#murder | സി​ഗരറ്റ് വലിക്കുന്നത് തുറിച്ചുനോക്കി, കമന്‍റടിച്ചു; യുവാവിനെ കൊലപ്പെടുത്തി, യുവതിയും സുഹൃത്തുക്കളും അറസ്റ്റിൽ

#murder | സി​ഗരറ്റ് വലിക്കുന്നത് തുറിച്ചുനോക്കി, കമന്‍റടിച്ചു; യുവാവിനെ കൊലപ്പെടുത്തി, യുവതിയും സുഹൃത്തുക്കളും അറസ്റ്റിൽ
Apr 8, 2024 12:11 PM | By Athira V

നാഗ്പൂർ: ( www.truevisionnews.com ) സി​ഗരറ്റ് വലിക്കുന്നത് തുറിച്ച് നോക്കുകയും മോശമായി സംസാരിക്കുകയും ചെയ്തെന്നാരോപിച്ച് 28കാരനെ യുവതിയും സുഹൃത്തുക്കളും കുത്തിക്കൊലപ്പെടുത്തിയതായി പൊലീസ്. നാ​ഗ്പുരിലാണ് സംഭവം.

28 കാരനായ രഞ്ജിത് റാത്തോഡിനെയാണ് കൊലപ്പെടുത്തിയത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.

സിഗരറ്റ് വലിക്കുന്നതിനിടയിൽ നോക്കിയെന്നാരോപിച്ച് 24 കാരിയായ ജയശ്രീ പഞ്ചാഡെ എന്ന യുവതിയും അവളുടെ രണ്ട് സുഹൃത്തുക്കളും ചേർന്ന് റാത്തോഡിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പ്രചരിച്ചു. സിഗരറ്റ് വാങ്ങാൻ കടയിലെത്തിയ റാത്തോഡിൻ്റെ നോട്ടം ജയശ്രീ പണ്ടാരെയെ പ്രകോപിപ്പിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.

തുടർന്ന് ജയശ്രീ ഇയാൾക്ക് നേരെ പുക വലയം ഊതുന്നതിന്റെയും അസഭ്യം പറയുന്നതിൻ്റെയും വീഡിയോ റാത്തോഡ് ഫോണിൽ പകർത്തി. ഇരുവിഭാ​ഗവും പരസ്പരം അസഭ്യം പറയുന്നതും വാക്കേറ്റമുണ്ടാകുന്നതും വീഡിയോയിൽ വ്യക്തം. രോഷാകുലയായ യുവതി സുഹൃത്തുക്കളായ ആകാശ് റാവുത്തിനെയും ജീതു ജാദവിനെയും വിളിച്ചുവരുത്തി.

ജ്ഞാനേശ്വർ നഗറിലെ വീട്ടിലേക്ക് പോയ റാത്തോഡുമായി ഏറ്റുമുട്ടി. പിന്നീട് മഹാലക്ഷ്മി നഗറിൽ ബിയർ കുടിക്കാനായി റാത്തോഡ് എത്തിയപ്പോൾ ഇവിടെ വെച്ചും പ്രശ്നം തുടർന്നു. സ്ഥിതിഗതികൾ പെട്ടെന്ന് വഷളാവുകയും റാത്തോഡിന് മാരകമായ കുത്തേൽക്കുകയും ചെയ്തു.

സിസിടിവി ദൃശ്യങ്ങളിൽ ജയശ്രീ റാത്തോഡിനെ കത്തികൊണ്ട് പലതവണ കുത്തുന്നതായി കാണുന്നു. കൊലപാതകത്തെത്തുടർന്ന് നാല് പേരും ദത്തവാദിയിലേക്ക് രക്ഷപ്പെട്ടു.

പിന്നീട് നടത്തിയ തിരച്ചിലിൽ ജയശ്രീ, സവിത, ആകാശ് എന്നിവരെ പിടികൂടിയതായി സീനിയർ ഇൻസ്പെക്ടർ കൈലാഷ് ദേശ്മാനെ പറഞ്ഞു. അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. റാത്തോഡിൻ്റെ ഫോണിലെയും സിസിടിവിയിലെയും ദൃശ്യങ്ങൾ കേസിൽ നിർണായക തെളിവായി.

#woman #smoking #paan #shop #kills #man #staring #her #police #arrested #three

Next TV

Related Stories
#murder | അജ്മീർ പള്ളിയിലെ പുരോഹിതനെ അജ്ഞാത സംഘം അടിച്ചു​കൊന്നു

Apr 29, 2024 02:19 PM

#murder | അജ്മീർ പള്ളിയിലെ പുരോഹിതനെ അജ്ഞാത സംഘം അടിച്ചു​കൊന്നു

ഒടുവിൽ അക്രമികൾ സ്ഥലം വിട്ട​പ്പോഴാണ്, കുട്ടികൾ പള്ളിയിൽ നിന്ന് പുറത്തുകടന്ന് അയൽക്കാരെ...

Read More >>
#murder |യുവതിയെ കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഉപേക്ഷിച്ചു; ടാക്‌സി ഡ്രൈവറായ കാമുകൻ പിടിയിൽ

Apr 29, 2024 10:36 AM

#murder |യുവതിയെ കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഉപേക്ഷിച്ചു; ടാക്‌സി ഡ്രൈവറായ കാമുകൻ പിടിയിൽ

കഴിഞ്ഞ ദിവസം പ്രഭാത നടത്തത്തിന് പോയവരാണ് മൃതദേഹം ആദ്യം കണ്ടത്....

Read More >>
#murdercase | 'എങ്ങനെ പെട്ടെന്ന് കൊല്ലാം'; കാമുകിയെ കൊല്ലാൻ ​ഗൂ​ഗിളിൽ തിരഞ്ഞു, യുവാവിന് 16 വർ‍ഷം തടവുശിക്ഷ

Apr 29, 2024 07:49 AM

#murdercase | 'എങ്ങനെ പെട്ടെന്ന് കൊല്ലാം'; കാമുകിയെ കൊല്ലാൻ ​ഗൂ​ഗിളിൽ തിരഞ്ഞു, യുവാവിന് 16 വർ‍ഷം തടവുശിക്ഷ

എന്നാൽ കാമുകിയെ ആക്രമിക്കുന്നതിന് മുമ്പ് കൊല്ലുന്ന രീതിയെ കുറിച്ച് ഇയാൾ ​ഗൂ​ഗിളിൽ തിരഞ്ഞിരുന്നുവെന്ന് അന്വേഷണത്തിൽ...

Read More >>
#murder | മലയാളി ദമ്പതികളെ വീട്ടിനകത്ത് കഴുത്തറുത്ത് കൊന്നു; മരിച്ചത് സിദ്ധ ഡോക്ടറും ഭാര്യയും

Apr 29, 2024 07:16 AM

#murder | മലയാളി ദമ്പതികളെ വീട്ടിനകത്ത് കഴുത്തറുത്ത് കൊന്നു; മരിച്ചത് സിദ്ധ ഡോക്ടറും ഭാര്യയും

ആവടിയിലെ വീട്ടിൽ രാത്രിയാണ് മൃതദേഹം കണ്ടെത്തിയത്. ശിവൻ വീട്ടിൽ സിദ്ധ ക്ലിനിക്...

Read More >>
#murder | ഭാര്യയെ കൊന്നു, ഇൻഷുറൻസ് തുക കൊണ്ട് സെക്സ് ഡോൾ വാങ്ങി; കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത് വർഷങ്ങൾക്ക് ശേഷം

Apr 28, 2024 11:03 PM

#murder | ഭാര്യയെ കൊന്നു, ഇൻഷുറൻസ് തുക കൊണ്ട് സെക്സ് ഡോൾ വാങ്ങി; കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത് വർഷങ്ങൾക്ക് ശേഷം

ക്രിസ്റ്റന്റെ ലൈഫ് ഇൻഷുറൻസ് തുക ഒരു സെക്‌സ് ഡോളിനായി ഉപയോഗിക്കുന്നുവെന്ന് കേട്ട് ഞെട്ടിപ്പോയെന്നാണ് ബന്ധുക്കൾ...

Read More >>
#Murder | കൊച്ചിയില്‍ അടിപിടിക്കിടെ ഒരാള്‍ കുത്തേറ്റ് മരിച്ചു; പരുക്കേറ്റയാള്‍ ആശുപത്രിയില്‍

Apr 28, 2024 07:24 AM

#Murder | കൊച്ചിയില്‍ അടിപിടിക്കിടെ ഒരാള്‍ കുത്തേറ്റ് മരിച്ചു; പരുക്കേറ്റയാള്‍ ആശുപത്രിയില്‍

ഇതിനൊടുവിലാണ് ഇന്ന് ഒരാളുടെ മരണത്തിലേക്ക് നയിക്കുന്ന ആക്രമണമുണ്ടായിരിക്കുന്നത് എന്നാണ്...

Read More >>
Top Stories