#OnlineFraud | ഓൺലൈൻ തട്ടിപ്പ്; ട്രെയിൻ ടിക്കറ്റ് റദ്ദാക്കുന്നതിന്‌ ഗൂഗിളിൽ സെർച്ച് ചെയ്ത കണ്ണൂർ സ്വദേശിക്ക് നഷ്ടമായത് 2.44 ലക്ഷം

#OnlineFraud | ഓൺലൈൻ തട്ടിപ്പ്; ട്രെയിൻ ടിക്കറ്റ് റദ്ദാക്കുന്നതിന്‌ ഗൂഗിളിൽ സെർച്ച് ചെയ്ത കണ്ണൂർ സ്വദേശിക്ക് നഷ്ടമായത് 2.44 ലക്ഷം
Apr 3, 2024 04:16 PM | By Athira V

കണ്ണൂർ : ( www.truevisionnews.com ) ഓൺലൈൻ തട്ടിപ്പ് വ്യാപകം. കണ്ണൂരിൽ മൂന്ന് പേർ തട്ടിപ്പിനിരയായി. ട്രെയിൻ ടിക്കറ്റ് റദ്ദാക്കുന്നതിന്‌ ഗൂഗിളിൽ സെർച്ച് ചെയ്ത് കസ്റ്റമർ കെയർ നമ്പറിൽ വിളിച്ച തോട്ടട സ്വദേശിക്ക് 2,44,075 രൂപ നഷ്ടപ്പെട്ടു.

കസ്റ്റമർ കെയറിൽനിന്ന് നൽകിയ വാട്സാപ്പ് ലിങ്കിൽ പ്രവേശിച്ച് ബാങ്ക് അക്കൗണ്ട് വിവരങ്ങളും എടിഎം കാർഡ് നമ്പറും നൽകിയതോടെയാണ് അക്കൗണ്ടിൽനിന്ന്‌ പണം നഷ്ടമായത്.

മറ്റൊരു പരാതിയിൽ വാരം സ്വദേശിക്ക് 21,000 രൂപ നഷ്ടപ്പെട്ടു. പരാതിക്കാരനറിയാതെയാണ് അക്കൗണ്ടിൽനിന്ന്‌ പണം നഷ്ടമായത്.

പണം നഷ്ടപ്പെട്ടതിന്റെ തലേദിവസം എസ്ബിഐ ക്രെഡിറ്റ് കാർഡ് പുതുക്കുന്നതിന്‌ ഫോൺ വന്നിരുന്നുവെന്നും അവർ നൽകിയ ലിങ്കിൽ ക്ലിക്ക് ചെയ്തിരുന്നു എന്നും പരാതിക്കാരൻ അറിയിച്ചു.

ഇൻസ്റ്റഗ്രാമിൽ പരസ്യം കണ്ട് വസ്‌ത്രം ഓർഡർ ചെയ്ത പാനൂർ സ്വദേശിക്കും പണം നഷ്ടമായി. 5,500 രൂപയാണ് അയച്ചുകൊടുത്തത്. വസ്‌ത്രം ഇതുവരെയും ലഭിക്കാത്തതിനാൽ പൊലീസിൽ പരാതി നൽകുകയായിരുന്നു.

#Online #Fraud #Kannur #resident #lost #2.44 #lakhs #after #searching #Google #cancel #train #ticket

Next TV

Related Stories
#accident | ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം: പരിക്കേറ്റയാൾ മരിച്ചു

Sep 12, 2024 12:11 PM

#accident | ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം: പരിക്കേറ്റയാൾ മരിച്ചു

ചെങ്ങോട്ടുകാവിൽ ചൊവ്വാഴ്ച വൈകീട്ട് ബസും ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം....

Read More >>
#moneyfraud | വടകര ബാങ്ക് ഓഫ് മഹാരാഷ്ട്ര സ്വർണ തട്ടിപ്പ്; ഒന്നേ മുക്കാൽ കിലോ സ്വർണം കൂടി പോലീസ് കണ്ടെടുത്തു

Sep 12, 2024 12:00 PM

#moneyfraud | വടകര ബാങ്ക് ഓഫ് മഹാരാഷ്ട്ര സ്വർണ തട്ടിപ്പ്; ഒന്നേ മുക്കാൽ കിലോ സ്വർണം കൂടി പോലീസ് കണ്ടെടുത്തു

പ്രതിക്ക് തിരുപ്പൂരിൽ സ്വർണം പണയം വെക്കാൻ സഹായം നൽകിയ കാർത്തിക് എന്നയാളെ കണ്ടെത്താൻ ഇതേവരെ...

Read More >>
#goldrate |  ആശ്വാസം.... സംസ്ഥാനത്ത് നാല് ദിവസങ്ങൾക്ക് ശേഷം  സ്വർണവില കുറഞ്ഞു

Sep 12, 2024 11:59 AM

#goldrate | ആശ്വാസം.... സംസ്ഥാനത്ത് നാല് ദിവസങ്ങൾക്ക് ശേഷം സ്വർണവില കുറഞ്ഞു

ഇന്നലെ പവന് 280 രൂപയാണ് ഉയർന്നത്. ഒരു മാസത്തിനുള്ളിലെ ഏറ്റവും ഉയർന്ന നിലയാണ് ഇന്നലെ വ്യാപാരം നടന്നത്....

Read More >>
#arrest | ഒരു കോടി രൂപയുടെ കള്ളപ്പണം പിടികൂടി; പിടികൂടിയവയിൽ വിദേശ കറൻസിയും, അറസ്റ്റ്

Sep 12, 2024 11:34 AM

#arrest | ഒരു കോടി രൂപയുടെ കള്ളപ്പണം പിടികൂടി; പിടികൂടിയവയിൽ വിദേശ കറൻസിയും, അറസ്റ്റ്

വിദേശ കാൻസികളും പിടികൂടിയിട്ടുണ്ട്. ഇന്ന് രാവിലെ 6.45നാണ്...

Read More >>
#MVGovindan | സര്‍ക്കാരിലോ സിപിഎമ്മിലോ പ്രതിസന്ധിയില്ല; ഉന്നയിക്കപ്പെട്ട എല്ലാ ആരോപണങ്ങളിലും അന്വേഷണം നടക്കുന്നു- എം വി ഗോവിന്ദന്‍

Sep 12, 2024 11:27 AM

#MVGovindan | സര്‍ക്കാരിലോ സിപിഎമ്മിലോ പ്രതിസന്ധിയില്ല; ഉന്നയിക്കപ്പെട്ട എല്ലാ ആരോപണങ്ങളിലും അന്വേഷണം നടക്കുന്നു- എം വി ഗോവിന്ദന്‍

സർക്കാർ ആരെയും സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിരുന്നു. എഡിജിപിയെ മാറ്റാതെ അന്വേഷണം നടത്തുന്നതിൽ...

Read More >>
Top Stories