#complaint |ചില്ലറ നൽകാത്തതിനെ തുടർന്ന് തർക്കം; വയോധികനെ ബസിൽ നിന്ന് ചവിട്ടി വീഴ്ത്തിയെന്ന് പരാതി

#complaint |ചില്ലറ നൽകാത്തതിനെ തുടർന്ന് തർക്കം; വയോധികനെ ബസിൽ നിന്ന് ചവിട്ടി വീഴ്ത്തിയെന്ന് പരാതി
Apr 2, 2024 09:13 PM | By Susmitha Surendran

തൃശ്ശൂർ: (truevisionnews.com)   തൃശ്ശൂരിൽ കരുവന്നൂര്‍ പുത്തന്‍തോട് വച്ച് സ്വകാര്യ ബസില്‍ നിന്നും വയോധികനെ ചവിട്ടിയിട്ടതായി പരാതി.

തൃശ്ശൂരില്‍ നിന്നും ഇരിങ്ങാലക്കുടയിലേയ്ക്ക് വരുകയായിരുന്ന ശാസ്ത എന്ന ബസിലാണ് സംഭവം നടന്നതെന്ന് പരാതിയിൽ പറയുന്നു. കരുവന്നൂര്‍ എട്ടുമന സ്വദേശിയായ മുറ്റിച്ചൂര്‍ വീട്ടില്‍ പവിത്രന്‍ എന്ന 68 വയസ്സുക്കാരനാണ് സംഭവത്തിൽ പരിക്കേറ്റത്.

ചില്ലറ നല്‍കാത്തതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത് എന്ന് യാത്രികരും നാട്ടുകാരും പറയുന്നു. പുത്തന്‍തോട് ബസ് സ്‌റ്റോപ്പിന് സമീപത്ത് വച്ച് പവിത്രനെ ബസിലെ കണ്ടക്ടറായ ഊരകം സ്വദേശി കടുകപറമ്പില്‍ രതീഷ് ചവിട്ടി.

തുടര്‍ന്ന് പവിത്രന്‍ റോഡിലേയ്ക്ക് തലയടിച്ച് വീഴുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. നാട്ടുകാർ ബസ് തടഞ്ഞിട്ട് പ്രതിഷേധിച്ചു.

പവിത്രനെ മാപ്രാണം ലാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് തൃശ്ശൂര്‍ എലൈറ്റ് ആശുപത്രിയിലേയ്ക്ക് മാറ്റുകയും ചെയ്തു. ബസ് ഇരിങ്ങാലക്കുട പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

#Dispute #following #nonpayment #retail #Complaint #elderly #person #kicked #from #bus

Next TV

Related Stories
#bodyfound  | കോഴിക്കോട് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; വിദേശത്തുനിന്നെത്തിയത് മൂന്ന് മാസം മുൻപ്

Apr 20, 2024 11:12 PM

#bodyfound | കോഴിക്കോട് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; വിദേശത്തുനിന്നെത്തിയത് മൂന്ന് മാസം മുൻപ്

ഏതാനും ദിവസങ്ങളായി ഫോൺ എടുക്കാത്തതും പുറത്ത് കാണാത്തതിനെയും തുടർന്ന് സുഹൃത്തുക്കൾ അന്വേഷിച്ചെത്തിയപ്പോഴാണ് വിവരം...

Read More >>
#KKRama | വാര്‍ത്താ സമ്മേളനം ഷാഫി പറമ്പിലിനെതിരെന്ന രീതിയില്‍ വ്യാജ പ്രചാരണം; കെ കെ രമയുടെ പരാതിയില്‍ കേസെടുത്തു

Apr 20, 2024 10:57 PM

#KKRama | വാര്‍ത്താ സമ്മേളനം ഷാഫി പറമ്പിലിനെതിരെന്ന രീതിയില്‍ വ്യാജ പ്രചാരണം; കെ കെ രമയുടെ പരാതിയില്‍ കേസെടുത്തു

വ്യത്യസ്ത ചിന്തകള്‍ എന്ന ഫേസ്ബുക്ക് ഗ്രൂപ്പ് വഴി മതസ്പര്‍ധ ഉണ്ടാക്കിയെന്നായിരുന്നു എല്‍ഡിഎഫ് നേതാവ് പനോളി വത്സന്‍ നല്‍കിയ...

Read More >>
#homevote | കണ്ണൂരിലെ വീട്ടിലെ വോട്ട്; 106കാരിയെ സിപിഎമ്മുകാര്‍ നിര്‍ബന്ധിച്ച് വോട്ട് ചെയ്യിച്ചെന്ന് പരാതി

Apr 20, 2024 10:39 PM

#homevote | കണ്ണൂരിലെ വീട്ടിലെ വോട്ട്; 106കാരിയെ സിപിഎമ്മുകാര്‍ നിര്‍ബന്ധിച്ച് വോട്ട് ചെയ്യിച്ചെന്ന് പരാതി

താൻ വീട്ടിലില്ലാത്ത സമയത്ത് സിപിഎം പ്രവർത്തക കല്യാണിയെ സമ്മർദത്തിലാക്കി വോട്ടുചെയ്യിച്ചെന്ന് ചെറുമകളും പരാതി...

Read More >>
#keralarain | കേന്ദ്ര കാലാവസ്ഥ അറിയിപ്പ്, വരും മണിക്കൂറിൽ ഇടിമിന്നൽ മഴ! തലസ്ഥാനവും കോഴിക്കോടുമടക്കം അഞ്ച് ജില്ലകളിൽ സാധ്യത

Apr 20, 2024 09:32 PM

#keralarain | കേന്ദ്ര കാലാവസ്ഥ അറിയിപ്പ്, വരും മണിക്കൂറിൽ ഇടിമിന്നൽ മഴ! തലസ്ഥാനവും കോഴിക്കോടുമടക്കം അഞ്ച് ജില്ലകളിൽ സാധ്യത

ഈ ജില്ലകളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...

Read More >>
#KMuraleedharan | പൂരം അട്ടിമറിയിൽ ജുഡീഷ്യൽ അന്വേഷണം വേണം കെ മുരളീധരൻ

Apr 20, 2024 08:32 PM

#KMuraleedharan | പൂരം അട്ടിമറിയിൽ ജുഡീഷ്യൽ അന്വേഷണം വേണം കെ മുരളീധരൻ

രാത്രി പൂരവും പകൽ വെടിക്കെട്ടും എന്ന അവസ്ഥയിലേക്ക് തൃശൂർ പൂരത്തെ കൊണ്ടെത്തിച്ചതിന് ഉത്തരവാദി സംസ്ഥാന സർക്കാർ തന്നെയാണ്. മന്ത്രിയെക്കാൾ മേലെയാണോ...

Read More >>
#GKrishnakumar | തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജി കൃഷ്ണകുമാറിന് പരിക്ക്

Apr 20, 2024 08:06 PM

#GKrishnakumar | തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജി കൃഷ്ണകുമാറിന് പരിക്ക്

പ്രചരണത്തിനിടെ സമീപത്ത് നിന്നവരുടെ കൈ കണ്ണില്‍ തട്ടി പരുക്ക്...

Read More >>
Top Stories