#birdflu |കോവിഡിനേക്കാൾ 100 മടങ്ങ് ഗുരുതരം; പക്ഷിപ്പനിയുടെ പുതിയ വകഭേദത്തെക്കുറിച്ച് മുന്നറിയിപ്പ്

#birdflu |കോവിഡിനേക്കാൾ 100 മടങ്ങ് ഗുരുതരം; പക്ഷിപ്പനിയുടെ പുതിയ വകഭേദത്തെക്കുറിച്ച് മുന്നറിയിപ്പ്
Apr 5, 2024 11:12 AM | By Susmitha Surendran

ലണ്ടൻ: (truevisionnews.com)  പക്ഷിപ്പനിയുടെ പുതിയ വകഭേദത്തെക്കുറിച്ച് ജാഗ്രത മുന്നറിയിപ്പ് നൽകി ഗവേഷകർ. കോവിഡിനേക്കാൾ 100 മടങ്ങ് ഗുരുതരമാകുന്ന രോഗാവസ്ഥയായിരിക്കും ഇതെന്നാണ് ഗവേഷകരുടെ അഭിപ്രായം.

രോഗം ബാധിക്കുന്നവരിൽ പകുതിയോളം പേർ മരണത്തിന് കീഴടങ്ങിയേക്കുമെന്നും മുന്നറിയിപ്പുണ്ട്.പക്ഷിപ്പനിയുടെ എച്ച്5 എൻ1 എന്ന വകഭേദമാണ് ആശങ്കയുയർത്തുന്നത്.

ഈ വൈറസ് ഒരു ആഗോള മഹാമാരിക്ക് കാരണമായേക്കാവുന്ന ഒരു നിർണായക പരിധിയിലേക്ക് അടുക്കുന്നതായി ബ്രിട്ടൻ ആസ്ഥാനമായ ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു.

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 2003 മുതൽ എച്ച്5 എൻ1 പക്ഷിപ്പനി കണ്ടെത്തിയ 100 പേരിൽ 52 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. 887 കേസുകളിൽ 462 പേർ മരിച്ചു.

കോവിഡിൻ്റെ നിലവിലെ മരണനിരക്ക് 0.1 ശതമാനത്തിൽ താഴെയാണ്. കോവഡിന്‍റെ തുടക്കത്തിൽ മരണനിരക്ക് 20 ശതമാനമായിരുന്നു.

മാറ്റം സംഭവിച്ച് മരണനിരക്ക് ഇതുപോലെ തുടർന്നാൽ ഇത് കോവിഡിനേക്കാൾ 100 മടങ്ങ് ഗുരുതരമായിരിക്കുമെന്ന് ഫാർമസ്യൂട്ടിക്കൽ വ്യവസായ കൺസൾട്ടന്‍റ് ജോൺ ഫുൾട്ടൺ അഭിപ്രായപ്പെടുന്നത്.

അമേരിക്കയിലെ മിഷിഗണിലെ കോഴിവളർത്തൽ കേന്ദ്രത്തിലും ടെക്‌സസിലും പക്ഷിപ്പനി പടർന്നുപിടിച്ചതിന് പിന്നാലെയാണ് പുതിയ മുന്നറിയിപ്പുകൾ വന്നിരിക്കുന്നത്.

#Researchers #warned #new #strain #bird #flu.

Next TV

Related Stories
#guavaleaf | പേരയില നിസ്സാരക്കാരനല്ല... ഹൃദയാരോഗ്യത്തിന് ഇതിലും മികച്ച ഓപ്‌ഷൻ വേറെയില്ല

Jan 19, 2025 08:03 AM

#guavaleaf | പേരയില നിസ്സാരക്കാരനല്ല... ഹൃദയാരോഗ്യത്തിന് ഇതിലും മികച്ച ഓപ്‌ഷൻ വേറെയില്ല

നിങ്ങൾക്ക് ഡയബറ്റീസ് പേടിയുണ്ടെങ്കിൽ ആ പേടി മാറ്റാനുള്ള ബെസ്റ്റ് ഓപ്ഷൻ കൂടിയാണിത്....

Read More >>
#HMPV | പുതുച്ചേരിയിൽ അഞ്ച് വയസ്സുകാരിക്ക് എച്ച്എംപിവി സ്ഥിരീകരിച്ചു

Jan 13, 2025 11:09 AM

#HMPV | പുതുച്ചേരിയിൽ അഞ്ച് വയസ്സുകാരിക്ക് എച്ച്എംപിവി സ്ഥിരീകരിച്ചു

ഭൂരിഭാഗം പേരിലും ജലദോഷം പോലെ നേരിയ അണുബാധ മാത്രമാണുണ്ടാകുകയെന്നും ലോകാരോഗ്യ സംഘടന...

Read More >>
#reels | ഉറങ്ങുന്നതിന് മുമ്പായി റീലുകൾ കാണുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് പഠനഫലം

Jan 12, 2025 01:01 PM

#reels | ഉറങ്ങുന്നതിന് മുമ്പായി റീലുകൾ കാണുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് പഠനഫലം

ഡിജിറ്റൽ ഹെൽത്ത് എന്ന യുറോപ്യൻ ഹേർട്ട് ജേണലിൽ പഠനഫലം പ്രസിദ്ധീകരിക്കുകയും...

Read More >>
#health | മുഖത്ത് കറുത്ത പാടുകൾ ഉണ്ടോ? വിഷമിക്കേണ്ട, അകറ്റാൻ പൊടികൈകൾ ഇതാ

Jan 10, 2025 11:27 AM

#health | മുഖത്ത് കറുത്ത പാടുകൾ ഉണ്ടോ? വിഷമിക്കേണ്ട, അകറ്റാൻ പൊടികൈകൾ ഇതാ

കറ്റാർവാഴ ജെല്‍ മുഖത്തെ കറുത്ത പാടുകളെ അകറ്റാൻ വളരെ പ്രയോജനകരമാണ്....

Read More >>
#dandruff | താരനും തലമുടി കൊഴിച്ചിലുമല്ലേ..? എന്നാൽ അത് എളുപ്പം അകറ്റാം; പരീക്ഷിക്കാം ഈ പൊടിക്കൈകള്‍...

Jan 10, 2025 09:32 AM

#dandruff | താരനും തലമുടി കൊഴിച്ചിലുമല്ലേ..? എന്നാൽ അത് എളുപ്പം അകറ്റാം; പരീക്ഷിക്കാം ഈ പൊടിക്കൈകള്‍...

കേശ സംരക്ഷണത്തില്‍ കുറച്ചധികം ശ്രദ്ധിച്ചാല്‍ തന്നെ താരനെ തടയാന്‍ സാധിക്കും. താരനകറ്റാൻ സഹായിക്കുന്ന ചില പൊടികൈകൾ ഒന്ന്...

Read More >>
#hmpv | എച്ച്.എം.പി.വി.: മഹാരാഷ്ട്രയിൽ ആരോഗ്യവകുപ്പിന്റെ ജാഗ്രതാനിർദ്ദേശം

Jan 7, 2025 08:50 AM

#hmpv | എച്ച്.എം.പി.വി.: മഹാരാഷ്ട്രയിൽ ആരോഗ്യവകുപ്പിന്റെ ജാഗ്രതാനിർദ്ദേശം

ആവശ്യമായ മുൻകരുതലുകൾ നടപ്പാക്കുമെന്നും ജനം പരിഭ്രാന്തരാകേണ്ടതില്ലെന്നും സംസ്ഥാനത്ത് എച്ച്.എം.പി.വി. കേസുകളൊന്നും റിപ്പോർട്ട്...

Read More >>
Top Stories