#crime |വിവാഹഭ്യർത്ഥന നിരസിച്ചു; സുഹൃത്തിനെ നടുറോഡിലിട്ട് കുത്തിക്കൊന്നു, ശേഷം സ്റ്റേഷനിൽ കീഴടങ്ങി യുവാവ്

#crime |വിവാഹഭ്യർത്ഥന നിരസിച്ചു; സുഹൃത്തിനെ നടുറോഡിലിട്ട് കുത്തിക്കൊന്നു, ശേഷം സ്റ്റേഷനിൽ കീഴടങ്ങി യുവാവ്
Apr 3, 2024 02:04 PM | By Susmitha Surendran

ബെം​ഗളൂരു: (truevisionnews.com)   വിവാഹഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് യുവതിയെ യുവാവ് നടുറോഡിലിട്ട് കുത്തിക്കൊന്നു. ബംഗളൂരുവിലെ ജയനഗർ സ്വദേശിയായ ഗിരീഷ് പശ്ചിമ ബംഗാൾ സ്വദേശിനിയായ ഫരീദ ഖാത്തൂൺ എന്ന യുവതിയെയാണ് കൊലപ്പെടുത്തിയത്.

35 കാരനായ ക്യാബ് ഡ്രൈവറായ ഇയാൾ നിരവധി തവണയാണ് യുവതിയെ കത്തി കൊണ്ട് കുത്തിയത്. ബെം​ഗളൂരുവിലാണ് ഞെട്ടിപ്പിക്കുന്ന ഈ സംഭവമുണ്ടായത്. പിന്നീട് പൊലീസ് സ്‌റ്റേഷനിലെത്തി ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു.

ശനിയാഴ്ച വൈകുന്നേരം ബെം​ഗളൂരുവിലെ ശാലിനി ഗ്രൗണ്ട് പരിസരത്താണ് സംഭവം. നഗരത്തിലെ ജോലിക്കാരിയായ യുവതി മാർച്ച് 26 നാണ് തൻ്റെ പെൺമക്കളോടൊപ്പം പശ്ചിമ ബംഗാളിൽ നിന്ന് ബെംഗളൂരുവിലേക്ക് മടങ്ങിയത്.

ഇരുവരും സൗഹൃദത്തിലായിരുന്നു. തുടർന്ന് കഴിഞ്ഞ ഒന്നാം തിയ്യതി ഇരുവരും ഗിരീഷിൻ്റെ ജന്മദിനവും ആഘോഷിച്ചു. എന്നാൽ പിന്നീട് ബെം​ഗളൂരുവിലെ ശാലിനി ഗ്രൗണ്ടിൽ വെച്ച് ഗിരീഷ് ഫരീദയോട് വിവാഹാഭ്യർത്ഥന നടത്തിയെങ്കിലും അവൾ നിരസിക്കുകയായിരുന്നു.

ഇതിൽ രോഷാകുലനായ ഗിരീഷ് യുവതിയെ ആക്രമിക്കുകയായിരുന്നു. യുവതിയെ കത്തി കൊണ്ട് ഒന്നിലധികം തവണ കുത്തുകയും കൊലപ്പെടുത്തുകയും ചെയ്തു. പിന്നീട് ഇയാൾ ജയനഗർ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

സംഭവ സ്ഥലത്തെത്തിയ പൊലീസ് യുവതിയുടെ മൃതദേഹം കണ്ടെടുത്തു. യുവതിയുടെ ശരീരത്തിൽ നിരവധി തവണ കുത്തേറ്റ മുറിവുകളുണ്ട്. കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

ഗിരീഷും ഫരീദയും കഴിഞ്ഞ 10 വർഷമായി പരസ്‌പരം അറിയാമെന്നും അവർ തമ്മിൽ അടുപ്പത്തിലാണെന്നും ഡിസിപി പറഞ്ഞു. നേരത്തെ തന്നെ വിവാഹം കഴിക്കാൻ അയാൾ യുവതിയോട് ആവശ്യപ്പെട്ടിരുന്നു.

എന്നാൽ യുവതി നിരസിക്കുകയായിരുന്നു. ഇത് കാരണം ഇവർ തമ്മിൽ പതിവായി വഴക്ക് ഉണ്ടാകാറുണ്ടെന്നും പൊലീസ് പറഞ്ഞു. സംഭവം നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്ന ഒരു പഴക്കച്ചവടക്കാരനിൽ നിന്നും മറ്റ് ആളുകളിൽ നിന്നും മൊഴിയെടുത്ത് വരികയാണ്.

കൊലപാതകത്തിന് പിന്നിൽ മറ്റെന്തെങ്കിലും ഉദ്ദേശ്യമുണ്ടോയെന്നും അന്വേഷിച്ച് വരികയാണെന്നും ഡിസിപി കൂട്ടിച്ചേർത്തു.

#After #rejecting #marriage #proposal #youngman #stabbed #youngwoman #death #middle #road.

Next TV

Related Stories
#murder | ബന്ധുവുമായി പ്രണയം, ഭര്‍തൃമതിയായ മകളെ അച്ഛന്‍ വെട്ടിക്കൊന്നു

May 1, 2024 12:59 PM

#murder | ബന്ധുവുമായി പ്രണയം, ഭര്‍തൃമതിയായ മകളെ അച്ഛന്‍ വെട്ടിക്കൊന്നു

മാരിയപ്പന്‍ പലതവണ ആവശ്യപ്പെട്ടിട്ടും മകള്‍ ഈ ബന്ധത്തില്‍നിന്ന്...

Read More >>
#murder |  പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനെച്ചൊല്ലി അമ്മയും മകളും തമ്മില്‍ വഴക്ക്; അമ്മയുടെ കുത്തേറ്റ് 19കാരി മരിച്ചു

May 1, 2024 08:56 AM

#murder | പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനെച്ചൊല്ലി അമ്മയും മകളും തമ്മില്‍ വഴക്ക്; അമ്മയുടെ കുത്തേറ്റ് 19കാരി മരിച്ചു

അമ്മ മകളെ കഴുത്തിലും വയറിലും മൂന്ന് തവണ കുത്തിയപ്പോൾ മകൾ അമ്മയെ നാല് തവണ...

Read More >>
#murder |മദ്യപാനത്തിനിടെ പണത്തെ ചൊല്ലി തർക്കം; യുവാവിനെ ബന്ധു അടിച്ചുകൊന്നു

Apr 30, 2024 07:19 PM

#murder |മദ്യപാനത്തിനിടെ പണത്തെ ചൊല്ലി തർക്കം; യുവാവിനെ ബന്ധു അടിച്ചുകൊന്നു

ഇരുവരും കടയിലിരുന്ന് മദ്യപിക്കുന്നതിനിടെ പണത്തെ ചൊല്ലി തർക്കമുണ്ടാകുകയും കൊലപാതകത്തിൽ...

Read More >>
#Murder | തന്തൂരി ചിക്കന്‍റെ തുകയെ ചൊല്ലി തർക്കം; അഞ്ചംഗ സംഘം 30-കാരനെ കൊലപ്പെടുത്തി

Apr 30, 2024 11:14 AM

#Murder | തന്തൂരി ചിക്കന്‍റെ തുകയെ ചൊല്ലി തർക്കം; അഞ്ചംഗ സംഘം 30-കാരനെ കൊലപ്പെടുത്തി

അഞ്ച് പേർ ചേർന്ന് അക്ഷയിനെയും ആകാശിനെയും ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയും വയറ്റിൽ...

Read More >>
#murder | അജ്മീർ പള്ളിയിലെ പുരോഹിതനെ അജ്ഞാത സംഘം അടിച്ചു​കൊന്നു

Apr 29, 2024 02:19 PM

#murder | അജ്മീർ പള്ളിയിലെ പുരോഹിതനെ അജ്ഞാത സംഘം അടിച്ചു​കൊന്നു

ഒടുവിൽ അക്രമികൾ സ്ഥലം വിട്ട​പ്പോഴാണ്, കുട്ടികൾ പള്ളിയിൽ നിന്ന് പുറത്തുകടന്ന് അയൽക്കാരെ...

Read More >>
#murder |യുവതിയെ കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഉപേക്ഷിച്ചു; ടാക്‌സി ഡ്രൈവറായ കാമുകൻ പിടിയിൽ

Apr 29, 2024 10:36 AM

#murder |യുവതിയെ കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഉപേക്ഷിച്ചു; ടാക്‌സി ഡ്രൈവറായ കാമുകൻ പിടിയിൽ

കഴിഞ്ഞ ദിവസം പ്രഭാത നടത്തത്തിന് പോയവരാണ് മൃതദേഹം ആദ്യം കണ്ടത്....

Read More >>
Top Stories