Apr 9, 2024 02:35 PM

തൃശ്ശൂര്‍: ( www.truevisionnews.com ) പൂങ്കുന്നത്തെ മുരളീമന്ദിരത്തിൽ കോൺഗ്രസ് , യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ബിജെപി അംഗത്വം നൽകിയ പത്മജ വേണുഗോപാലിന്‍റെ നടപടിക്കെതിരെ കെ.മുരളീധരന്‍ എംപി രംഗത്ത്.

പത്മജയുടേത് തരം താഴ്ന്ന രാഷ്ട്രീയ പ്രവൃത്തി.ഇന്നത്തെത് ചീപ്പ് പ്രവൃത്തിയാണ്.തന്നെ ആരും ഉപദേശിക്കാൻ വരണ്ട.ഏപ്രില്‍ 26 കഴിയട്ടെ.അത് കഴിഞ്ഞ് എന്താ ചെയ്യേണ്ടതെന്ന് തനിക്കറിയാം.

അച്ഛന്‍റെ ആത്മാവ് പൊറുക്കാത്ത കാര്യങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.അമ്മയുടെ ഓർമ്മ ദിനത്തിൽ ഈ വൃത്തികെട്ട കളി എങ്ങനെ കളിക്കാൻ പറ്റി തന്‍റെ അച്ഛനും അമ്മയും അന്തിയുറങ്ങുന്ന സ്ഥലം സംഘികൾക്ക് വിട്ടുകൊടുക്കില്ല.

ഈ വർഗീയ ശക്തികളെ തൃശൂരിൽ നിന്ന് തുടച്ചുനീക്കും എന്ന് ഇന്ന് പ്രതിജ്ഞയെടുക്കുന്നു.അമ്മയുടെ ഓർമ്മദിനത്തിലാണ് പ്രതിജ്ഞ.ബിജെപിയിൽ പോയത് പദ്മജയുടെ കൂടെ നടക്കുന്ന കുറച്ചുപേരെന്നും മുരളീധരൻ പരിഹസിച്ചു.

തൃശൂർ നിയോജകമണ്ഡലത്തിലെ കോൺഗ്രസിന്‍റേയും യൂത്ത് കോൺഗ്രസിന്‍റേയും മണ്ഡലം ഭാരവാഹികൾ ഉൾപ്പെടെ ഇരുപത് പേർക്കാണ് പത്മജ ബിജെപി അംഗത്വം നൽകിയത്.

സംസ്ഥാന വൈസ് പ്രസിഡന്റ് ബിഗോപാലകൃഷ്ണൻ , ജില്ലാ പ്രസിഡന്‍റ് അനീഷ്കുമാർ , സംസ്ഥാന സെക്രട്ടറി നാഗേഷ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.

കോൺഗ്രസ് പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് മുരളീമന്ദിരത്തിനു മുമ്പിൽ പോലീസ് സുരക്ഷ ഒരുക്കിയിരുന്നു. ചടങ്ങിന് ശേഷം കോൺഗ്രസ് വിട്ടവർ പത്മജയുടെയും ബിജെപി നേതാക്കളുടെയും സാന്നിധ്യത്തിൽ കരുണാകരന്‍റെ സ്മൃതി മണ്ഡപത്തിലെത്തി പ്രാർഥിച്ചു.

#kmuraleedharan #against #padmajavenugopal

Next TV

Top Stories