#complaint |മരുമകൾക്ക് തന്നോട് പ്രണയം, വിവാഹം കഴിക്കാൻ നിർബന്ധിക്കുന്നു, പരാതിയുമായി അമ്മായിഅമ്മ

#complaint |മരുമകൾക്ക് തന്നോട് പ്രണയം, വിവാഹം കഴിക്കാൻ നിർബന്ധിക്കുന്നു, പരാതിയുമായി അമ്മായിഅമ്മ
Apr 29, 2024 12:46 PM | By Susmitha Surendran

(truevisionnews.com)   തന്നെ എങ്ങനെയെങ്കിലും മകന്റെ ഭാര്യയിൽ നിന്നും രക്ഷിക്കണം എന്ന് അഭ്യർത്ഥിച്ച് മാധ്യമങ്ങളുടെയും പൊലീസിന്റെയും മുന്നിലെത്തിയിരിക്കയാണ് ഒരു സ്ത്രീ.

മരുമകൾ തന്നെ പ്രണയിക്കുന്നതായി പറയുന്നുവെന്നും വിവാഹം കഴിക്കാൻ നിർബന്ധിക്കുന്നു എന്നുമാണ് സ്ത്രീയുടെ പരാതി. യുപിയിലെ ബുലന്ദ്ഷഹറിൽ നിന്നുള്ള ഇപ്പോൾ ദില്ലിയിൽ താമസിക്കുന്ന സ്ത്രീയാണ് പൊലീസിനെ സമീപിച്ചിരിക്കുന്നത്.

മരുമകൾ അവളുമായി ശാരീരികബന്ധത്തിലേർപ്പെടാനും ഒളിച്ചോടി വിവാഹം കഴിക്കാനും തന്നോട് നിരന്തരം ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്നു എന്നും സ്ത്രീ ആരോപിക്കുന്നു.

മകനുമായി അവളുടെ വിവാഹം കഴിഞ്ഞ അന്നുമുതൽ തന്നെ മരുമകളുടെ പെരുമാറ്റം ശരിയല്ല. ആ വിചിത്രമായ പെരുമാറ്റം ഓരോ ദിവസം കൂടുന്തോറും കൂടിക്കൂടി വന്നു. താനും ഭർത്താവും ഒരുമിച്ചിരിക്കുന്നത് പോലും മരുമകൾക്ക് ഇഷ്ടമല്ല എന്നും സ്ത്രീ പറയുന്നു

അമ്മായിഅമ്മയെ ആദ്യം കണ്ടപ്പോൾ തന്നെ അവരുമായി പ്രണയത്തിലായിപ്പോയി എന്നാണത്രെ മരുമകൾ പറയുന്നത്. ഇതൊന്നും ശരിയല്ല എന്ന് പറഞ്ഞപ്പോൾ സ്വവർ​ഗാനുരാ​ഗം ഇന്ന് സാധാരണമാണെന്നും മരുമകൾ പറഞ്ഞു.

ഭർത്താവിൽ നിന്നും വിവാഹമോചനം നേടി അമ്മായിഅമ്മയോടൊപ്പം ജീവിക്കാനാണ് താൻ ആ​ഗ്രഹിക്കുന്നത്. രണ്ടാളുടേയും ഭർത്താക്കന്മാരെ ഉപേക്ഷിച്ച് ദൂരെ എങ്ങോട്ടെങ്കിലും ഒളിച്ചോടിപ്പോയി ഒരുമിച്ച് കഴിയാം എന്നും മരുമകൾ പറഞ്ഞതായും അമ്മായിഅമ്മ ആരോപിക്കുന്നു.

ഇക്കാര്യം മരുമകളുടെ വീട്ടുകാരേയും താൻ അറിയിച്ചിരുന്നു. എന്നാൽ, അവൾ വിവാഹിതയായത് മുതൽ അവളുടെ ഉത്തരവാദിത്തം ഭർത്താവിന്റെ വീട്ടുകാർക്കാണ് എന്നാണ് അവർ പറഞ്ഞത്.

അത് മാത്രമല്ല, 20 ലക്ഷം രൂപ തരണമെന്നും മരുമകളുടെ വീട്ടുകാർ ആവശ്യപ്പെട്ടു എന്നും സ്ത്രീ ആരോപിക്കുന്നു.

തന്റെ മകൻ ചതിക്കപ്പെട്ടതായി തോന്നി എന്നും എങ്ങനെ എങ്കിലും മരുമകളിൽ നിന്നും രക്ഷ നേടാനാണ് താൻ ഇപ്പോൾ ഇത് പരിഹരിക്കാനായി മുന്നോട്ട് വന്നിരിക്കുന്നത് എന്നും ഇവർ പറഞ്ഞു.

#Daughterinlaw #love #her #forces #her #marry #motherinlaw #complains

Next TV

Related Stories
#NarendraModi |രാജ്യത്തിന്‍റെ ബജറ്റില്‍ 15% കോണ്‍ഗ്രസ് മുസ്ലീങ്ങള്‍ക്ക് നല്‍കാൻ ശ്രമിച്ചു: വിവാദ പരാമര്‍ശവുമായി മോദി

May 15, 2024 08:23 PM

#NarendraModi |രാജ്യത്തിന്‍റെ ബജറ്റില്‍ 15% കോണ്‍ഗ്രസ് മുസ്ലീങ്ങള്‍ക്ക് നല്‍കാൻ ശ്രമിച്ചു: വിവാദ പരാമര്‍ശവുമായി മോദി

കോണ്‍ഗ്രസ് ഹിന്ദു ബജറ്റും മുസ്ലീം ബജറ്റും ഉണ്ടാക്കാൻ ശ്രമിച്ചുവെന്നും മോദി...

Read More >>
#zomato | വെജിറ്റബിള്‍ ബിരിയാണിയില്‍ ചിക്കന്‍ പീസ്; പരാതിയുമായി യുവാവ്, ലഭിച്ച മറുപടി ഇങ്ങനെ...

May 15, 2024 07:34 PM

#zomato | വെജിറ്റബിള്‍ ബിരിയാണിയില്‍ ചിക്കന്‍ പീസ്; പരാതിയുമായി യുവാവ്, ലഭിച്ച മറുപടി ഇങ്ങനെ...

ബിരിയാണിയിലെ ചിക്കൻ കഷണങ്ങൾ ഇട്ടതിലൂടെ ശുദ്ധ വെജിറ്റേറിയനായ തന്റെ മതവികാരം വ്രണപ്പെടുത്തിയെന്നും അദ്ദേഹം...

Read More >>
#suicide |സച്ചിൻ തെന്‍ഡുല്‍ക്കറുടെ സുരക്ഷാ സംഘത്തിലെ ഉദ്യോഗസ്ഥൻ സ്വയം വെടിവെച്ച് ജീവനൊടുക്കി

May 15, 2024 04:40 PM

#suicide |സച്ചിൻ തെന്‍ഡുല്‍ക്കറുടെ സുരക്ഷാ സംഘത്തിലെ ഉദ്യോഗസ്ഥൻ സ്വയം വെടിവെച്ച് ജീവനൊടുക്കി

സച്ചിന്‍റെ മുംബൈയിലെ വസതിക്ക് സുരക്ഷ ഒരുക്കുന്ന സംഘത്തിൽ ഉൾപ്പെട്ട സേനാംഗമാണ്...

Read More >>
#kharge |രാഹുൽ ​ഗാന്ധിക്കെതിരായ പരാതി; 'പ്രധാനമന്ത്രിക്കെതിരായ പരാതിയിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള തന്ത്രം'; ഖാർ​ഗെ

May 15, 2024 02:12 PM

#kharge |രാഹുൽ ​ഗാന്ധിക്കെതിരായ പരാതി; 'പ്രധാനമന്ത്രിക്കെതിരായ പരാതിയിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള തന്ത്രം'; ഖാർ​ഗെ

കോൺഗ്രസിൻ്റെ പ്രചാരണം അട്ടിമറിക്കാനുള്ള നീക്കമെന്ന് ഖർഗെ വിമർശിച്ചു....

Read More >>
#arrest |  ഒൻപത് വയസുകാരിയെ ബലാത്സം​ഗം ചെയ്ത അധ്യാപകൻ അറസ്റ്റിൽ

May 15, 2024 12:35 PM

#arrest | ഒൻപത് വയസുകാരിയെ ബലാത്സം​ഗം ചെയ്ത അധ്യാപകൻ അറസ്റ്റിൽ

പ്രതിയായ യുവാവ് പെൺകുട്ടിയുടെ വീട്ടിലെത്തി സ്വകാര്യ ട്യൂഷൻ...

Read More >>
#Colihanmineaccident |കോലിഹാൻ ഖനി അപകടം: എട്ടു പേരെ രക്ഷപ്പെടുത്തി, ആറു പേർക്കായി രക്ഷാപ്രവർത്തനം

May 15, 2024 12:01 PM

#Colihanmineaccident |കോലിഹാൻ ഖനി അപകടം: എട്ടു പേരെ രക്ഷപ്പെടുത്തി, ആറു പേർക്കായി രക്ഷാപ്രവർത്തനം

ഖനിയിൽ 1,800 അടി താഴ്ചയിലാണ് ആളുകൾ കുടുങ്ങി കിടക്കുന്നത്. ഖനിയിലേക്ക് ഇറങ്ങുന്നതിനിടെ ലിഫ്റ്റിന്റെ കയർ...

Read More >>
Top Stories