#murder |അർധരാത്രി കാമുകിയെ കാണാനെത്തിയ യുവാവിനെ അടിച്ചുകൊന്നു; മുറിയിൽ പൂട്ടിയിട്ട് മർദ്ദിച്ചത് രണ്ടുമണിക്കൂർ

#murder |അർധരാത്രി കാമുകിയെ കാണാനെത്തിയ യുവാവിനെ അടിച്ചുകൊന്നു; മുറിയിൽ പൂട്ടിയിട്ട് മർദ്ദിച്ചത് രണ്ടുമണിക്കൂർ
Apr 3, 2024 01:06 PM | By Susmitha Surendran

സൂറത്ത് (ഗുജറാത്ത്): (truevisionnews.com)   അര്‍ധരാത്രി കാമുകിയെ കാണാനെത്തിയ യുവാവിനെ കാമുകിയുടെ ബന്ധുക്കള്‍ മർദ്ദിച്ച് കൊലപ്പെടുത്തി.

സൂറത്തിലെ വജ്രാഭരണ നിര്‍മാണ തൊഴിലാളിയായ മെഹുല്‍ സോളാങ്കി(23)യെയാണ് കാമുകിയുടെ സഹോദരനും ബന്ധുക്കളും ചേര്‍ന്ന് കൊലപ്പെടുത്തിയത്. തിങ്കളാഴ്ച പുലര്‍ച്ചെയോടെയായിരുന്നു സംഭവം.

മെഹുല്‍ സോളാങ്കിയും 21-കാരിയും തമ്മില്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി പ്രണയത്തിലാണ്. കഴിഞ്ഞദിവസം യുവതി അമ്മാവന്റെ വീട്ടില്‍ താമസിക്കാനെത്തി. അമ്മാവന്റെ മകള്‍ വീട്ടില്‍ ഒറ്റയ്ക്കായതിനാല്‍ കൂട്ടുനില്‍ക്കാനാണ് യുവതി ഇവിടെയെത്തിയത്.

തുടര്‍ന്ന് അര്‍ധരാത്രിയോടെ കാമുകനെ ഫോണില്‍ വിളിച്ച് ഇവിടേക്ക് വരാന്‍ ആവശ്യപ്പെട്ടു. അര്‍ധരാത്രി ഒന്നരയോടെയാണ് മെഹുല്‍ സോളാങ്കി വീട്ടിലെത്തിയത്.

എന്നാല്‍, യുവതിയുടെ സഹോദരനായ ശക്തി ബാരിയ ഇക്കാര്യമറിഞ്ഞു. അമ്മാവനായ മഹിപാത്തിനെയും ബന്ധുവായ ഗോഹിലിനെയും ഇയാള്‍ വിവരമറിയിച്ചു. തുടര്‍ന്ന് അര്‍ധരാത്രി രണ്ടുമണിയോടെ മൂവരും വീട്ടിനുള്ളില്‍ കയറി യുവാവിനെ മർദ്ദിക്കുകയായിരുന്നു.

ഏകദേശം രണ്ടുമണിക്കൂറോളം യുവാവിനെ മുറിയില്‍ പൂട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചെന്നാണ് പോലീസ് പറയുന്നത്. ബെല്‍റ്റ് കൊണ്ടും കയറുകൊണ്ടും നിരന്തരം അടിച്ചു.

ഒടുവില്‍ പുലര്‍ച്ചെ നാലരയോടെ 21-കാരി യുവാവിന്റെ സുഹൃത്തുക്കളെ വിളിച്ച് വിവരമറിയിച്ചു. സുഹൃത്തുക്കള്‍ സംഭവസ്ഥലത്ത് എത്തിയതോടെയാണ് പ്രതികള്‍ മർദ്ദനം നിര്‍ത്തിയത്.

ഗുരുതരമായി പരിക്കേറ്റനിലയിലാണ് മെഹുലിനെ പ്രതികള്‍ സുഹൃത്തുക്കള്‍ക്ക് കൈമാറിയത്. ശരീരമാസകലം മർദ്ദനമേറ്റ പാടുകളും ഉണ്ടായിരുന്നു. തുടര്‍ന്ന് യുവാവിനെ സുഹൃത്തുക്കള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നതായി ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു.

മെഹുലിന്റെ സഹോദരന്റെ പരാതിയില്‍ യുവതിയുടെ ബന്ധുക്കള്‍ക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

#youngman #who #came #meet #his #girlfriend #middle #night #beaten #death #his #girlfriend's #relatives.

Next TV

Related Stories
#murder | ബന്ധുവുമായി പ്രണയം, ഭര്‍തൃമതിയായ മകളെ അച്ഛന്‍ വെട്ടിക്കൊന്നു

May 1, 2024 12:59 PM

#murder | ബന്ധുവുമായി പ്രണയം, ഭര്‍തൃമതിയായ മകളെ അച്ഛന്‍ വെട്ടിക്കൊന്നു

മാരിയപ്പന്‍ പലതവണ ആവശ്യപ്പെട്ടിട്ടും മകള്‍ ഈ ബന്ധത്തില്‍നിന്ന്...

Read More >>
#murder |  പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനെച്ചൊല്ലി അമ്മയും മകളും തമ്മില്‍ വഴക്ക്; അമ്മയുടെ കുത്തേറ്റ് 19കാരി മരിച്ചു

May 1, 2024 08:56 AM

#murder | പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനെച്ചൊല്ലി അമ്മയും മകളും തമ്മില്‍ വഴക്ക്; അമ്മയുടെ കുത്തേറ്റ് 19കാരി മരിച്ചു

അമ്മ മകളെ കഴുത്തിലും വയറിലും മൂന്ന് തവണ കുത്തിയപ്പോൾ മകൾ അമ്മയെ നാല് തവണ...

Read More >>
#murder |മദ്യപാനത്തിനിടെ പണത്തെ ചൊല്ലി തർക്കം; യുവാവിനെ ബന്ധു അടിച്ചുകൊന്നു

Apr 30, 2024 07:19 PM

#murder |മദ്യപാനത്തിനിടെ പണത്തെ ചൊല്ലി തർക്കം; യുവാവിനെ ബന്ധു അടിച്ചുകൊന്നു

ഇരുവരും കടയിലിരുന്ന് മദ്യപിക്കുന്നതിനിടെ പണത്തെ ചൊല്ലി തർക്കമുണ്ടാകുകയും കൊലപാതകത്തിൽ...

Read More >>
#Murder | തന്തൂരി ചിക്കന്‍റെ തുകയെ ചൊല്ലി തർക്കം; അഞ്ചംഗ സംഘം 30-കാരനെ കൊലപ്പെടുത്തി

Apr 30, 2024 11:14 AM

#Murder | തന്തൂരി ചിക്കന്‍റെ തുകയെ ചൊല്ലി തർക്കം; അഞ്ചംഗ സംഘം 30-കാരനെ കൊലപ്പെടുത്തി

അഞ്ച് പേർ ചേർന്ന് അക്ഷയിനെയും ആകാശിനെയും ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയും വയറ്റിൽ...

Read More >>
#murder | അജ്മീർ പള്ളിയിലെ പുരോഹിതനെ അജ്ഞാത സംഘം അടിച്ചു​കൊന്നു

Apr 29, 2024 02:19 PM

#murder | അജ്മീർ പള്ളിയിലെ പുരോഹിതനെ അജ്ഞാത സംഘം അടിച്ചു​കൊന്നു

ഒടുവിൽ അക്രമികൾ സ്ഥലം വിട്ട​പ്പോഴാണ്, കുട്ടികൾ പള്ളിയിൽ നിന്ന് പുറത്തുകടന്ന് അയൽക്കാരെ...

Read More >>
#murder |യുവതിയെ കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഉപേക്ഷിച്ചു; ടാക്‌സി ഡ്രൈവറായ കാമുകൻ പിടിയിൽ

Apr 29, 2024 10:36 AM

#murder |യുവതിയെ കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഉപേക്ഷിച്ചു; ടാക്‌സി ഡ്രൈവറായ കാമുകൻ പിടിയിൽ

കഴിഞ്ഞ ദിവസം പ്രഭാത നടത്തത്തിന് പോയവരാണ് മൃതദേഹം ആദ്യം കണ്ടത്....

Read More >>
Top Stories