#supplyco | ചീത്തപ്പേര് ഒഴിവാക്കാൻ ബാനർ കെട്ടിയിട്ട് 2 ദിവസമായി, സപ്ലൈകോയുടെ ഉത്സവ ചന്തകളിൽ ആളും അനക്കവുമില്ല; കാരണം

#supplyco | ചീത്തപ്പേര് ഒഴിവാക്കാൻ ബാനർ കെട്ടിയിട്ട് 2 ദിവസമായി, സപ്ലൈകോയുടെ ഉത്സവ ചന്തകളിൽ ആളും അനക്കവുമില്ല; കാരണം
Mar 29, 2024 11:52 AM | By Athira V

കൊച്ചി: ( www.truevisionnews.com ) സബ്സിഡി സാധനങ്ങളില്ലാത്തതിനാല്‍ ആളും അനക്കവുമില്ലാതെ കാലിയാണ് ഇത്തവണത്തെ സപ്ലൈകോയുടെ ഉത്സവ ചന്തകള്‍. ചന്ത തുടങ്ങി രണ്ട് ദിവസമായിട്ടും പതിമൂന്ന് സബ്സിഡി സാധനങ്ങളില്‍ കൊച്ചിയിലുള്ളത് മൂന്നെണ്ണം മാത്രമാണ്.

സബ്സിഡി ഇല്ലാത്ത സാധനങ്ങള്‍ക്കാണെങ്കില്‍ ഒരിടത്തും വിലക്കുറവുമില്ല. നാളെ കഴിഞ്ഞ് മറ്റെന്നാള്‍ ഈസ്റ്റര്‍, അടുത്ത ആഴ്ച കഴിയുന്നതോടെ ചെറിയ പെരുന്നാളുമെത്തും.

തൊട്ടു പിന്നാലെ വിഷുവായി. ചന്തകള്‍ തുറന്നില്ലെന്ന ചീത്തപ്പേര് ഒഴിവാക്കാൻ സംസ്ഥാനത്താകെ താലൂക്ക് കേന്ദ്രങ്ങളായി 83 ചന്തകള്‍ സപ്ലൈക്കോ തുറന്നിട്ടുണ്ട്.

നിലവിലുള്ള ഔ‌ട്ട്‍ലെറ്റുകളുടെ മുന്നില്‍ ഇങ്ങനെ ഒരു ബാനര്‍ കെട്ടിയതൊഴിച്ചാല്‍ നാട്ടുകാര്‍ക്ക് ചന്തകള്‍ കൊണ്ട് വേറെ ഗുണമൊന്നുമില്ല. കൊച്ചി ഉത്സവ ചന്തയിൽ സര്‍ക്കാര്‍ പ്രഖ്യാപിച്ച പതിമൂന്ന് സബ്സിഡി സാധനങ്ങളില്‍ ഇവിടെയുള്ളത് അരിയും തുവരപരിപ്പും വെളിച്ചെണ്ണയും മാത്രം.

പഞ്ചസാരയും ഉഴുന്നുപരിപ്പും കടലയുമടക്കം ബാക്കി സാധനങ്ങള്‍ എന്ന് വരുമെന്നതുപോലും ഇവര്‍ക്കറിയില്ല. കൊടുത്ത സാധനങ്ങളുടെ പണം കുടിശികയായതോടെ കരാറെടുത്ത കമ്പനികള്‍ സാധനം നല്‍കാത്തതാണ് പ്രതിസന്ധി. ഏറെ നാളായുള്ള ഈ പ്രതിസന്ധി അടുത്തകാലത്തൊന്നും തീരുന്ന ലക്ഷണമില്ല.

സംസ്ഥാനത്ത് സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സബ്സിഡി സാധനങ്ങളുടെ വില വര്‍ധിപ്പിച്ചുകൊണ്ട് സര്‍ക്കാര്‍ കഴിഞ്ഞ മാസം ഉത്തരവിറക്കിയിരുന്നു.

ചെറുപയർ, ഉഴുന്ന്, വൻകടല, വൻപയർ, തുവരപ്പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, വെളിച്ചെണ്ണ, ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി എന്നിവയ്ക്കാണ് വില വർധിച്ചത്. 13 ഇനം സാധനങ്ങൾക്ക് നൽകിവന്നിരുന്ന 55 ശതമാനം സബ്‌സിഡി 35 ശതമാനമാക്കി കുറച്ചുകൊണ്ടാണ് പുതുക്കിയ വില വിവര പട്ടിക പുറത്തിറക്കിയത്.

#supplyco #festive #markets #are #uncrowded #reason

Next TV

Related Stories
#suicide |   ഭാര്യ അകന്ന് കഴിയുന്നു; ഫേസ്ബുക്കിൽ ലൈവിട്ട് യുവാവ് ജീവനൊടുക്കി

Apr 29, 2024 06:33 AM

#suicide | ഭാര്യ അകന്ന് കഴിയുന്നു; ഫേസ്ബുക്കിൽ ലൈവിട്ട് യുവാവ് ജീവനൊടുക്കി

മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക്...

Read More >>
#stabbed |   ലഹരിക്കടിമയായ യുവാവിന്‍റെ പരാക്രമം; ഒരാള്‍ക്ക് കുത്തേറ്റു

Apr 29, 2024 06:23 AM

#stabbed | ലഹരിക്കടിമയായ യുവാവിന്‍റെ പരാക്രമം; ഒരാള്‍ക്ക് കുത്തേറ്റു

കരിങ്കല്ലത്താണി സ്വദേശി നിസാമുദ്ധീനാണ് അക്രമം...

Read More >>
#keralarain | രണ്ട് ദിവസം എട്ട് ജില്ലകളിൽ മഴ, മൂന്ന് ജില്ലകളിൽ ഉഷ്ണതരംഗ സാധ്യതയെന്നും പ്രവചനം

Apr 29, 2024 06:19 AM

#keralarain | രണ്ട് ദിവസം എട്ട് ജില്ലകളിൽ മഴ, മൂന്ന് ജില്ലകളിൽ ഉഷ്ണതരംഗ സാധ്യതയെന്നും പ്രവചനം

മെയ് ഒന്ന്, രണ്ട് തീയതികളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട് വയനാട് ജില്ലകളിലും മഴക്ക്...

Read More >>
#arrest | അച്ഛനെ ചുറ്റികകൊണ്ടടിച്ച് മകൻ, തടഞ്ഞ അയൽവാസിക്കും അമ്മക്കും തല്ല്; ഒടുവിൽ യുവാവ് പിടിയിൽ

Apr 29, 2024 06:08 AM

#arrest | അച്ഛനെ ചുറ്റികകൊണ്ടടിച്ച് മകൻ, തടഞ്ഞ അയൽവാസിക്കും അമ്മക്കും തല്ല്; ഒടുവിൽ യുവാവ് പിടിയിൽ

വീട്ടിലുണ്ടായ വഴക്കിനെ തുടർന്ന് അച്ഛൻ രാധാകൃഷ്ണനെ ജിഷ്ണു ചുറ്റിക കൊണ്ട് അടിച്ചു...

Read More >>
#violence | വീടിന് നേരെ അക്രമം; സിസിടിവി തകർത്ത് എടച്ചേരിയിൽ വീട്ടിന് നേരെ കല്ലേറ്

Apr 28, 2024 11:03 PM

#violence | വീടിന് നേരെ അക്രമം; സിസിടിവി തകർത്ത് എടച്ചേരിയിൽ വീട്ടിന് നേരെ കല്ലേറ്

വീടിൻ്റെ ജനൽ ചില്ലുകൾ തകർന്നു. അക്രമികൾ ആദ്യം സിസിടിവി എറിഞ്ഞ് തകർത്തതായും വീട്ടുകാർ...

Read More >>
#Attack | ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റിൻ്റെ വീടിന് നേരെ ആക്രമണം; പിന്നിൽ സിപിഐഎം എന്ന് ബിജെപി

Apr 28, 2024 10:59 PM

#Attack | ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റിൻ്റെ വീടിന് നേരെ ആക്രമണം; പിന്നിൽ സിപിഐഎം എന്ന് ബിജെപി

രാജിയെ കയ്യേറ്റം ചെയ്തു. ഭർത്താവിന്റെ ഓട്ടോറിക്ഷയുടെ ചില്ലുകൾ...

Read More >>
Top Stories