#gaza | ഹമാസ് മേധാവി ഇസ്മയിൽ ഹനിയയുടെ മൂന്ന് മക്കളും നാല് ചെറുമക്കളും ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു

#gaza | ഹമാസ് മേധാവി ഇസ്മയിൽ ഹനിയയുടെ മൂന്ന് മക്കളും നാല് ചെറുമക്കളും ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു
Apr 11, 2024 06:26 AM | By VIPIN P V

ഗാസ: (truevisionnews.com) ഹമാസ് മേധാവി ഇസ്മയിൽ ഹനിയയുടെ 3 മക്കളും 4 ചെറുമക്കളും ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു.

പെരുന്നാൾ ആഘോഷത്തിനായി പോകും വഴിയാണ് ആക്രമണമുണ്ടായത്. മൂന്ന് മക്കളും നാല് ചെറുമക്കളുമാണ് കൊല്ലപ്പെട്ടത്.

ഹനിയയുടെ മക്കൾ ഹമാസിന്റെ സായുധ സേനാംഗങ്ങളാണെന്ന് ഇസ്രയേൽ ആരോപിച്ചു. മക്കളുടെയും ചെറുമക്കളുടെയും മരണം ഹനിയ സ്ഥിരീകരിച്ചു.

അമേരിക്കൻ രഹാസ്യാന്വേഷ ഏജൻസിയായ സിഐഎയുടെ തലവന്റെ നേതൃത്വത്തിൽ കെയ്റോയിൽ ചർച്ച തുടരുന്നതിനിടൊണ് ആക്രമണം.

എന്നാൽ പുതിയ സാഹചര്യത്തിൽ സമാധാന കരാറിന് ഹമാസ് മുന്നോട്ടുവച്ചിരിക്കുന്ന നിർദേശം മാറില്ലെന്ന് ഹനിയ പറഞ്ഞു.

900 പലസ്തീനികളെ തടവിൽ നിന്ന് മോചിപ്പിക്കുന്നതിന് പകരമായി 40 ബന്ദികളെ വിട്ടയക്കാമെന്നാണ് ഹമാസ് വാഗ്ദാനം.

#Three #sons #grandsons #Hamas #chief #IsmailHaniyeh #killed #Israeli #airstrike

Next TV

Related Stories
#SaeedAnwar| 'സ്ത്രീകള്‍ ജോലിക്ക് പോയി തുടങ്ങിയതോടെ വിവാഹമോചനങ്ങള്‍ കൂടി'; വിദ്വേഷ പരാമര്‍ശവുമായി മുന്‍ പാക് താരം

May 15, 2024 10:57 PM

#SaeedAnwar| 'സ്ത്രീകള്‍ ജോലിക്ക് പോയി തുടങ്ങിയതോടെ വിവാഹമോചനങ്ങള്‍ കൂടി'; വിദ്വേഷ പരാമര്‍ശവുമായി മുന്‍ പാക് താരം

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു വീഡിയോയിലാണ് സയീദ് അന്‍വര്‍ സ്ത്രീകള്‍ക്കെതിരേ വിദ്വേഷ പരാമര്‍ശം...

Read More >>
#maldivesminister |'ഇന്ത്യ നൽകിയ വിമാനങ്ങൾ പറത്താൻ കഴിവുള്ള പൈലറ്റുമാരില്ല'; തുറന്ന് പറഞ്ഞ് മാലദ്വീപ് പ്രതിരോധ മന്ത്രി

May 13, 2024 11:06 AM

#maldivesminister |'ഇന്ത്യ നൽകിയ വിമാനങ്ങൾ പറത്താൻ കഴിവുള്ള പൈലറ്റുമാരില്ല'; തുറന്ന് പറഞ്ഞ് മാലദ്വീപ് പ്രതിരോധ മന്ത്രി

രണ്ട് ഹെലികോപ്റ്ററുകളും ഒരു ഡോർണിയർ വിമാനവുമാണ് മാലദ്വീപിന് ഇന്ത്യ നൽകിയത്....

Read More >>
#death |ശസ്ത്രക്രിയയിലൂടെ പന്നിയുടെ വൃക്ക ആദ്യമായി സ്വീകരിച്ച യുഎസ് പൗരൻ മരിച്ചു

May 12, 2024 08:16 PM

#death |ശസ്ത്രക്രിയയിലൂടെ പന്നിയുടെ വൃക്ക ആദ്യമായി സ്വീകരിച്ച യുഎസ് പൗരൻ മരിച്ചു

'മൂന്ന് മാസം കൂടി ഞങ്ങൾക്കൊപ്പം ജീവിക്കാൻ അവസരം തന്നതിന് നന്ദി എന്നാണ് കുടുംബം നന്ദി കുറിപ്പിൽ...

Read More >>
#bread|ബ്രെഡിൽ ചത്ത എലിയുടെ അവശിഷ്ടങ്ങൾ, ഒരുലക്ഷത്തിലധികം പാക്കറ്റുകൾ തിരികെ വിളിച്ചു

May 11, 2024 04:14 PM

#bread|ബ്രെഡിൽ ചത്ത എലിയുടെ അവശിഷ്ടങ്ങൾ, ഒരുലക്ഷത്തിലധികം പാക്കറ്റുകൾ തിരികെ വിളിച്ചു

കറുത്ത എലിയുടെ അവശിഷ്ടങ്ങൾ നിരവധി ബ്രെഡ് പാക്കറ്റുകളിൽ കണ്ടെത്തിയതിന് പിന്നാലെയാണ്...

Read More >>
#LightningFlood | മിന്നൽ പ്രളയം; 60-ഓളം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, നൂറിലേറെ പേർക്ക് പരിക്ക്, പ്രധാനപാതയിൽ വെള്ളം കയറി

May 11, 2024 02:30 PM

#LightningFlood | മിന്നൽ പ്രളയം; 60-ഓളം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, നൂറിലേറെ പേർക്ക് പരിക്ക്, പ്രധാനപാതയിൽ വെള്ളം കയറി

രണ്ടായിരത്തിലേറെ വീടുകളും മൂന്ന് മോസ്കുകളും നാല് സ്കൂളുകളും പ്രളയത്തിൽ തകർന്നിട്ടുണ്ട്. ഓവ് ചാലുകളിലൂടെ ഒഴുകി പോവുന്നതിലും അധികം ജലം മഴ...

Read More >>
#attack | ആറ് വയസുകാരിയെ കടിച്ച് കീറി തെരുവുനായ, പിന്നാലെ നായകൾക്ക് ഭക്ഷണം നൽകിയിരുന്ന ദമ്പതികളെ ആക്രമിച്ച് നാട്ടുകാർ

May 10, 2024 02:56 PM

#attack | ആറ് വയസുകാരിയെ കടിച്ച് കീറി തെരുവുനായ, പിന്നാലെ നായകൾക്ക് ഭക്ഷണം നൽകിയിരുന്ന ദമ്പതികളെ ആക്രമിച്ച് നാട്ടുകാർ

ദമ്പതികളെ ആൾക്കൂട്ടം കയ്യേറ്റം ചെയ്യുന്നതിന്റേയും തടഞ്ഞ് വയ്ക്കുന്നതിന്റേയുമായ വീഡിയോ ദൃശ്യങ്ങൾ ഇതിനോടകം പുറത്ത്...

Read More >>
Top Stories