മലപ്പുറം: ( www.truevisionnews.com ) ബൈക്കിടിച്ച് പരുക്കേറ്റതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സിപിഎം പ്രാദേശിക നേതാവ് മരിച്ചു.
പുളിശ്ശേരി പാലക്ക പള്ളിയാളി മുഹമ്മദ് (62) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം.
എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗമായാണ് രാഷ്ട്രീയത്തിൽ സജീവമായത്.
നേരത്തെ സിപിഎം വണ്ടൂർ ഏരിയ കമ്മിറ്റി അംഗമായിരുന്നു. കബറടക്കം പിന്നീട് വണ്ടൂർ പള്ളിക്കുന്ന് ജുമാ മസ്ജിദിൽ.
#cpm #leader #wandoo #tragically #passes #away #following #Road #acciden