#founddead|ദമ്പതിമാരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹങ്ങൾ കട്ടിലിൽ

#founddead|ദമ്പതിമാരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹങ്ങൾ കട്ടിലിൽ
Apr 3, 2024 06:23 AM | By Susmitha Surendran

തൃശ്ശൂർ: (truevisionnews.com) തളിക്കുളം ഹാഷ്മി നഗറില്‍ ദമ്പതിമാരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

നൂല്‍പാടത്ത് അബ്ദുള്‍ ഖാദര്‍(85), ഭാര്യ ഫാത്തിമ ബീവി(66) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ചൊവ്വാഴ്ച രാവിലെ മുതല്‍ വീട് അടഞ്ഞ് കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സമീപവാസികള്‍ വൈകീട്ട് വീടിന്‍റെ ജനല്‍ തുറന്ന് നോക്കിയപ്പോഴാണ് ഇരുവരും മുറിയിലെ കട്ടിലില്‍ മരിച്ച് കിടക്കുന്നതായി കണ്ടത്.

വാടാനപ്പള്ളി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അബ്ദുൾ ഖാദറിൻ്റെ ആദ്യഭാര്യ: ആമിനുമ്മ. മക്കള്‍: അബുസു, മജീദ്, കുല്‍സു, സുഹറ, പരേതനായ മനാഫ്. മരുമക്കള്‍: റസിയ,ഹസീന, അലി, യൂസഫ്, പരേതനായ മക്കാർ.

#couple #found #dead #inside #house.

Next TV

Related Stories
Top Stories










Entertainment News