തൃശ്ശൂർ: (truevisionnews.com) ഒല്ലൂർ നിയോജക മണ്ഡലത്തിലെ വിവിധ ആദിവാസി ഊരുകളിൽ വോട്ടഭ്യർത്ഥനയുമായി എത്തിയ എൽ ഡി എഫ് സ്ഥാനാർത്ഥി വി എസ് സുനിൽ കുമാറിന് വൻവരവേൽപ്പാണ് ലഭിച്ചത്.
രാവിലെ ഒളകര ആദിവാസി ഊരിലെജനങ്ങൾക്കൊപ്പമായിരുന്നു പ്രഭാത ഭക്ഷണം. അവിടെ വെച്ച്, എം ബി ബി എസ് വിദ്യാർത്ഥികളായ അഞ്ജു, ആതിര എന്നിവരെ ആദരിച്ചു.
തുടർന്ന്, മണിയൻകിണർ, താമരവെള്ളച്ചാൽ പട്ടികവർഗ്ഗ കോളനി, താമരവെള്ളച്ചാൽ പട്ടികജാതി കോളനി, പയ്യനം, ഞാറക്കുറ ഗിരിജൻ കോളനി, വല്ലൂർ എന്നിവിടങ്ങളിലും സ്ഥാനാർത്ഥി സന്ദർശനം നടത്തി.
എഴുത്തച്ഛൻ സമാജത്തിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസിൽ സ്ഥാനാർത്ഥിക്ക് ഊഷ്മള സ്വീകരണമാണ് നൽകിയത്.
പിന്നീട്, ഗുരുവായൂർ ദേവസ്വം ഓഫീസ് സന്ദർശിച്ച സുനിൽ കുമാർ ഗുരുവായൂർ ദേവസ്വം ഫെസിലിറ്റി സെന്റർ തൊഴിലാളികളെയും ഗുരുവായൂർ ജനകീയ ഹോട്ടലിലെ ജീവനക്കാർ,
ഗുരുവായൂർ നഗരസഭ തൊഴിലാളികൾ, കെടിഡിസി തൊഴിലാളികൾ, ഗുരുവായൂർ ലോട്ടറി തൊഴിലാളികൾ എന്നിവരെയും ഗുരുവായൂർ ചുമട്ട് തൊഴിലാളി യൂണിയൻ ഓഫീസും സന്ദർശിച്ച് വോട്ടഭ്യർത്ഥിച്ചു.
തുടർന്ന്,ജിജി ഫുഡ് പ്രോഡക്റ്റ്സ് താമരയൂർ, രാജ ഹോസ്പിറ്റൽ മുതുവട്ടൂർ, ചാവക്കാട് ഹയാത്ത് ഹോസ്പിറ്റൽ, ചാവക്കാട് വല്ലഭട്ട കളരി എന്നീ സ്ഥാപനങ്ങളും സന്ദർശിച്ചു.
രാജാ ഹോസ്പിറ്റൽ പരിസരത്തുള്ള ഓട്ടോ തൊഴിലാളികളുടെയും വഞ്ചിക്കടവ് നിവാസികളുടെയും സ്വീകരണം ഏറ്റുവാങ്ങിയ സ്ഥാനാർത്ഥി പ്രശസ്ത എഴുത്തുകാരൻ രാധാകൃഷ്ണൻ കാക്കശേരിയെയും സന്ദർശിച്ച് വോട്ടഭ്യർത്ഥിച്ചു.
#VSSunilKumar's #huge #income #tribal #villages