

ഉടൻ തന്നെ റിംഷയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമായി...

Read More >>
#pjayarajan | 'നല്ലവനായ ഉണ്ണി', ദുഷിച്ച പ്രചരണം നടത്തിയിട്ട് ഹരിശ്ചന്ദ്രൻ ചമയുന്നു; ഷാഫി പറമ്പിലിനെതിരെ പി ജയരാജൻ

Apr 28, 2024 07:30 PM

#pjayarajan | 'നല്ലവനായ ഉണ്ണി', ദുഷിച്ച പ്രചരണം നടത്തിയിട്ട് ഹരിശ്ചന്ദ്രൻ ചമയുന്നു; ഷാഫി പറമ്പിലിനെതിരെ പി ജയരാജൻ

എല്ലാ ദുഷിച്ച പ്രചരണങ്ങളും നടത്തിയിട്ട് ഇപ്പോൾ ഹരിചന്ദ്രൻ ആണെന്ന് പറയുകയാണ് ഷാഫി...

Read More >>
#EPJayarajan | ഇത് ബിജെപി ഗൂഢാലോചന, ശോഭ സുരേന്ദ്രനെ തൃശൂരിലോ ഡൽഹിയിലോ വച്ച് കണ്ടിട്ടില്ല; മുഖ്യമന്ത്രിയുടെ ഉപദേശം സ്വീകരിക്കുന്നു

Apr 28, 2024 07:27 PM

#EPJayarajan | ഇത് ബിജെപി ഗൂഢാലോചന, ശോഭ സുരേന്ദ്രനെ തൃശൂരിലോ ഡൽഹിയിലോ വച്ച് കണ്ടിട്ടില്ല; മുഖ്യമന്ത്രിയുടെ ഉപദേശം സ്വീകരിക്കുന്നു

വൈദേകം റിസോർ‌ട്ടുമായി ബന്ധപ്പെട്ടും അനാവശ്യ വിവാദം ഉയർത്തുകയാണ്. അവിടെ എല്ലാ കാര്യങ്ങളും വളരെ സുതാര്യമായാണ്...

Read More >>
#NarendraModi | വയനാട്ടിൽ രാഹുൽ ഗാന്ധിയെ ജയിപ്പിക്കാൻ കോൺഗ്രസ് പോപ്പുലർ ഫ്രണ്ടിന്റെ സഹായം തേടി: ആരോപണവുമായി നരേന്ദ്ര മോദി

Apr 28, 2024 01:42 PM

#NarendraModi | വയനാട്ടിൽ രാഹുൽ ഗാന്ധിയെ ജയിപ്പിക്കാൻ കോൺഗ്രസ് പോപ്പുലർ ഫ്രണ്ടിന്റെ സഹായം തേടി: ആരോപണവുമായി നരേന്ദ്ര മോദി

ശിക്ഷയേക്കാൾ പൗരൻമാർക്ക് നീതി ലഭ്യമാക്കുന്നതിനാണ് നമ്മുടെ ന്യായ സംഹിതയിൽ പ്രാധാന്യം...

Read More >>
#CPI | ഇ.പി ജയരാജൻ-ജാവഡേക്കർ കൂടിക്കാഴ്ചയിൽ സി.പി.ഐക്ക് അതൃപ്തി; പ്രതികരിക്കാതെ എം.വി ഗോവിന്ദൻ

Apr 28, 2024 12:44 PM

#CPI | ഇ.പി ജയരാജൻ-ജാവഡേക്കർ കൂടിക്കാഴ്ചയിൽ സി.പി.ഐക്ക് അതൃപ്തി; പ്രതികരിക്കാതെ എം.വി ഗോവിന്ദൻ

വിഷയത്തിൽ സി.പി.ഐ നേതൃത്വം ഇതുവരെ സി.പി.എമ്മുമായി ചർച്ച...

Read More >>
Top Stories