#Murdercase | മുൻ കാമുകിയുടെ മക്കളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി; പൊള്ളലേറ്റ പ്രതി ഗുരുതരാവസ്ഥയിൽ

#Murdercase | മുൻ കാമുകിയുടെ മക്കളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി; പൊള്ളലേറ്റ പ്രതി ഗുരുതരാവസ്ഥയിൽ
Apr 13, 2024 12:53 PM | By VIPIN P V

കോയമ്പത്തൂർ: (truevisionnews.com) തമിഴ്‌നാട്ടിലെ ധർമപുരി ജില്ലയിലെ നല്ലംപള്ളിയിൽ മുൻ കാമുകിയുടെ മക്കളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ട്രക്ക് ഡ്രൈവർ പിടിയിൽ.

പൊലീസിന്റെ കൈയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച ഇയാൾ ജീവനൊടുക്കാൻ ശ്രമിക്കുകയും ചെയ്തു. ഗുരുതരമായി പൊള്ളലേറ്റ പ്രതിയെ ധർമപുരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മുണ്ടാസ്പുരവാട സ്വദേശി വെങ്കിടേശനാണ് (36) തീവ്രപരിചരണവിഭാഗത്തിൽ കഴിയുന്നത്. മൂന്ന് വയസുള്ള ദർശൻ, ആറു വയസുകാരനായ യശ്വന്ത് എന്നിവരാണ് കൊല്ലപ്പെട്ടത്. കുട്ടികളുടെ അമ്മയും പ്രതിയും അയല്‍വാസികളായിരുന്നു.

ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ യുവതി വേറെ വിവാഹം ചെയ്തു. യുവതിയും ഭർത്താവും വീട്ടിലില്ലാത്ത സമയത്ത് പ്രതി ആൺകുട്ടികളെ ബൈക്കിൽ കയറ്റിക്കൊണ്ടുപോയി.

അടുത്തുള്ള വനമേഖലയിൽ എത്തിച്ച് കല്ലുകൊണ്ട് തലക്കടിച്ച് ഇരുവരെയും കൊലപ്പെടുത്തുകയായിരുന്നു. ഏതാനും മണിക്കൂറുകൾക്ക് ശേഷം പ്രതി താമസ സ്ഥലത്തേക്ക് മടങ്ങി. കുട്ടികളെ ഉത്തരേന്ത്യയിൽ നിന്നുള്ള ചിലർ തട്ടിക്കൊണ്ടുപോയെന്നാണ് പ്രതി അയൽവാസികളോട് പറഞ്ഞത്.

എന്നാല്‍ നാട്ടുകാർ തിരച്ചിൽ നടത്തിയപ്പോഴാണ് രക്തത്തിൽ കുളിച്ച നിലയിൽ കുട്ടികളെ കണ്ടെത്തിയത്. ദർശൻ സംഭവസ്ഥലത്ത് വെച്ചും യശ്വന്ത് ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്.

തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വെങ്കിടേശനാണ് കൊലപാതകിയെന്ന് തിരിച്ചറിഞ്ഞത്. ഇയാളെ കസ്റ്റഡിയിലെടുക്കുകയും റിമാൻഡ് ചെയ്യുകയും ചെയ്തു.എന്നാൽ പൊലീസിന്റെ പിടിയിൽ നിന്ന് ഇയാൾ രക്ഷപ്പെടുകയായിരുന്നു.

തുടർന്ന് റെയിൽവേയുടെ ഇലക്ട്രിക് ലൈനിൽ പിടിക്കുകയും 40 ശതമാനത്തിലധികം പൊള്ളലേൽക്കുകയുമായിരുന്നു.

#ex-girlfriend'#children #kidnapped #murdered; #The #accused #critical #condition

Next TV

Related Stories
#Murder | പാർക്കിം​ഗിനെ ചൊല്ലി തർക്കം; യുവാവിനെ അയൽവാസി കാറിടിപ്പിച്ച് കൊന്നു; സഹോദരന് പരിക്ക്

May 16, 2024 03:58 PM

#Murder | പാർക്കിം​ഗിനെ ചൊല്ലി തർക്കം; യുവാവിനെ അയൽവാസി കാറിടിപ്പിച്ച് കൊന്നു; സഹോദരന് പരിക്ക്

അതേസമയം, കൊലപാതകത്തിന് ശേഷം മനോജ് സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്ത ഗുരുഗ്രാം പൊലീസ് പ്രതിയ്ക്ക് വേണ്ടി...

Read More >>
#murdercase | പ്രണയം നിരസിച്ചതിനു 20കാരിയെ കഴുത്തറുത്ത് കൊന്ന സംഭവം; പ്രതി കസ്റ്റഡിയിൽ

May 15, 2024 02:41 PM

#murdercase | പ്രണയം നിരസിച്ചതിനു 20കാരിയെ കഴുത്തറുത്ത് കൊന്ന സംഭവം; പ്രതി കസ്റ്റഡിയിൽ

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗിരീഷ് പെൺകുട്ടിയോടു പ്രണയാഭ്യർഥന...

Read More >>
#murder |സ്വവർ​ഗ ബന്ധത്തെ എതിർത്തു; മകനും പങ്കാളിയും സുഹൃത്തുക്കളും ചേർന്ന് അച്ഛനെ കൊലപ്പെടുത്തി, പ്രതികൾ അറസ്റ്റിൽ

May 15, 2024 11:41 AM

#murder |സ്വവർ​ഗ ബന്ധത്തെ എതിർത്തു; മകനും പങ്കാളിയും സുഹൃത്തുക്കളും ചേർന്ന് അച്ഛനെ കൊലപ്പെടുത്തി, പ്രതികൾ അറസ്റ്റിൽ

വീട്ടിൽ നിന്ന് 5 കിലോമീറ്റർ അകലെ റായ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് മോഹൻലാൽ ശർമയുടെ മൃതദേഹം കണ്ടെത്തുന്നത്....

Read More >>
#bodyfound |ദേശീയപാതയില്‍ നിര്‍ത്തിയിട്ട കാറില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി

May 12, 2024 09:00 PM

#bodyfound |ദേശീയപാതയില്‍ നിര്‍ത്തിയിട്ട കാറില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി

പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസ് ആണ് നിര്‍ത്തിയിട്ടിരുന്ന കാറില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്....

Read More >>
#murder |ഉറങ്ങിക്കിടന്ന ഭാര്യയേയും മക്കളെയും ഭർതൃമാതാവിനെയും കൊലപ്പെടുത്തി യുവാവ്; അന്വേഷണം ഊർജിതമാക്കി പൊലീസ്

May 12, 2024 01:10 PM

#murder |ഉറങ്ങിക്കിടന്ന ഭാര്യയേയും മക്കളെയും ഭർതൃമാതാവിനെയും കൊലപ്പെടുത്തി യുവാവ്; അന്വേഷണം ഊർജിതമാക്കി പൊലീസ്

വീട്ടിലുണ്ടായിരുന്ന മറ്റ് രണ്ട് കൂട്ടികൾ രക്ഷപ്പെട്ടിട്ടുണ്ട്. വിവരമറിഞ്ഞയുടൻ പൊലീസ് സ്ഥലത്തെത്തിയെങ്കിലും പ്രതിയെ...

Read More >>
Top Stories