#arrest | വിദേശ ജോലി വാഗ്ദാനം ചെയ്ത് നാല് കോടി രൂപയുടെ തട്ടിപ്പ്; സംഭവത്തിൽ മുഖ്യപ്രതി പിടിയിൽ

#arrest | വിദേശ ജോലി വാഗ്ദാനം ചെയ്ത് നാല് കോടി രൂപയുടെ തട്ടിപ്പ്; സംഭവത്തിൽ മുഖ്യപ്രതി പിടിയിൽ
Apr 28, 2024 03:30 PM | By VIPIN P V

ന്യൂഡല്‍ഹി: (truevisionnews.com) വിദേശത്ത് ജോലി വാഗ്ദാനംനല്‍കി നാലു കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയ സംഭവത്തിലെ മുഖ്യപ്രതിയെ പിടികൂടി ഡല്‍ഹി പോലീസ്.

ഇന്ത്യയിലും നേപ്പാളിലുമായി 150-ഓളം പേരെ വിദേശത്ത് ജോലി വാഗ്ദാനം നല്‍കി പറ്റിച്ച സംഘത്തിന്‍റെ സൂത്രധാരയായ യുവതിയെ ഡല്‍ഹി പോലീസിന്റെ എക്കണോമിക് ഒഫന്‍സെസ് വിങ്ങാണ് (ഇ.ഒ.ഡബ്ല്യൂ) അറസ്റ്റുചെയ്തത്.

പഞ്ചാബിലെ സിറാക്പൂരിലെ വസതിയില്‍ നിന്ന് ഏപ്രില്‍ 25-നാണ് ഇവരെ അറസ്റ്റു ചെയ്തത്. കഴിഞ്ഞ എട്ടുമാസമായി തുടരുന്ന തട്ടിപ്പാണ് ഇതോടെ പുറത്തുവന്നത്.

വഞ്ചനാക്കുറ്റം ആരോപിച്ച് തമിഴ്‌നാട്, ഡല്‍ഹി, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍ നിന്നായി 23 പേര്‍ നൽകിയ പരാതിയിലാണ് ഡൽഹി പോലീസ് അന്വേഷണം നടത്തിയത്.

ഇതിനു പിന്നാലെ തട്ടിപ്പിനിരയായെന്ന് ചൂണ്ടിക്കാട്ടി നേപ്പാളില്‍നിന്ന് 29 പേര്‍ സംയുക്തമായി പരാതി നല്‍കുകയും ചെയ്തു. കഴിഞ്ഞ മാര്‍ച്ചിലാണ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്.

വിദേശജോലി തേടിയെത്തുന്നവരുടെ വിശ്വാസം നേടാനായി സംഘം ആഡംബര സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് ഓഫീസ് തുടങ്ങുക. ജോലി തേടി വരുന്നവരുടെ പക്കൽനിന്ന് തുടക്കത്തില്‍ ആദ്യം കുറച്ചു പണം മാത്രമാണ് റജിസ്ട്രേഷൻ തുകയായി ആവശ്യപ്പെടുക.

ഇന്‍സ്റ്റഗ്രാം, ഫെയിസ്ബുക്ക്, ലിങ്ക്ടിന്‍ തുടങ്ങിയ സാമൂഹ്യമാധ്യമങ്ങള്‍ വഴിയാണ് കമ്പനി ആളുകളെ ആകര്‍ഷിച്ചിരുന്നത്.

പഞ്ചാബിലെ അമൃത്സറില്‍ നിന്നുള്ള 29 വയസ്സുകാരനായ നിഷാന്ദ് സിങ്ങിന് 3.20 ലക്ഷം രൂപയാണ് തട്ടിപ്പ് വഴി നഷ്ടമായത്. സുഹൃത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഇയാൾ കമ്പനിയിലേക്ക് എത്തിപ്പെട്ടത്.

വളരെ ആധികാരികതയോടെയാണ് ആദ്യ സന്ദർശനത്തിൽ തട്ടിപ്പുസംഘം സംസരിച്ചതെന്ന് നിഷാന്ദ് സിങ് പറയുന്നു.

ഓഫീസിലെത്തിയപ്പോള്‍ മറ്റ് നടപടികളൊക്കെ പൂര്‍ത്തിയാക്കിയ ശേഷം ജി.എസ്.ടി. നമ്പര്‍ അടങ്ങിയ സ്ലിപ് നല്‍കി. രജിസ്റ്ററേഷന്‍ ഫീയായി 5900 രൂപയും ബയോമോട്രിക് വിവരങ്ങള്‍ ചേര്‍ക്കാനായി 20,000 രൂപയും മാത്രമാണ് ആദ്യം വാങ്ങിയത്.

എന്നാല്‍, ഹെല്‍ത്ത് ഇന്‍ഷുറന്‍സിനായി 30,000 രൂപയും, സ്‌പോണ്‍സര്‍ഷിപ്പ് തുകയായി 70,000 രൂപയും വിമാന നിരക്കിന്റെ വകയില്‍ 1.05 ലക്ഷവും പിന്നീട് വാങ്ങുകയായിരുന്നു.

#Fraud #Crore #offering #foreign #job; #main #accused #incident #arrested

Next TV

Related Stories
#hdrevanna |കര്‍ണാടകത്തിൽ അറസ്റ്റിലായ ജെഡിഎസ് നേതാവ് എച്ച്ഡി രേവണ്ണയ്ക്ക് സോപാധിക ജാമ്യം അനുവദിച്ച് കോടതി

May 13, 2024 07:29 PM

#hdrevanna |കര്‍ണാടകത്തിൽ അറസ്റ്റിലായ ജെഡിഎസ് നേതാവ് എച്ച്ഡി രേവണ്ണയ്ക്ക് സോപാധിക ജാമ്യം അനുവദിച്ച് കോടതി

ബെംഗളൂരുവിലെ ജനപ്രതിനിധികളുടെ കേസ് പരിഗണിക്കുന്ന പ്രത്യേക കോടതിയാണ് ജാമ്യം...

Read More >>
 #RahulGandhi   | ഉടൻ വിവാഹമുണ്ടാകുമോ?, റായ്ബറേലിയിലെ വോട്ടർമാരുടെ ചോദ്യത്തിന് മറുപടി നൽകി രാഹുൽഗാന്ധി

May 13, 2024 05:32 PM

#RahulGandhi | ഉടൻ വിവാഹമുണ്ടാകുമോ?, റായ്ബറേലിയിലെ വോട്ടർമാരുടെ ചോദ്യത്തിന് മറുപടി നൽകി രാഹുൽഗാന്ധി

പ്രസംഗത്തിനിടെ ആൾക്കൂട്ടത്തിനിടയിൽ നിന്നുള്ള ഉടൻ വിവാഹമുണ്ടാകുമോ എന്ന ചോദ്യത്തിന് മറുപടിയായാണ് രാഹുൽ മറുപടി...

Read More >>
#CBSEClassTenResult | സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു: വിജയശതമാനം 93.60

May 13, 2024 02:38 PM

#CBSEClassTenResult | സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു: വിജയശതമാനം 93.60

24,000 ത്തിലധികം വിദ്യാർത്ഥികൾ 96 ശതമാനത്തിലധികം മാര്‍ക്ക് നേടി. 1.16 ലക്ഷം പേര്‍ 90 ശതമാനത്തിലധികം മാര്‍ക്കും നേടി. ഫെബ്രുവരി 15 മുതല്‍ ഏപ്രില്‍...

Read More >>
#NarendraModi | ​ഗുരുദ്വാര സന്ദർശിച്ച്, ഭക്ഷണം പാകം ചെയ്തും വിളമ്പിയും വിശ്വാസികള്‍ക്കൊപ്പം പ്രധാനമന്ത്രി

May 13, 2024 02:01 PM

#NarendraModi | ​ഗുരുദ്വാര സന്ദർശിച്ച്, ഭക്ഷണം പാകം ചെയ്തും വിളമ്പിയും വിശ്വാസികള്‍ക്കൊപ്പം പ്രധാനമന്ത്രി

നിജ്ജര്‍ കൊലപാതകത്തില്‍ സിഖ് സമുദായത്തിനുള്ളില്‍ അതൃപ്തി പ്രകടമാകുന്നതിന്‍റെയും പഞ്ചാബിലടക്കം മുന്നേറ്റം പ്രതീക്ഷിക്കുന്നതിന്‍റെയും...

Read More >>
#ElectionViolation | മുസ്‌ലിം വോട്ടർമാരുടെ മുഖാവരണം ഉയർത്തി ബി.ജെ.പി സ്ഥാനാർഥിയുടെ പരിശോധന; ചട്ടലംഘനമെന്ന് വിമർശനം

May 13, 2024 01:13 PM

#ElectionViolation | മുസ്‌ലിം വോട്ടർമാരുടെ മുഖാവരണം ഉയർത്തി ബി.ജെ.പി സ്ഥാനാർഥിയുടെ പരിശോധന; ചട്ടലംഘനമെന്ന് വിമർശനം

ബൂത്തിലെ പ്രിസൈഡിങ് ഓഫീസർ അടക്കമുള്ളവർക്കുള്ള അധികാരത്തിൽ കൈകടത്തുന്ന പ്രവർത്തനമാണ് ബി.ജെ.പി സ്ഥാനാർഥി ചെയ്തിട്ടുള്ളത്. ഹൈദരാബാദ് അടക്കം...

Read More >>
Top Stories