#KCVenugopal | മകനേക്കാൾ വലുത് പാർട്ടിയെന്ന എ കെ ആന്റണിയുടെ പ്രസ്താവന ഔന്നിത്യത്തിലുള്ളത് - കെസി വേണുഗോപാൽ

#KCVenugopal | മകനേക്കാൾ വലുത് പാർട്ടിയെന്ന എ കെ ആന്റണിയുടെ പ്രസ്താവന ഔന്നിത്യത്തിലുള്ളത് - കെസി വേണുഗോപാൽ
Apr 10, 2024 10:22 AM | By VIPIN P V

തിരുവനന്തപുരം : (truevisionnews.com) പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർത്ഥിയായ മകനെ തളളിപ്പറഞ്ഞ എകെ ആന്റണിയുടെ പ്രസ്താവനയോടെ കോൺഗ്രസിന് ലഭിച്ചത് വലിയ ഊർജം.

മകന്‍ തോല്‍ക്കണമെന്നും, പാര്‍ട്ടി ജയിക്കുമെന്നും തുറന്നടിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എകെ ആന്‍റണിയുടെ പ്രസ്താവനയെ വലിയ കയ്യടിയോടെയാണ് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും സ്വീകരിച്ചത്.

മകനേക്കാൾ വലുത് പാർട്ടിയെന്ന എകെ ആന്റണിയുടെ പ്രസ്താവന ഔന്നിത്യത്തിലുള്ളതെന്നാണ് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ പ്രതികരണം.

ആന്റണിക്ക് എതിരായ അനിലിന്റെ മറുപടി ജനം വിലയിരുത്തട്ടേയെന്നും വേണുഗോപാൽ പ്രതികരിച്ചു.

അതേ സമയം, അനിലിന്‍റെ ബിജെപി പ്രവേശത്തിന് ശേഷം അച്ഛനും മകനും നേര്‍ക്കുനേര്‍ രാഷ്ട്രീയം പറയുന്നത് ഇതാദ്യമായാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ അനിൽ സ്ഥാനാർത്ഥിയായെങ്കിലും സജീവ രാഷ്ട്രീയത്തിൽ നിന്നും മാറി നിൽക്കുന്ന ആന്റണി പ്രതികരിച്ചിരുന്നില്ല.

തന്‍റെ രാഷ്ട്രീയ അസ്തിത്വത്തെ വരെ ചോദ്യംചെയ്യുന്ന നിലയില്‍ അനിലിന്‍റെ ബിജെപി പ്രവേശനം മാറിയതോടെയാണ് പതിവില്ലാത്ത വിധം ആന്‍റണി തുറന്നടിച്ചത്.

തന്‍റെ മതം കോണ്‍ഗ്രസാണെന്നും ബിജെപി എല്ലായിടത്തും മൂന്നാംസ്ഥാനത്തായിരിക്കുമെന്നും ആന്‍റണി പറഞ്ഞു.

കോണ്‍ഗ്രസ് നേതാക്കളുടെ മക്കള്‍ ബിജെപിയില്‍ പോകുന്നത് തെറ്റാണെന്നും മക്കളെക്കുറിച്ച് അധികം പറയിക്കരുതെന്നും ആന്‍റണി തുറന്നടിച്ചു. മകനെ തള്ളി പാര്‍ട്ടിയെ മുറുകെപ്പിടിച്ച ആന്‍റണിയുടെ വാക്കുകളെ വലിയ ആവേശത്തോടെയാണ് കോണ്‍ഗ്രസ് ക്യാംപുകള്‍ ഏറ്റെടുത്തത്.

#AKAntony #statement #party #bigger #son #shame - #KCVenugopal

Next TV

Related Stories
#NarendraModi | സിഎഎ പിന്‍വലിക്കാന്‍ പ്രതിപക്ഷത്തെ വെല്ലുവിളിച്ച് മോദി; മാസങ്ങള്‍ക്കകം ആയിരക്കണക്കിന് അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കുമെന്ന് പ്രഖ്യാപനം

May 16, 2024 08:43 PM

#NarendraModi | സിഎഎ പിന്‍വലിക്കാന്‍ പ്രതിപക്ഷത്തെ വെല്ലുവിളിച്ച് മോദി; മാസങ്ങള്‍ക്കകം ആയിരക്കണക്കിന് അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കുമെന്ന് പ്രഖ്യാപനം

ഇന്ത്യസഖ്യം സര്‍ക്കാര്‍ രൂപീകരിച്ചാല്‍ ജനങ്ങളുടെ സ്വത്തുക്കള്‍ തങ്ങളുടെ വോട്ടു ബാങ്കിന് വിതരണം ചെയ്യുമെന്ന ആരോപണം പ്രധാനമന്ത്രി...

Read More >>
#ManekaGandhi | 'നല്ല മനുഷ്യനും നല്ല രാഷ്ട്രീയക്കാരനും, വരുൺ ഗാന്ധിക്ക് ബിജെപി സീറ്റ് നൽകേണ്ടതായിരുന്നു' - മേനക ഗാന്ധി

May 11, 2024 08:09 PM

#ManekaGandhi | 'നല്ല മനുഷ്യനും നല്ല രാഷ്ട്രീയക്കാരനും, വരുൺ ഗാന്ധിക്ക് ബിജെപി സീറ്റ് നൽകേണ്ടതായിരുന്നു' - മേനക ഗാന്ധി

വയനാട് എംപിയായ രാഹുൽ ഗാന്ധി വന്യമൃഗ ആക്രമണത്തിൽ എന്തെങ്കിലും ഇടപെടൽ നടത്തിയോ? പക്ഷേ താൻ ഇടപെട്ടിരുന്നു.കേന്ദ്ര സർക്കാരും കാര്യമായ ഇടപെടൽ...

Read More >>
#NarendraModi | ശിവസേനയും എൻസിപിയുമായി കൈകോർക്കൂ; ഉദ്ധവ് താക്കറെയ്ക്കും ശരദ് പവാറിനും മോദിയുടെ ഉപദേശം

May 11, 2024 10:55 AM

#NarendraModi | ശിവസേനയും എൻസിപിയുമായി കൈകോർക്കൂ; ഉദ്ധവ് താക്കറെയ്ക്കും ശരദ് പവാറിനും മോദിയുടെ ഉപദേശം

ഇതു രാജ്യത്തിനുതന്നെ ആപത്താണ്. രാജ്യതാല്പര്യത്തിനു നിരക്കാത്തതിനു ഞാനോ എന്റെ സഹപ്രവർത്തകരോ തുനിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്ത...

Read More >>
#BJP | ശോഭ സുരേന്ദ്രനോടുള്ള അതൃപ്തി പ്രകടിപ്പിച്ച് ജാവദേക്കർ; വി മുരളീധര പക്ഷം തന്നെ തോല്പിക്കാൻ ശ്രമിച്ചെന്ന് ശോഭാ സുരേന്ദ്രൻ

May 7, 2024 01:25 PM

#BJP | ശോഭ സുരേന്ദ്രനോടുള്ള അതൃപ്തി പ്രകടിപ്പിച്ച് ജാവദേക്കർ; വി മുരളീധര പക്ഷം തന്നെ തോല്പിക്കാൻ ശ്രമിച്ചെന്ന് ശോഭാ സുരേന്ദ്രൻ

മറ്റു പാർട്ടിയിലുള്ളവർ ഇനി ചർച്ചയ്ക്ക് തയ്യാറാകുമോ? ശോഭ ചെയ്തത് തെറ്റാണെന്നും ജാവദേക്കർ...

Read More >>
Top Stories