Featured

#ArvindKejriwa|അരവിന്ദ് കെജ്‍രിവാൾ ഇന്ന് സുപ്രീംകോടതിയെ സമീപിച്ചേക്കും

National |
Apr 10, 2024 08:29 AM

ഡൽ​​ഹി:(truevisionnews.com) എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റ് ശരിവച്ച ദില്ലി ഹൈക്കോടതി വിധിക്കെതിരെ അരവിന്ദ് കെജ്‍രിവാൾ ഇന്ന് സുപ്രീംകോടതിയെ സമീപിച്ചേക്കും.

കേസിലെ പല നിരീക്ഷണങ്ങളും വിചാരണ പൂർത്തിയാക്കി വിധി പറയുന്നതിന് സമാനമെന്നാണ് ആം ആദ്മി പാർട്ടിയുടെ വിലയിരുത്തൽ. ഹൈക്കോടതിയിൽ കെജ്‍രിവാളിന് തിരിച്ചടിയേറ്റതോടെ മുഖ്യമന്ത്രിയുടെ രാജി ആവശ്യം ബിജെപി ശക്തമാക്കി.

ദില്ലി മദ്യനയ അഴിമതിയിൽ അരവിന്ദ് കെജ്‍രിവാളിന്റെ പങ്ക് സംബന്ധിച്ച ഇ‍ഡി വാദങ്ങൾ ശരിവച്ചാണ് അറസ്റ്റ് ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി തള്ളിയത്.

കേസിൽ തിരിച്ചടിയേറ്റതോടെ ഉത്തരവിനെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകാനാണ് ആം ആദ്മി പാർട്ടിയുടെ തീരുമാനം. മദ്യ നയ അഴിമതിയുടെ ഗൂഢാലോചന, അതിൻ്റെ ഭാഗമായ ഹവാല പണമിടപാട് എന്നിവയില്‍ കെജ്‍രിവാൾ പങ്കാളിയാണെന്നതിന് ഇഡിക്ക് മതിയായ തെളിവുകൾ ലഭിച്ചു,

മുഖ്യമന്ത്രിക്ക് പ്രത്യേക പരിഗണനയില്ല, മാപ്പ് സാക്ഷികളുടെ മൊഴികളിൽ അവിശ്വാസം രേഖപ്പെടുത്തുന്നത് കോടതിയെ അവിശ്വസിക്കുന്നതിന് തുല്യമാണ്, തുടങ്ങിയ നിരീക്ഷണങ്ങൾ ആയിരുന്നു കോടതി നടത്തിയത്. ഈ നിരീക്ഷണങ്ങൾ പ്രത്യേകമായി തന്നെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യാനാണ് സാധ്യത.

കെജ്‍രിവാളിന് ഹൈക്കോടതിയിലേറ്റ തിരിച്ചടി ബിജെപി രാഷ്ട്രീയ ആയുധമായി ഏറ്റെടുത്ത് കഴിഞ്ഞു. കെജ്‍രിവാൾ വാദം അവസാനിപ്പിക്കണമെന്നാണ് ബിജെപിയുടെ ആവശ്യം.

എന്നാൽ കീഴ്‍ക്കോടതി വിധികൾ സുപ്രീംകോടതി തിരുത്തിയത് ചൂണ്ടിക്കാട്ടി നിയമ - രാഷ്ട്രീയ തിരിച്ചടിക്ക് ബിജെപി പ്രതിരോധം തീർക്കുന്നു. നേരത്തെ സഞ്ജയ് സിംഗിന്റെ കാര്യത്തിലും ഹൈക്കോടതി സമാന നിരീക്ഷണങ്ങൾ നടത്തി. എന്നാൽ സുപ്രീംകോടതി ജാമ്യം അനുവദിച്ചുവെന്നും ആം ആദ്മി പാർട്ടി ചൂണ്ടിക്കാണിച്ചു

#ArvindKejriwal #approach #SupremeCourt #today

Next TV

Top Stories