#football | ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം;

#football | ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം;
Apr 9, 2024 09:18 AM | By Aparna NV

മഡ്രിഡ്: (truevisionnews.com) ചാമ്പ്യൻസ് ലീഗ് ഫുട്ബോളിലെ തീപാറും ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്ക് ചൊവ്വാഴ്ച തുടക്കം. യൂറോപ്പിലെ മികച്ച ക്ലബ്ബ് ടീം എന്ന് ഖ്യാതിയുള്ള നിലവിലെ ചാമ്പ്യന്മാരായ മാഞ്ചെസ്റ്റർ സിറ്റിയെ നേരിടുന്നത് പതിനാലുതവണ ചാമ്പ്യൻപട്ടം നേടിയ ഗ്ലാമറസ് സ്പാനിഷ് ടീം റയൽ മാഡ്രിഡാണ്.

അതേസമയം മറ്റൊരു കടുത്തപോരാട്ടത്തിൽ ഇംഗ്ലീഷ് ക്ലബ്ബ് ആഴ്സനൽ ജർമൻ വമ്പന്മാരായ ബയേൺ മ്യൂണിക്കിെന നേരിടും. ഇരുമത്സരങ്ങളും ചൊവ്വാഴ്ച രാത്രി 12.30-ന്. ബുധനാഴ്ച രാത്രി ബാഴ്‌സലോണ പി.എസ്.ജി.യെയും അത്‌ലറ്റിക്കോ മഡ്രിഡ് ഡോർട്മുൺഡുമായും ഏറ്റുമുട്ടും.

കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഇന്റർ മിലാനെ 1-0ന് തോൽപ്പിച്ച്‌ കപ്പുയർത്തിയ മാഞ്ചെസ്റ്റർ സിറ്റി ഇത്തവണയും കപ്പുനേടുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നു. എട്ടുവർഷമായി പെപ് ഗാർഡിയോള പലിശീലിപ്പിക്കുന്ന ടീം സന്തുലിതമാണ്.

യൂറോപ്യൻ ഭൂഖണ്ഡത്തിലെ മികച്ച സ്‌ട്രൈക്കർ എന്നു വിശേഷിപ്പിക്കപ്പെടുന്ന എർലിങ് ഹാളണ്ടും അർജന്റീനയുടെ സൂപ്പർ താരം ജൂലിയൻ അൽവാരസും നയിക്കുന്ന ആക്രമണവും െബൽജിയൻ താരങ്ങളായ കെവിൻ ഡി ബ്രുയ്‌ൻ, ജെറമി ഡോകു എന്നിവർ നിറയുന്ന മധ്യനിരയും നഫാൻ ആകെയും റൂബൻ ഡയസും സെർജിയോ ഗോമസും മാനുവൽ അകാഞ്ചിയുമടങ്ങുന്ന പ്രതിരോധവും ഒന്നാന്തരമാണ്.

സിറ്റി കഴിഞ്ഞതവണ ഏൽപ്പിച്ച കനത്തപ്രഹരത്തിന് മറുപടിനൽകാനാവും റയൽ ശ്രമിക്കുക. കഴിഞ്ഞസീസണിലെ ഇരുപാദ സെമിയിൽ 5-1നാണ് റയലിനെ സിറ്റി മുക്കിയത്. ഹോം ഗ്രൗണ്ടായ മഡ്രിഡിൽ 1-1 സമനിലവഴങ്ങിയ സ്പാനിഷ് ടീമിനെ തങ്ങളുടെ തട്ടകമായ എത്തിഹാദ് സ്റ്റേഡിയത്തിൽനടന്ന രണ്ടാംപാദ മത്സരത്തിൽ മറുപടിയില്ലാത്ത നാലുഗോളുകൾക്ക് സിറ്റി തകർത്തുവിട്ടു.

വ്യക്തിത്വവും ധൈര്യവും കളഞ്ഞുകുളിച്ച മത്സരമെന്നാണ് റയൽ കോച്ച് കാർലോ ആഞ്ചലോട്ടി തോൽവിയെപ്പറ്റി പരിതപിച്ചത്. വെറ്ററൻ താരം ലൂക്കാ മോഡ്രിച്ച് മിഡ്ഫീൽഡ് നിയന്ത്രിക്കുന്ന ടീമിൽ സ്പാനിഷ്-ബ്രസീലിയൻ കോമ്പിനേഷൻ ഫോർവേർഡുകളാണുള്ളത്.

വിനീഷ്യസ് ജൂനിയർ-റോഡ്രിഗോ ദ്വയവും അൽവാരോ റോഡ്രിഗസും ജോസെലുവും. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒന്നാംസ്ഥാനത്താണെന്ന ആത്മവിശ്വാസത്തോടെയെത്തുന്ന ആഴ്സനൽ ബയേൺ മ്യൂണിക് പോരാട്ടവും ആവേശകരമാണ്.

മൈക്കൽ അർട്ടേറ്റ പരിശീലിപ്പിക്കുന്ന ടീം സീസണിൽ 31 മത്സരങ്ങളിൽ 22 ജയവും അഞ്ചുസമനിലയുമായി കുതിക്കുന്നു. പ്രീക്വാർട്ടറിൽ പോർട്ടോയെ മറികടന്നാണ് ആഴ്സനൽ അവസാന എട്ടിലെത്തിയത്. ഇറ്റാലിയൻ ടീമായ ലാസിയോയെ തോൽപ്പിച്ചാണ് ബയേൺ മ്യൂണിക് ക്വാർട്ടർ ഫൈനലിലെത്തിയത്.

#champions #league #quarter #final

Next TV

Related Stories
#ParisOlympics2024 | ഉദ്ഘാടനം സ്‌റ്റേഡിയത്തിലല്ല, നദിയിൽ; പാരീസ് ഒളിമ്പിക്‌സിന് ഇന്ന് തിരിതെളിയും

Jul 26, 2024 12:12 PM

#ParisOlympics2024 | ഉദ്ഘാടനം സ്‌റ്റേഡിയത്തിലല്ല, നദിയിൽ; പാരീസ് ഒളിമ്പിക്‌സിന് ഇന്ന് തിരിതെളിയും

കായിക താരങ്ങള്‍ക്ക് പുറമെ 3000ത്തോളം കലാകാരൻമാരും ഉദ്ഘാടന-സമാപന ചടങ്ങുകളുടെ ഭാഗമാകും. ഇന്ത്യയില്‍ സ്പോര്‍ട്സ് 18 നെറ്റ്‌വര്‍ക്കിലും ജിയോ സിനിമയിലും...

Read More >>
#ParisOlympics2024 | പാരിസ് ഒളിമ്പിക്സ് മത്സരങ്ങൾക്ക് ഇന്ന് തുടക്കം; അർജന്റീനയും സ്പെയിനും കളത്തിലിറങ്ങും

Jul 24, 2024 08:47 AM

#ParisOlympics2024 | പാരിസ് ഒളിമ്പിക്സ് മത്സരങ്ങൾക്ക് ഇന്ന് തുടക്കം; അർജന്റീനയും സ്പെയിനും കളത്തിലിറങ്ങും

അണ്ടർ 23 കളിക്കാരാണ്‌ അണിനിരക്കുക. ഒരു ടീമിൽ മൂന്നു മുതിർന്ന കളിക്കാരെ...

Read More >>
#PRSreejesh | വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ഹോക്കി ഗോൾ കീപ്പർ പി ആർ ശ്രീജേഷ്

Jul 22, 2024 03:08 PM

#PRSreejesh | വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ഹോക്കി ഗോൾ കീപ്പർ പി ആർ ശ്രീജേഷ്

താരത്തിന്റെ നാലാം ഒളിമ്പിക്സാണ്. 2012, 2016, 2020 ഒളിമ്പിക്‌സുകളിലും ഇന്ത്യൻ ​ഗോൾ വലക്ക് ശ്രീജേഷ് ഭദ്രമായ കവലാൾ...

Read More >>
#ENGvsWI | ട്രെന്‍റ്ബ്രിഡ്ജിലെ മേൽക്കൂര പൊളിച്ച് ഷമർ ജോസഫിന്‍റെ പടു കൂറ്റൻ സിക്സ്; ഓട് പൊട്ടിവീണത് കാണികളുടെ തലയിൽ

Jul 20, 2024 07:53 PM

#ENGvsWI | ട്രെന്‍റ്ബ്രിഡ്ജിലെ മേൽക്കൂര പൊളിച്ച് ഷമർ ജോസഫിന്‍റെ പടു കൂറ്റൻ സിക്സ്; ഓട് പൊട്ടിവീണത് കാണികളുടെ തലയിൽ

ഇംഗ്ലണ്ടിനായി ക്രിസ് വോക്സ് നാലു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ അറ്റ്കിന്‍സണും ഷൊയ്ബ് ബഷീറും രണ്ട് വിക്കറ്റ് വീതം...

Read More >>
#shotdead | ശ്രീലങ്കൻ ക്രിക്കറ്റ് താരം വെടിയേറ്റ് മരിച്ചു, കൊല്ലപ്പെട്ടത് മുൻ അണ്ടർ 19 ടീം ക്യാപ്റ്റൻ ധമ്മിക നിരോഷണ

Jul 17, 2024 01:27 PM

#shotdead | ശ്രീലങ്കൻ ക്രിക്കറ്റ് താരം വെടിയേറ്റ് മരിച്ചു, കൊല്ലപ്പെട്ടത് മുൻ അണ്ടർ 19 ടീം ക്യാപ്റ്റൻ ധമ്മിക നിരോഷണ

2001 നും 2004 നും ഇടയിൽ ഗാലെ ക്രിക്കറ്റ് ക്ലബിനായി നിരോഷണ 12 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലും 8 ലിസ്റ്റ് എ മത്സരങ്ങളിലും കളിച്ചു. 2000-ൽ ശ്രീലങ്കയുടെ അണ്ടര്‍ 19...

Read More >>
#GautamGambhir | സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കേണ്ടതില്ല; കടുപ്പിച്ച് ഗംഭീര്‍

Jul 16, 2024 01:53 PM

#GautamGambhir | സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കേണ്ടതില്ല; കടുപ്പിച്ച് ഗംഭീര്‍

സിംബാബ്‌വെ പരമ്പര കളിച്ച ടീമില്‍ നിന്നും ചില താരങ്ങളും ട്വന്റി 20 ടീമിലെത്തിയേക്കുമെന്നാണ്...

Read More >>
Top Stories