#smrithikudeeramattack |പയ്യാമ്പലത്തെ സ്മൃതി കുടിരങ്ങളിലെ അതിക്രമത്തിൽ രാഷ്ട്രീയമില്ല? പ്രതി കുപ്പി പെറുക്കി വിൽക്കുന്നയാൾ

#smrithikudeeramattack |പയ്യാമ്പലത്തെ സ്മൃതി കുടിരങ്ങളിലെ അതിക്രമത്തിൽ രാഷ്ട്രീയമില്ല? പ്രതി കുപ്പി പെറുക്കി വിൽക്കുന്നയാൾ
Mar 30, 2024 08:49 AM | By Susmitha Surendran

കണ്ണൂർ: (truevisionnews.com)  പയ്യാമ്പലത്തെ സ്മൃതി കുടിരങ്ങളിലെ അതിക്രമങ്ങൾക്ക് പിന്നിൽ രാഷ്ട്രീയമില്ലെന്ന നിഗമനത്തിൽ പൊലീസ്.

നിലവിൽ കസ്റ്റഡിയിലുള്ളത് ബീച്ചിൽ കുപ്പി പെറുക്കി വിൽക്കുന്നയാളാണെന്ന് പൊലീസ് അറിയിച്ചു. ദ്രാവകം ഒഴിച്ചത് ഇയാൾ തന്നെയാണെന്നാണ് സൂചന.

അതേസമയം. കേസിൽ അറസ്റ്റ് ഇന്നുണ്ടായേക്കും. കണ്ണൂർ തന്നട സ്വദേശിയാണ് കസ്റ്റഡിയിലുള്ളത്. അക്രമം അന്വേഷിക്കുന്നതിനായി ഇന്നലെ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരുന്നു.

സോഫ്റ്റ് ഡ്രിങ്ക് പോലെയുള്ള പാനീയമാണ് സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളിൽ ഒഴിച്ചതെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. നായനാരുടെയും കോടിയേരിയുടെയും ചടയൻ ഗോവിന്ദന്‍റെയും ഒ. ഭരതന്‍റെയും സ്മൃതി കുടീരങ്ങളിലാണ് അതിക്രമം നടത്തിയത്.

പ്രദേശത്തെ മുഴുവൻ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചാണ് അന്വേഷണം നടന്നത്. സംശയം തോന്നിയവർ നിരീക്ഷണത്തിലായിരുന്നു. ഒഴിച്ചത് സോഫ്റ്റ് ഡ്രിങ്കെന്നാണ് നിലവിൽ നിഗമനം.

ലാബ് പരിശോധനാ ഫലം വന്നാലേ വ്യക്തത വരൂ. ഡോഗ് സ്ക്വാഡ് പ്രദേശത്ത് പരിശോധന നടത്തിയിരുന്നു. നായ ചെന്ന് നിന്നത് ബീച്ചിലാണ്.

സാമൂഹ്യവിരുദ്ധരാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് സംശയിച്ചിരുന്നു. എസിപി സിബി ടോമിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

#police #concluded #no #politics #behind #violence #Smriti #cottages #Payyambalam.

Next TV

Related Stories
#EPJayarajan  |കൈ കൂപ്പി മടക്കം; സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം പ്രതികരിക്കാതെ ഇ പി

Apr 29, 2024 01:12 PM

#EPJayarajan |കൈ കൂപ്പി മടക്കം; സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം പ്രതികരിക്കാതെ ഇ പി

സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം പ്രതികരിക്കാതെ ഇ പി...

Read More >>
#death |ജോലിക്കിടെ ജാക്കി തെന്നി കാർ തലയിലേക്ക് വീണു; ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു

Apr 29, 2024 01:06 PM

#death |ജോലിക്കിടെ ജാക്കി തെന്നി കാർ തലയിലേക്ക് വീണു; ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു

അപകടത്തിൽ തലക്ക് ​ഗുരുതരമായി പരിക്കേറ്റ ഫിറോസ് പാലായിലെ സ്വകാര്യ ആശുപത്രിയിൽ...

Read More >>
#yadu | 'ലൈംഗിക ചേഷ്ഠ കാണിച്ചിട്ടില്ല, മോശമായി പെരുമാറിയത് മേയർ'; ‍‍‍കെഎസ്ആർടിസി ഡ്രൈവര്‍ യദു

Apr 29, 2024 12:39 PM

#yadu | 'ലൈംഗിക ചേഷ്ഠ കാണിച്ചിട്ടില്ല, മോശമായി പെരുമാറിയത് മേയർ'; ‍‍‍കെഎസ്ആർടിസി ഡ്രൈവര്‍ യദു

വാഹനം ഓടിക്കുന്നതിനിടെ ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് പറഞ്ഞ യദു, മേയര്‍ ഭരണ സംവിധാനത്തിന്റെ സ്വാധീനം ഉപയോഗിക്കുകയാണെന്നും...

Read More >>
#rahulmamkootathil |കേരളം സംഘപരിവാർ ഭരിക്കുന്ന കാഴ്ച; ശശികലയോടല്ലാതെ അല്ലാതെ ശൈലജയെ ആരോട് ഉപമിക്കും - രാഹുൽ മാങ്കൂട്ടത്തിൽ

Apr 29, 2024 12:33 PM

#rahulmamkootathil |കേരളം സംഘപരിവാർ ഭരിക്കുന്ന കാഴ്ച; ശശികലയോടല്ലാതെ അല്ലാതെ ശൈലജയെ ആരോട് ഉപമിക്കും - രാഹുൽ മാങ്കൂട്ടത്തിൽ

ശശികലയോടല്ലാതെ ശൈലജയെ ആരോട് ഉപമിക്കുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ...

Read More >>
#aryarajendran | മേയര്‍ ആര്യ രാജേന്ദ്രന്‍റെ പരാതി; കെഎസ്ആര്‍ടിസി ഡ്രൈവറെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തി

Apr 29, 2024 12:08 PM

#aryarajendran | മേയര്‍ ആര്യ രാജേന്ദ്രന്‍റെ പരാതി; കെഎസ്ആര്‍ടിസി ഡ്രൈവറെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തി

കഴിഞ്ഞ ദിവസം രാത്രി പാളയത്ത് വെച്ചായിരുന്നു തിരുവനന്തപുരം മേയറും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ നടുറോഡിൽ...

Read More >>
#AryaRajendran  |'സൈഡ് തരാത്തതല്ല പ്രശ്നം';കെഎസ്ആര്‍ടിസി ഡ്രൈവറുമായുള്ള പ്രശ്നത്തില്‍ ആര്യ രാജേന്ദ്രന്‍റെ വിശദീകരണം

Apr 29, 2024 12:07 PM

#AryaRajendran |'സൈഡ് തരാത്തതല്ല പ്രശ്നം';കെഎസ്ആര്‍ടിസി ഡ്രൈവറുമായുള്ള പ്രശ്നത്തില്‍ ആര്യ രാജേന്ദ്രന്‍റെ വിശദീകരണം

ബസ് ഓവര്‍ടേക്ക് ചെയ്ത് മറ്റ് വാഹനങ്ങളെയും തട്ടുന്ന രീതിയില്‍ മുന്നോട്ട്...

Read More >>
Top Stories