#whatsapp |സ്റ്റാറ്റസിൽ സുഹൃത്തിനെ ടാ​ഗ് ചെയ്യാം; മാറ്റത്തിനൊരുങ്ങി വാട്സ്ആപ്പ്

#whatsapp |സ്റ്റാറ്റസിൽ സുഹൃത്തിനെ ടാ​ഗ് ചെയ്യാം; മാറ്റത്തിനൊരുങ്ങി വാട്സ്ആപ്പ്
Apr 4, 2024 11:40 AM | By Susmitha Surendran

(truevisionnews.com)    ഏറ്റവും കൂടുതൽ ആളുകൾ ഉപയോ​ഗിക്കുന്ന മെസേജിങ് ആപ്പാണ് മെറ്റയുടെ കീഴിലുള്ള വാട്സ്ആപ്പ്. ഫീച്ചറുകൾ കൊണ്ട് ഉപഭോക്താക്കളെ അതിശയിപ്പിക്കാനും സംതൃപ്തി നൽകാനും വാട്സ്ആപ്പിന് കഴിഞ്ഞിട്ടുണ്ട്.

നിരവധി മാറ്റങ്ങൾ ഇതിനോടകം വാട്സ്ആപ്പിൽ മെറ്റ എത്തിച്ചു കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷം ഇത്തരത്തിൽ നിരവധി മാറ്റങ്ങൾ വാട്സ്ആപ്പിൽ നടപ്പിലാക്കിയിരുന്നു. ഇത് ഈ വർഷവും തുടരും എന്നാണ് റിപ്പോർട്ടുകൾ.

ഇപ്പോൾ ഒരു പുതിയ അപ്ഡേറ്റ് എത്തിക്കാനൊരുങ്ങുകയാണ് വാട്സ്ആപ്പ്. സ്റ്റാറ്റിസിലാണ് പുതിയ അപ്ഡേഷൻ എത്തിക്കുന്നത്. ഇൻസ്റ്റാ​ഗ്രാമിൽ സ്റ്റോറിയിൽ സുഹൃത്തുക്കളെ ​ടാ​ഗ് ചെയ്യുന്നപോലെ വാട്സ്ആപ്പ് സ്റ്റാറ്റസിലും ഈ ഫീച്ചർ എത്തിക്കാനാണ് മെറ്റയുടെ നീക്കം.

ഉപയോക്താക്കൾക്ക് അവരുടെ സ്റ്റാറ്റസ് അപ്‌ഡേറ്റുകളിൽ മറ്റുള്ളവരെ സ്വകാര്യമായി ടാഗ് ചെയ്തുകൊണ്ട് സംവദിക്കാൻ കഴിയുന്ന ഒരു പുതിയ ഫീച്ചറാണ് എത്തിക്കുക.

ഈ ഫീച്ചർ എത്തുന്നതോടെ സ്റ്റാറ്റസുകളിൽ നിങ്ങൾക്ക് ഇഷ്ടമുള്ളവരെ ടാ​ഗ് ചെയ്യാൻ കഴിയും. എന്നാൽ ഇത് മാറ്റാർക്കും കാണാൻ കഴിയില്ല.

നിങ്ങൾ ടാ​ഗ് ചെയ്തിരിക്കുന്ന ആൾക്ക് മാത്രമാണ് ഇത് കാണാൻ കഴിയുക. സ്റ്റാറ്റസ് അപ്ഡേറ്റിൽ മറ്റുചില ഫീച്ചറുകളും വാട്സ്ആപ്പ് എത്തിക്കും.

ഇപ്പോഴുള്ള 30 സെക്കൻഡ‍് ദൈർഘ്യം ഒരു മിനിറ്റാക്കി ഉയർത്താനുള്ള നീക്കത്തിലാണ് മെറ്റ. അധികം വൈകാതെ വാട്സ്ആപ്പ് സ്റ്റാറ്റസ് ആയി ലൈവ് വീഡിയോ അപ്ലോഡ് ചെയ്യാൻ സാധിക്കുന്ന ഫീച്ചർ എത്തും.

നിലവിൽ ടെക്സ്റ്റ്, ഇമേജ്, വീഡിയോ എന്നിവയാണ് വാട്സ്ആപ്പിൽ സ്റ്റാറ്റസായി അപ്ലോഡ് ചെയ്യാൻ സാധിക്കുന്നത്. പുതിയ ഫീച്ചർ എത്തുന്നതോടെ സ്റ്റാറ്റസ് ഇനി ലൈവ് ആക്കാൻ സാധിക്കും.

#You #tag #your #friend #status #WhatsApp #ready #change

Next TV

Related Stories
#WhatsApp | വന്‍ അപ്‌ഡേറ്റുമായി വാട്‌സ്‌ആപ്പ്: ദൈർഘ്യമേറിയ വോയ്‌സ് നോട്ടും സ്റ്റാറ്റസാക്കാം; ഇതിനായി ചെയ്യേണ്ടത്

May 29, 2024 08:22 PM

#WhatsApp | വന്‍ അപ്‌ഡേറ്റുമായി വാട്‌സ്‌ആപ്പ്: ദൈർഘ്യമേറിയ വോയ്‌സ് നോട്ടും സ്റ്റാറ്റസാക്കാം; ഇതിനായി ചെയ്യേണ്ടത്

മെസേജ് അയയ്ക്കുന്നതിനൊപ്പം വീഡിയോ – ഓഡിയോ കോളുകൾക്ക് വേണ്ടിയും ലക്ഷക്കണക്കിനാളുകൾ വാട്‌സ്‌ആപ്പ്...

Read More >>
#youtube | ഇനി പാട്ടിന്‍റെ വരികള്‍ അറിയണ്ട, ഒന്നു മൂളിയാല്‍ മതി യുട്യൂബ് കണ്ടുപിടിച്ചുതരും

May 29, 2024 12:09 PM

#youtube | ഇനി പാട്ടിന്‍റെ വരികള്‍ അറിയണ്ട, ഒന്നു മൂളിയാല്‍ മതി യുട്യൂബ് കണ്ടുപിടിച്ചുതരും

ഗൂഗിള്‍ അസിസ്റ്റന്‍റില്‍ നേരത്തെ ലഭ്യമായ ഫീച്ചറാണ് യുട്യൂബ് മ്യൂസികിലൂടെ...

Read More >>
#whatsapp |'വാട്ട്സ്ആപ്പ് രാത്രിയിൽ ഡാറ്റകൾ ചോർത്തുന്നു'; മെറ്റക്കെതിരെ ഗുരുതര ആരോപണവുമായി ഇലോണ്‍ മസ്‌ക്

May 25, 2024 11:57 AM

#whatsapp |'വാട്ട്സ്ആപ്പ് രാത്രിയിൽ ഡാറ്റകൾ ചോർത്തുന്നു'; മെറ്റക്കെതിരെ ഗുരുതര ആരോപണവുമായി ഇലോണ്‍ മസ്‌ക്

ഇത് ഉപയോഗിക്കുന്നവർ കരുതുന്നത് അവർ സുരക്ഷിതരാണെന്നാണെന്നും എന്നാൽ യാഥാർത്ഥ്യം മറ്റൊന്നാണെന്നും മസ്ക്...

Read More >>
#nothing  | പുതിയ അപ്ഡേഷനൊരുങ്ങി നത്തിങ്;എല്ലാ ഹെഡ്‌സെറ്റുകളിലും ഓപ്പണ്‍ എഐയുടെ ചാറ്റ് ജിപിടി സംവിധാനം

May 15, 2024 08:34 PM

#nothing | പുതിയ അപ്ഡേഷനൊരുങ്ങി നത്തിങ്;എല്ലാ ഹെഡ്‌സെറ്റുകളിലും ഓപ്പണ്‍ എഐയുടെ ചാറ്റ് ജിപിടി സംവിധാനം

സവിശേഷമായ രൂപകല്‍പനയിലുള്ള നത്തിങ്ങിന്റെ ഉല്പന്നങ്ങള്‍ വിപണിയില്‍...

Read More >>
#whatsapp | ഇനി മെയിൻ സ്ക്രീനിലേക്ക് പോകാതെ കോളുകൾ മാനേജ് ചെയ്യാം, പുതിയ അപ്ഡേറ്റുമായി വാട്സ് ആപ്

May 11, 2024 04:53 PM

#whatsapp | ഇനി മെയിൻ സ്ക്രീനിലേക്ക് പോകാതെ കോളുകൾ മാനേജ് ചെയ്യാം, പുതിയ അപ്ഡേറ്റുമായി വാട്സ് ആപ്

ഗൂഗിൾ ഡയലറിനും ട്രൂകോളറിനും വെല്ലുവിളി ഉയർത്തുന്നതായിരിക്കും വാട്ട്സാപ്പിന്റെ പുതിയ ഫീച്ചർ....

Read More >>
#Google |ലിങ്കുകള്‍ തുറക്കാതെ തന്നെ ഷെയര്‍ ചെയ്യാം'; 'എളുപ്പമാര്‍ഗം' അവതരിപ്പിച്ച് ഗൂഗിള്‍

May 11, 2024 04:37 PM

#Google |ലിങ്കുകള്‍ തുറക്കാതെ തന്നെ ഷെയര്‍ ചെയ്യാം'; 'എളുപ്പമാര്‍ഗം' അവതരിപ്പിച്ച് ഗൂഗിള്‍

ഏതെങ്കിലും ലിങ്കിന് മേല്‍ ലോങ് പ്രസ് ചെയ്താല്‍ ഷെയര്‍ ഓപ്ഷന്‍ ലഭിക്കും. ഇവിടെ നിന്ന് ലിങ്കുകള്‍ കോപ്പി ചെയ്യുകയോ ഷെയര്‍ ചെയ്യുകയോ...

Read More >>
Top Stories