#RahulGandhi | ഇത് തന്‍റെ ഗ്യാരന്‍റി; ജനാധിപത്യത്തെ നശിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് രാഹുൽ ഗാന്ധി

#RahulGandhi |  ഇത് തന്‍റെ ഗ്യാരന്‍റി; ജനാധിപത്യത്തെ നശിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് രാഹുൽ ഗാന്ധി
Mar 29, 2024 08:39 PM | By Susmitha Surendran

ന്യൂഡൽഹി: (truevisionnews.com)   പ്രതിപക്ഷ പാർട്ടികൾക്കെതിരായ ആദായ നികുതി വകുപ്പിന്‍റെ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.

അധികാരത്തിലേറിയാൽ ജനാധിപത്യത്തെ നശിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് രാഹുൽ ചൂണ്ടിക്കാട്ടി. ഇനി ഇത്തരം പ്രവ‍ര്‍ത്തികൾ ചെയ്യാൻ ആരും ധൈര്യപ്പെടാത്ത നടപടിയായിരിക്കും സ്വീകരിക്കുക.

ഇത് തന്‍റെ ഗ്യാരന്‍റിയാണെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. ആദായ നികുതി വകുപ്പിന്‍റെ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തിയിരുന്നു.

ആദായ നികുതി വകുപ്പിന്‍റെ നടപടി ഇരട്ടത്താപ്പാണെന്ന് കോൺഗ്രസ് ട്രഷറർ അജയ് മാക്കൻ ചൂണ്ടിക്കാട്ടി.കോൺഗ്രസിന്‍റെ നികുതി ലംഘനത്തിന് പിഴ ചുമത്തിയപ്പോൾ ബി.ജെ.പിയുടെ ലംഘനത്തെ കുറിച്ച് ആദായ നികുതി വകുപ്പ് പൂർണമായി നിശബ്ദത പാലിച്ചു.

രാജ്യം ഭരിക്കുന്ന പാർട്ടിക്ക് 4,600 കോടി രൂപ പിഴ ചുമത്തേണ്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2019ലെ കണക്കാണ് ഇപ്പോൾ ചോദിക്കുന്നത്.

കോൺഗ്രസിന്‍റെ എല്ലാ കണക്കും തെരഞ്ഞെടുപ്പ് കമീഷന്‍റെ വെബ് സൈറ്റിലുണ്ട്. 1,700 കോടി അടക്കണമെന്ന ആദായ നികുതി വകുപ്പ് നോട്ടീസിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും അജയ് മാക്കൻ വ്യക്തമാക്കി.

ബി.ജെ.പിക്ക് സംഭാവന ലഭിച്ചത് സംബന്ധിച്ച കണക്ക് ദുരൂഹമാണ്. അവർ നൽകിയ വിവരങ്ങൾ പൂർണമല്ല. കോൺഗ്രസിനെതിരെ നടപടി സ്വീകരിച്ച പോലെയെങ്കിൽ ബി.ജെ.പി 4,600 കോടി രൂപ പിഴ അടക്കാനുണ്ട്.

സഹാറ-ബിർള ഡയറി പരിശോധിക്കാത്തത് എന്തുകൊണ്ടാണെന്നും ആ ഡയറിയിൽ മോദിയുടെ പേരുണ്ടെന്നും അജയ് മാക്കൻ വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. 

#his #guarantee #RahulGandhi #said #strict #action #taken #against #who #destroy #democracy

Next TV

Related Stories
#ArvindKejriwal | അറസ്റ്റിനെതിരായ കെജ്‌രിവാളിന്‍റെ ഹർജി സുപ്രീംകോടതി നാളെ പരിഗണിക്കും

Apr 28, 2024 03:40 PM

#ArvindKejriwal | അറസ്റ്റിനെതിരായ കെജ്‌രിവാളിന്‍റെ ഹർജി സുപ്രീംകോടതി നാളെ പരിഗണിക്കും

മദ്യവിരുദ്ധ അഴിമതിക്കേസിൽ മാർച്ച് 21നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കെജ്രിവാളിനെ അറസ്റ്റ്...

Read More >>
#arrest | വിദേശ ജോലി വാഗ്ദാനം ചെയ്ത് നാല് കോടി രൂപയുടെ തട്ടിപ്പ്; സംഭവത്തിൽ മുഖ്യപ്രതി പിടിയിൽ

Apr 28, 2024 03:30 PM

#arrest | വിദേശ ജോലി വാഗ്ദാനം ചെയ്ത് നാല് കോടി രൂപയുടെ തട്ടിപ്പ്; സംഭവത്തിൽ മുഖ്യപ്രതി പിടിയിൽ

ഓഫീസിലെത്തിയപ്പോള്‍ മറ്റ് നടപടികളൊക്കെ പൂര്‍ത്തിയാക്കിയ ശേഷം ജി.എസ്.ടി. നമ്പര്‍ അടങ്ങിയ സ്ലിപ് നല്‍കി. രജിസ്റ്ററേഷന്‍ ഫീയായി 5900 രൂപയും...

Read More >>
#NarendraModi  |'ഞാൻ ജീവനോടെയുണ്ടെങ്കിൽ നിങ്ങളുടെ താലിയിൽ കൈവെയ്ക്കാൻ കോണ്‍ഗ്രസിനെ സമ്മതിക്കില്ല'- നരേന്ദ്ര മോദി

Apr 28, 2024 12:47 PM

#NarendraModi |'ഞാൻ ജീവനോടെയുണ്ടെങ്കിൽ നിങ്ങളുടെ താലിയിൽ കൈവെയ്ക്കാൻ കോണ്‍ഗ്രസിനെ സമ്മതിക്കില്ല'- നരേന്ദ്ര മോദി

മോദി ജീവനോടെ ഉണ്ടെങ്കില്‍ നിങ്ങളുടെ താലിയിൽ കൈ വെയ്ക്കാൻ കോണ്‍ഗ്രസിന് സമ്മതിക്കില്ലെന്ന് നരേന്ദ്ര മോദി പറഞ്ഞു....

Read More >>
#swiggy |സ്വിഗ്ഗിയിൽ ഓർഡർ ചെയ്ത ഐസ്ക്രീം കിട്ടിയില്ല; പരാതിക്കാരന് നഷ്ടപരിഹാരം നൽകണമെന്ന് കോടതി

Apr 28, 2024 12:19 PM

#swiggy |സ്വിഗ്ഗിയിൽ ഓർഡർ ചെയ്ത ഐസ്ക്രീം കിട്ടിയില്ല; പരാതിക്കാരന് നഷ്ടപരിഹാരം നൽകണമെന്ന് കോടതി

സ്വിഗ്ഗിയോട് വിഷയം ഉന്നയിച്ചെങ്കിലും ഓർഡറിന് കമ്പനി റീഫണ്ട് നൽകില്ലെന്നായിരുന്നു മറുപടി. ഇതേത്തുടർന്നാണ് ഉപഭോക്തൃ കോടതിയെ...

Read More >>
#accident | അപകടത്തിൽപ്പെട്ട ബൈക്ക് യാത്രികനെ ആശുപത്രിയിൽ എത്തിച്ച് സ്ഥാനാർഥി

Apr 28, 2024 12:14 PM

#accident | അപകടത്തിൽപ്പെട്ട ബൈക്ക് യാത്രികനെ ആശുപത്രിയിൽ എത്തിച്ച് സ്ഥാനാർഥി

വൈകിയിരുന്നെങ്കിൽ രക്തം വാർന്ന് അത്യാഹിതം സംഭവിക്കുമായിരുന്നു എന്ന് ആശുപത്രി അധികൃതർ...

Read More >>
Top Stories