#murder |28കാരൻ ഭാര്യയെ കുത്തിക്കൊലപ്പെടുത്തി മൃതദേഹം ഇരുന്നൂറോളം കഷണങ്ങളാക്കി; അടുക്കളയിൽ സൂക്ഷിച്ചത് ഒരാഴ്ച

#murder |28കാരൻ ഭാര്യയെ കുത്തിക്കൊലപ്പെടുത്തി മൃതദേഹം ഇരുന്നൂറോളം കഷണങ്ങളാക്കി; അടുക്കളയിൽ സൂക്ഷിച്ചത് ഒരാഴ്ച
Apr 7, 2024 11:46 AM | By Susmitha Surendran

ലണ്ടൻ: (truevisionnews.com)  യുകെയിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇരുപത്തിയെട്ടുകാരൻ, മൃതദേഹം ഇരുന്നൂറോളം കഷ്ണങ്ങളാക്കി ഒരാഴ്ച അടുക്കളയിൽ സൂക്ഷിച്ച ശേഷം നദിയിൽ ഉപേക്ഷിച്ചു.

ഭാര്യ ഹോളി ബ്രാംലിയെ (26) കൊലപ്പെടുത്തിയതായി നിക്കോളാസ് മെറ്റ്‌സൺ (28) എന്നയാളാണ് പൊലീസിനോടു സമ്മതിച്ചത്. ആഴ്ചകളോളം ആരോപണങ്ങൾ നിഷേധിച്ചതിനു ശേഷമാണ് കുറ്റസമ്മതം.

ബ്രാംലിയെ തിരഞ്ഞെത്തിയ പൊലീസ് ഉദ്യോഗസ്ഥരോട്, അവൾ കട്ടിലിനടിയിൽ ഒളിച്ചിരിക്കുകയായിരിക്കും എന്നും നിക്കോളാസ് മെറ്റ്സൺ പ്രതികരിച്ചിരുന്നു. കിടപ്പുമുറിയിൽ വച്ച് ഭാര്യയെ പലതവണ കുത്തിയ നിക്കോളാസ്, മൃതദേഹം ശുചിമുറിയിലേക്കു മാറ്റി.

പിന്നീട് ശുചിമുറിയിൽ വച്ചാണ് മൃതദേഹം കഷ്ണങ്ങളാക്കിയത്. ഇവ പ്ലാസ്റ്റിക് ബാഗുകളിലാക്കി അടുക്കളയിലെ ഫ്രിഡ്ജിൽ ഒരാഴ്ച സൂക്ഷിച്ചു.

പിന്നീട് ഇതു നീക്കം ചെയ്യാൻ ഒരു സുഹൃത്തിന് 50 പൗണ്ടും നൽകി. തനിക്ക് പണം ലഭിച്ചതായി സുഹൃത്ത് കോടതിയിൽ സമ്മതിച്ചു. നദിയിൽ പ്ലാസ്റ്റിക് ബാഗുകൾ പൊങ്ങിക്കിടക്കുന്നത് പ്രഭാത സവാരിക്ക് എത്തിയവരാണ് ആദ്യം കാണുന്നത്.

മുങ്ങൽ വിദഗ്ധർ നടത്തിയ തിരച്ചിലിൽ 234 ശരീര ഭാഗങ്ങളാണ് കണ്ടെത്തിയത്. ചില ഭാഗങ്ങൾ ഇപ്പോഴും കണ്ടെത്തിയിട്ടില്ല. തന്റെ മകൾ വിവാഹിതയായിട്ട് 16 മാസമേ ആയിട്ടുള്ളൂവെന്നും ഇത്രയും നാളും നിക്കോളാസ് മകളെ വീട്ടിലേക്ക് അയച്ചിട്ടില്ലെന്നും ബ്രാംലിയുടെ അമ്മ കോടതിയെ അറിയിച്ചു.

കൊല്ലപ്പെടുമ്പോൾ ദമ്പതികൾ വേർപിരിയലിന്റെ വക്കിലായിരുന്നു മുയലുകളെ മിക്സിയിലിട്ടും നായ്ക്കുട്ടികളെ വാഷിങ്ങ് മെഷീനിലിട്ടും നിക്കോളാസ് കൊലപ്പെടുത്തിയിരുന്നതായി പൊലീസ് കണ്ടെത്തി. കൊലപാതകം നടന്ന വീട്ടിലെ ബാത്ത് ടബ്ബിൽ രക്തത്തിൽ കുതിർന്ന ഷീറ്റുകളും വീട്ടിലുടനീളം അമോണിയയുടെയും ബ്ലീച്ചിന്റെയും ഗന്ധവും പൊലീസ് പരിശോധനയിൽ കണ്ടെത്തി.

#28yearold #man #stabbed #his #wife #death #cut #her #body #two #hundred #pieces #Kept #kitchen #week

Next TV

Related Stories
#murder | അജ്മീർ പള്ളിയിലെ പുരോഹിതനെ അജ്ഞാത സംഘം അടിച്ചു​കൊന്നു

Apr 29, 2024 02:19 PM

#murder | അജ്മീർ പള്ളിയിലെ പുരോഹിതനെ അജ്ഞാത സംഘം അടിച്ചു​കൊന്നു

ഒടുവിൽ അക്രമികൾ സ്ഥലം വിട്ട​പ്പോഴാണ്, കുട്ടികൾ പള്ളിയിൽ നിന്ന് പുറത്തുകടന്ന് അയൽക്കാരെ...

Read More >>
#murder |യുവതിയെ കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഉപേക്ഷിച്ചു; ടാക്‌സി ഡ്രൈവറായ കാമുകൻ പിടിയിൽ

Apr 29, 2024 10:36 AM

#murder |യുവതിയെ കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഉപേക്ഷിച്ചു; ടാക്‌സി ഡ്രൈവറായ കാമുകൻ പിടിയിൽ

കഴിഞ്ഞ ദിവസം പ്രഭാത നടത്തത്തിന് പോയവരാണ് മൃതദേഹം ആദ്യം കണ്ടത്....

Read More >>
#murdercase | 'എങ്ങനെ പെട്ടെന്ന് കൊല്ലാം'; കാമുകിയെ കൊല്ലാൻ ​ഗൂ​ഗിളിൽ തിരഞ്ഞു, യുവാവിന് 16 വർ‍ഷം തടവുശിക്ഷ

Apr 29, 2024 07:49 AM

#murdercase | 'എങ്ങനെ പെട്ടെന്ന് കൊല്ലാം'; കാമുകിയെ കൊല്ലാൻ ​ഗൂ​ഗിളിൽ തിരഞ്ഞു, യുവാവിന് 16 വർ‍ഷം തടവുശിക്ഷ

എന്നാൽ കാമുകിയെ ആക്രമിക്കുന്നതിന് മുമ്പ് കൊല്ലുന്ന രീതിയെ കുറിച്ച് ഇയാൾ ​ഗൂ​ഗിളിൽ തിരഞ്ഞിരുന്നുവെന്ന് അന്വേഷണത്തിൽ...

Read More >>
#murder | മലയാളി ദമ്പതികളെ വീട്ടിനകത്ത് കഴുത്തറുത്ത് കൊന്നു; മരിച്ചത് സിദ്ധ ഡോക്ടറും ഭാര്യയും

Apr 29, 2024 07:16 AM

#murder | മലയാളി ദമ്പതികളെ വീട്ടിനകത്ത് കഴുത്തറുത്ത് കൊന്നു; മരിച്ചത് സിദ്ധ ഡോക്ടറും ഭാര്യയും

ആവടിയിലെ വീട്ടിൽ രാത്രിയാണ് മൃതദേഹം കണ്ടെത്തിയത്. ശിവൻ വീട്ടിൽ സിദ്ധ ക്ലിനിക്...

Read More >>
#murder | ഭാര്യയെ കൊന്നു, ഇൻഷുറൻസ് തുക കൊണ്ട് സെക്സ് ഡോൾ വാങ്ങി; കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത് വർഷങ്ങൾക്ക് ശേഷം

Apr 28, 2024 11:03 PM

#murder | ഭാര്യയെ കൊന്നു, ഇൻഷുറൻസ് തുക കൊണ്ട് സെക്സ് ഡോൾ വാങ്ങി; കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത് വർഷങ്ങൾക്ക് ശേഷം

ക്രിസ്റ്റന്റെ ലൈഫ് ഇൻഷുറൻസ് തുക ഒരു സെക്‌സ് ഡോളിനായി ഉപയോഗിക്കുന്നുവെന്ന് കേട്ട് ഞെട്ടിപ്പോയെന്നാണ് ബന്ധുക്കൾ...

Read More >>
#Murder | കൊച്ചിയില്‍ അടിപിടിക്കിടെ ഒരാള്‍ കുത്തേറ്റ് മരിച്ചു; പരുക്കേറ്റയാള്‍ ആശുപത്രിയില്‍

Apr 28, 2024 07:24 AM

#Murder | കൊച്ചിയില്‍ അടിപിടിക്കിടെ ഒരാള്‍ കുത്തേറ്റ് മരിച്ചു; പരുക്കേറ്റയാള്‍ ആശുപത്രിയില്‍

ഇതിനൊടുവിലാണ് ഇന്ന് ഒരാളുടെ മരണത്തിലേക്ക് നയിക്കുന്ന ആക്രമണമുണ്ടായിരിക്കുന്നത് എന്നാണ്...

Read More >>
Top Stories