ഇടുക്കി: (truevisionnews.com) 17കാരിയെ പീഡിപ്പിച്ച 19കാരന് പിടിയില്‍. വാഗമണ്‍ സ്വദേശിയായ പത്തൊന്പതുകാരന് അറസ്റ്റില്‍.
17കാരിയെ പീഡിപ്പിച്ച കേസില്‍ വാഗമണ്‍ പശുപ്പാറ പുതുവീട്ടില്‍ മനു (19) ആണ് കഞ്ഞിക്കുഴി പൊലീസിന്റെ പിടിയിലായത്. സാമൂഹ്യ മാധ്യമങ്ങള്‍ വഴി പരിചയപ്പെട്ട 17കാരിയെ പരിചയപ്പെട്ടത്.
ഒരു വര്‍ഷക്കാലമായി പല തവണ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. ഇടയ്ക്കിടെ ഇയാള്‍ 17കാരിയുടെ വീട്ടിലെത്തിയാണ് പീഡനം തുടര്‍ന്നത്.
പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് ഇയാളെ നിരീക്ഷിച്ചു വരുന്നതിനിടയിലാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ വീട്ടുകാര്‍ പരാതിപ്പെട്ടതോടെ പൊലീസ് ഇയാളെ അന്വേഷിച്ചു വരികയായിരുന്നു.
#19yearold #man #who #molested #17yearold #girl #arrested
![](https://tvn.zdn.im/img/truevisionnews.com/0/assets/images/truevision-whatsapp.jpeg)