#murder | ഭര്‍ത്താവിനെപ്പോലെ മകനും മദ്യപാനിയായാലോ എന്ന ഭയം; രണ്ടുവയസുകാരന് വിഷം നല്‍കിയ അമ്മ അറസ്റ്റിൽ

#murder | ഭര്‍ത്താവിനെപ്പോലെ മകനും മദ്യപാനിയായാലോ എന്ന ഭയം; രണ്ടുവയസുകാരന് വിഷം നല്‍കിയ അമ്മ അറസ്റ്റിൽ
Apr 9, 2024 11:05 PM | By Athira V

മറയൂര്‍: ( www.truevisionnews.com ) ഇടുക്കി കാന്തല്ലൂരില്‍ മകന് വിഷം കൊടുത്തശേഷം ആത്മഹത്യ ചെയ്യാനൊരുങ്ങിയ യുവതി പോലീസ് കസ്റ്റഡിയില്‍.

കാന്തല്ലൂര്‍ പഞ്ചായത്തിലെ ചിന്നാര്‍ വന്യജീവി സങ്കേതത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ചമ്പക്കാട് ഗോത്രവര്‍ഗ്ഗ കോളനിയില്‍ ചൊവ്വാഴ്ച രാവിലെയാണ് സംഭവം.

ചമ്പക്കാട് ഗോത്രവര്‍ഗ കോളനിയിലെ എസ്. ശെല്‍വി(34)യെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. വിഷം ഉള്ളില്‍ചെന്ന് അവശനിലയിലായ രണ്ടുവയസുകാരന്‍ നീരജിനെ ആശുപത്രിയിലാക്കി.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: ചിന്നാര്‍ വന്യജീവി സങ്കേതത്തിലെ താത്ക്കാലിക ജീവനക്കാരനാണ് ശെല്‍വിയുടെ ഭര്‍ത്താവ് ഷാജി. ഇയാള്‍ സ്ഥിരമായി മദ്യപിച്ച് എത്തുന്നതിനാല്‍ വീട്ടില്‍ എന്നും വഴക്കായിരുന്നു. അടുത്തിടെ വീട്ടിലെ ഗ്യാസ് കുറ്റി ഉള്‍പ്പെടെ വിറ്റ് ഷാജി മദ്യപിച്ചെത്തി വഴക്കുണ്ടാക്കിയപ്പോള്‍ ശെല്‍വി മറയൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.

അന്ന് പോലീസ് ഷാജിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി വിട്ടിരുന്നു. ചൊവ്വാഴ്ച രാവിലെയും ഷാജി മദ്യപിച്ച് വീട്ടിലെത്തി വഴക്കുണ്ടാക്കി. ഭാവിയില്‍ മകനും ഭര്‍ത്താവിനെപോലെ ആകുമെന്ന് കരുതിയാണ് വിഷം നല്‍കി കൊല്ലാന്‍ ശ്രമിച്ചതെന്ന് ശെല്‍വി പറഞ്ഞു.

ചോറില്‍ കീടനാശിനിയായ ഫ്യൂറിഡാന്‍ ചേര്‍ത്താണ് ശെല്‍വി നീരജിന് നല്‍കിയത്. സംഭവസമയം വീട്ടില്‍ ഇവരുടെ മൂന്ന് പെണ്‍മക്കളും ഉണ്ടായിരുന്നു.

വിഷത്തിന്റെ രൂക്ഷഗന്ധം പടര്‍ന്നതോടെ സമീപവാസികള്‍ ശെല്‍വിയുടെ വീട്ടിലേക്കെത്തി. വിഷം ചേര്‍ന്ന ചോറ് കഴിച്ച് അവശനിലയിലായ നീരജിനെയും സമീപമിരുന്ന് കരയുന്ന ശെല്‍വിയെയുമാണ് ഇവര്‍ കണ്ടത്. ചോദിച്ചപ്പോള്‍ മകന് വിഷം കൊടുത്തശേഷം വിഷം കഴിച്ച് ആത്മഹത്യ ചെയ്യാനായിരുന്നു ഉദ്ദേശമെന്ന് ശെല്‍വി പറഞ്ഞു.

ഗ്രാമവാസികളാണ് അവശനിലയിലായ കുട്ടിയെ ആശുപത്രിയില്‍ കൊണ്ടു പോകുവാന്‍ മറയൂര്‍ ട്രൈബല്‍ ഓഫീസുമായി ബന്ധപ്പെട്ടത്. ട്രൈബല്‍ ഓഫീസ് അധികൃതര്‍ ഉടനടി മറയൂര്‍ പോലീസില്‍ വിവരമറിയിച്ചു.

മറയൂരില്‍ നിന്നും വാഹനമെത്തിയാണ് കുട്ടിയെ ഉദുമലൈപ്പേട്ട താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രാഥമിക ചികിത്സ നല്‍കിയശേഷം കുട്ടിയെ മറയൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. നിലവില്‍ 24 മണിക്കൂര്‍ നിരീക്ഷണത്തിലാണ് കുട്ടിയെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

ഇന്‍സ്‌പെക്ടര്‍ ടി.ആര്‍. ജിജുവിന്റെ നേതൃത്വത്തിലുള്ള മറയൂരിലെ പോലീസ് സംഘം ചമ്പക്കാട്ടിലെ വീട്ടില്‍ നിന്നാണ് ശെല്‍വിയെ കസ്റ്റഡിയില്‍ എടുത്തത്.

വീട്ടിനുള്ളില്‍ നിന്നും വിഷം കലര്‍ന്ന ചോറും വിഷക്കുപ്പിയും കണ്ടെടുത്തു. ശെല്‍വിയെ വ്യാഴാഴ്ച ദേവികുളം കോടതിയില്‍ ഹാജരാക്കും.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

#police #detained #woman #who #tried #kill #2 #year #old #son #giving #poison #idukki

Next TV

Related Stories
#murder | അജ്മീർ പള്ളിയിലെ പുരോഹിതനെ അജ്ഞാത സംഘം അടിച്ചു​കൊന്നു

Apr 29, 2024 02:19 PM

#murder | അജ്മീർ പള്ളിയിലെ പുരോഹിതനെ അജ്ഞാത സംഘം അടിച്ചു​കൊന്നു

ഒടുവിൽ അക്രമികൾ സ്ഥലം വിട്ട​പ്പോഴാണ്, കുട്ടികൾ പള്ളിയിൽ നിന്ന് പുറത്തുകടന്ന് അയൽക്കാരെ...

Read More >>
#murder |യുവതിയെ കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഉപേക്ഷിച്ചു; ടാക്‌സി ഡ്രൈവറായ കാമുകൻ പിടിയിൽ

Apr 29, 2024 10:36 AM

#murder |യുവതിയെ കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഉപേക്ഷിച്ചു; ടാക്‌സി ഡ്രൈവറായ കാമുകൻ പിടിയിൽ

കഴിഞ്ഞ ദിവസം പ്രഭാത നടത്തത്തിന് പോയവരാണ് മൃതദേഹം ആദ്യം കണ്ടത്....

Read More >>
#murdercase | 'എങ്ങനെ പെട്ടെന്ന് കൊല്ലാം'; കാമുകിയെ കൊല്ലാൻ ​ഗൂ​ഗിളിൽ തിരഞ്ഞു, യുവാവിന് 16 വർ‍ഷം തടവുശിക്ഷ

Apr 29, 2024 07:49 AM

#murdercase | 'എങ്ങനെ പെട്ടെന്ന് കൊല്ലാം'; കാമുകിയെ കൊല്ലാൻ ​ഗൂ​ഗിളിൽ തിരഞ്ഞു, യുവാവിന് 16 വർ‍ഷം തടവുശിക്ഷ

എന്നാൽ കാമുകിയെ ആക്രമിക്കുന്നതിന് മുമ്പ് കൊല്ലുന്ന രീതിയെ കുറിച്ച് ഇയാൾ ​ഗൂ​ഗിളിൽ തിരഞ്ഞിരുന്നുവെന്ന് അന്വേഷണത്തിൽ...

Read More >>
#murder | മലയാളി ദമ്പതികളെ വീട്ടിനകത്ത് കഴുത്തറുത്ത് കൊന്നു; മരിച്ചത് സിദ്ധ ഡോക്ടറും ഭാര്യയും

Apr 29, 2024 07:16 AM

#murder | മലയാളി ദമ്പതികളെ വീട്ടിനകത്ത് കഴുത്തറുത്ത് കൊന്നു; മരിച്ചത് സിദ്ധ ഡോക്ടറും ഭാര്യയും

ആവടിയിലെ വീട്ടിൽ രാത്രിയാണ് മൃതദേഹം കണ്ടെത്തിയത്. ശിവൻ വീട്ടിൽ സിദ്ധ ക്ലിനിക്...

Read More >>
#murder | ഭാര്യയെ കൊന്നു, ഇൻഷുറൻസ് തുക കൊണ്ട് സെക്സ് ഡോൾ വാങ്ങി; കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത് വർഷങ്ങൾക്ക് ശേഷം

Apr 28, 2024 11:03 PM

#murder | ഭാര്യയെ കൊന്നു, ഇൻഷുറൻസ് തുക കൊണ്ട് സെക്സ് ഡോൾ വാങ്ങി; കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത് വർഷങ്ങൾക്ക് ശേഷം

ക്രിസ്റ്റന്റെ ലൈഫ് ഇൻഷുറൻസ് തുക ഒരു സെക്‌സ് ഡോളിനായി ഉപയോഗിക്കുന്നുവെന്ന് കേട്ട് ഞെട്ടിപ്പോയെന്നാണ് ബന്ധുക്കൾ...

Read More >>
#Murder | കൊച്ചിയില്‍ അടിപിടിക്കിടെ ഒരാള്‍ കുത്തേറ്റ് മരിച്ചു; പരുക്കേറ്റയാള്‍ ആശുപത്രിയില്‍

Apr 28, 2024 07:24 AM

#Murder | കൊച്ചിയില്‍ അടിപിടിക്കിടെ ഒരാള്‍ കുത്തേറ്റ് മരിച്ചു; പരുക്കേറ്റയാള്‍ ആശുപത്രിയില്‍

ഇതിനൊടുവിലാണ് ഇന്ന് ഒരാളുടെ മരണത്തിലേക്ക് നയിക്കുന്ന ആക്രമണമുണ്ടായിരിക്കുന്നത് എന്നാണ്...

Read More >>
Top Stories