#anumurder | അനു കൊലപാതകക്കേസ്; എല്ലാം അറിഞ്ഞിട്ടും ഭാര്യ മുജീബിനൊപ്പം നിന്നു, പണം ഒളിപ്പിച്ചു, ഒടുവിൽ അറസ്റ്റ്

#anumurder | അനു കൊലപാതകക്കേസ്; എല്ലാം അറിഞ്ഞിട്ടും ഭാര്യ മുജീബിനൊപ്പം നിന്നു, പണം ഒളിപ്പിച്ചു, ഒടുവിൽ അറസ്റ്റ്
Mar 29, 2024 01:22 PM | By Athira V

കോഴിക്കോട്: ( www.truevisionnews.com ) പേരാമ്പ്ര അനു കൊലക്കേസില്‍ എല്ലാം അറിഞ്ഞിട്ടും പ്രതി മുജീബ് റഹ്‌മാന്റെ ഭാര്യ ഒപ്പം നിന്നു. ഒടുവിൽ റവീനയും അറസ്റ്റിൽ. അനുവിന്റെ സ്വർണാഭരണങ്ങൾ വിറ്റ് ലഭിച്ച പണം റവീനയാണ് ഒളിപ്പിച്ചിരുന്നത്. വ്യാഴാഴ്ച വൈകീട്ടായിരുന്നു കേസിലെ രണ്ടാം പ്രതിയായ റവീനയുടെ അറസ്റ്റ്.

മുജീബ് ഇത്തരത്തിൽ ക്രൂരമായൊരു കൊലപാതകം നടത്തിയെന്ന വിവരം റവീനയ്ക്ക് അറിയാമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. അനുവിന്റെ സ്വർണം വിറ്റ് ലഭിച്ച 1,43,000 രൂപ ഭാര്യയെയായിരുന്നു മുജീബ് ഏൽപ്പിച്ചിരുന്നത്. പിന്നീട്, ഈ പണം റവീന തന്റെ സുഹൃത്തിന് കൈമാറുകയായിരുന്നു.

നേരത്തെ, ആഭരണം വിറ്റ് ലഭിച്ച പണം എവിടെയാണ് സൂക്ഷിച്ചിരിക്കുന്നതെന്ന് പോലീസ് ആവർത്തിച്ച് ചോദിച്ചിട്ടും മുജീബും ഭാര്യയും വിവരം നൽകിയിരുന്നില്ല. മുജീബ് പോലീസ് പിടിയിലായാല്‍ കേസുകളെല്ലാം കൃത്യമായി കൈകാര്യംചെയ്യുന്നത് ഭാര്യയുടെ നേതൃത്വത്തിലാണെന്ന് നേരത്തെ വ്യക്തമായിരുന്നു.

പോലീസ് വീട്ടില്‍ അന്വേഷിച്ചുചെന്നദിവസം കൊലപാതകദിവസം മുജീബ് ധരിച്ച വസ്ത്രങ്ങളെല്ലാം കത്തിക്കാനുള്ള ശ്രമവും റവീന നടത്തിയിരുന്നു.

എന്നാൽ, പോലീസ് ഇത് വിഫലമാക്കുകയായിരുന്നു. മാര്‍ച്ച് 11-നാണ് പേരാമ്പ്ര വാളൂര്‍ സ്വദേശിനിയായ അനുവിനെ മുജീബ് റഹ്‌മാന്‍ കൊലപ്പെടുത്തിയത്. ബൈക്കില്‍ ലിഫ്റ്റ് നല്‍കിയ ശേഷം യുവതിയെ തോട്ടില്‍ തള്ളിയിട്ട പ്രതി, വെള്ളത്തില്‍ ചവിട്ടിപ്പിടിച്ചാണ് കൊലപാതകം നടത്തിയത്.

തുടര്‍ന്ന് യുവതിയുടെ ദേഹത്തുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങളുമായി ഇയാള്‍ കടന്നുകളഞ്ഞു. സംഭവം കൊലപാതകമാണെന്ന് വ്യക്തമായതോടെ പ്രതിക്കായി പേരാമ്പ്ര പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. തുടര്‍ന്ന് മലപ്പുറം പോലീസിന്റെ സഹായത്തോടെ ഞായറാഴ്ചയാണ് പ്രതിയെ പിടികൂടിയത്.

കൊടുംക്രിമിനലായ മുജീബ് റഹ്‌മാന്‍ മോഷണം, ബലാത്സംഗം ഉള്‍പ്പെടെ 57 കേസുകളില്‍ പ്രതിയാണ്. നാലുവര്‍ഷം മുന്‍പ് മുക്കത്ത് വയോധികയെ ഓട്ടോയില്‍ കയറ്റി ക്രൂരമായി ബലാത്സംഗംചെയ്ത ശേഷം വഴിയില്‍ ഉപേക്ഷിച്ച കേസിലും മുജീബ് റഹ്‌മാനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഈ കേസില്‍ പിന്നീട് ജാമ്യത്തിലിറങ്ങി. പണംതീര്‍ന്നാല്‍ മോഷണത്തിനായി ഇറങ്ങുന്നതാണ് മുജീബ് റഹ്‌മാന്റെ രീതി. അനുവിന്റെ കൊലപാതകം നടന്ന സമയത്തും പണത്തിന് അത്യാവശ്യമുണ്ടായിരുന്നുവെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്.

#anu #murder #accused #mujeebrahmans #wife #raveena #arrested

Next TV

Related Stories
#arrest | തലശ്ശേരിയിൽ എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് പിടിയിൽ

Apr 27, 2024 12:24 PM

#arrest | തലശ്ശേരിയിൽ എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് പിടിയിൽ

വ്യാ​ഴാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ​യാ​ണ്...

Read More >>
#death |കളിക്കുന്നതിനിടെ കൽത്തൂൺ ദേഹത്തുവീണു; തലശ്ശേരിയിൽ ഏഴാം ക്ലാസുകാരന് ദാരുണാന്ത്യം

Apr 27, 2024 12:16 PM

#death |കളിക്കുന്നതിനിടെ കൽത്തൂൺ ദേഹത്തുവീണു; തലശ്ശേരിയിൽ ഏഴാം ക്ലാസുകാരന് ദാരുണാന്ത്യം

തുണി അലക്കുന്ന സ്ഥലത്തെ കൽത്തൂണിൽ പിടിച്ച് കളിക്കുമ്പോഴാണ് അപകടമുണ്ടായത്....

Read More >>
#goldrate |സ്വർണവില വീണ്ടും വർധിച്ചു; വില വർധനവിൽ ഉരുകി സ്വർണാഭരണ വിപണി

Apr 27, 2024 12:08 PM

#goldrate |സ്വർണവില വീണ്ടും വർധിച്ചു; വില വർധനവിൽ ഉരുകി സ്വർണാഭരണ വിപണി

ഏപ്രിൽ 19 ന് സ്വർണവില സർവകാല റെക്കോർഡിലേക്കെത്തി 54520 ആണ് റെക്കോർഡ്...

Read More >>
#MVJayarajan | ‘ഇപി ജയരാജൻ ബിജെപിയിലേക്ക് പോകില്ല; അന്തർധാര ബിജെപിയും കോൺഗ്രസും തമ്മിൽ’ - എംവി ജയരാജൻ

Apr 27, 2024 11:50 AM

#MVJayarajan | ‘ഇപി ജയരാജൻ ബിജെപിയിലേക്ക് പോകില്ല; അന്തർധാര ബിജെപിയും കോൺഗ്രസും തമ്മിൽ’ - എംവി ജയരാജൻ

ഇപി ജയരാജൻ ബിജെപിയിലേക്ക് പോകുമെന്നത് പച്ചനുണയാണെന്ന് അദ്ദേഹം മാധ്യമങ്ങളോട്...

Read More >>
#rameshchennithala | എംഎല്‍എക്കെതിരെ കേസ്, ആക്രമികള്‍ക്കെതിരെ കേസില്ല; പൊലീസിന്‍റേത് തലതിരിഞ്ഞ നടപടിയെന്ന് ചെന്നിത്തല

Apr 27, 2024 11:09 AM

#rameshchennithala | എംഎല്‍എക്കെതിരെ കേസ്, ആക്രമികള്‍ക്കെതിരെ കേസില്ല; പൊലീസിന്‍റേത് തലതിരിഞ്ഞ നടപടിയെന്ന് ചെന്നിത്തല

ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ കലാശക്കൊട്ടിനിടയാണ് കരുനാഗപ്പള്ളി എംഎല്‍എ സി ആര്‍ മഹേഷിന് പരിക്കേറ്റത്....

Read More >>
#accidentdeath | ഒമാനിലുണ്ടായ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മരിച്ച നഴ്സിന്‍റെ മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം

Apr 27, 2024 10:54 AM

#accidentdeath | ഒമാനിലുണ്ടായ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മരിച്ച നഴ്സിന്‍റെ മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം

വെ​ള്ളി​യാ​ഴ്ച അ​വ​ധി​യാ​യ​തി​നാ​ൽ അ​ടു​ത്ത പ്ര​വൃ​ത്തി​ദി​ന​ങ്ങ​ളി​ൽ ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള...

Read More >>
Top Stories